AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഈ നാളുകാരുടെ തൊഴിലന്വേഷണം വിജയിച്ചേക്കാം; മറ്റ് ശുഭകാര്യങ്ങള്‍ക്കും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

Today’s Horoscope in Malayalam 28-01-2026: മകയിരം ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമായേക്കാം. അശ്വതി, ഭരണി ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് തടസങ്ങള്‍ നേരിട്ടേക്കാം. ഇന്നത്തെ നക്ഷത്രഫലം വിശദമായി വായിക്കാം.

Today’s Horoscope: ഈ നാളുകാരുടെ തൊഴിലന്വേഷണം വിജയിച്ചേക്കാം; മറ്റ് ശുഭകാര്യങ്ങള്‍ക്കും സാധ്യത; ഇന്നത്തെ നക്ഷത്രഫലം
HoroscopeImage Credit source: sarayut Thaneerat/Getty Images Creative
Jayadevan AM
Jayadevan AM | Published: 28 Jan 2026 | 06:15 AM

ന്നത്തെ നക്ഷത്രഫലം വായിക്കാം. രോഹിണി, മകയിരം ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമാകാനാണ് സാധ്യത. തൊഴിലന്വേഷണങ്ങള്‍ വജയിച്ചേക്കാമെന്നും, നേട്ടങ്ങളുണ്ടാകാമെന്നും രാശിഫലത്തില്‍ കാണുന്നു. അശ്വതി, ഭരണി ഉള്‍പ്പെടെയുള്ള വിവിധ നാളുകാര്‍ക്ക് ഇന്ന് ചില തടസങ്ങള്‍ നേരിട്ടേക്കാം. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണം. രാശിഫലം വിശദാംശങ്ങളിലേക്ക്.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

ലോണിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടേക്കാം. മാനസിക സമ്മര്‍ദ്ദങ്ങള്‍, കലഹം, കാര്യപരാജയം, യാത്രാതടസം ഇവ കാണുന്നു.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി ഭാഗം)

ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനമാകാന്‍ സാധ്യത. തൊഴിലിനുള്ള ശ്രമങ്ങള്‍ വിജയിച്ചേക്കാം. ആരോഗ്യം, അംഗീകാരം, നേട്ടങ്ങള്‍ ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യമുക്കാല്‍ഭാഗം)

ആഗ്രഹങ്ങള്‍ സാധ്യമാകണമെന്നില്ല. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. അഭിപ്രായവ്യത്യാസം, ശത്രുശല്യം, കാര്യതടസം ഇവയ്ക്ക് സാധ്യത.

Also Read: Thaipusam Thaipooyam 2026: തൈപ്പൂയത്തോടെ കോടീശ്വരന്മാരാകുന്ന 4 രാശികൾ

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

പ്രവര്‍ത്തനവിജയം, ബിസിനസ് ലാഭം, സാമ്പത്തിക നേട്ടം, അംഗീകാരം ഇവയ്ക്ക് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

ബന്ധു-സുഹൃദ് സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, ആത്മവിശ്വാസം, മാനസിക സംതൃപ്തി ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)

കാര്യതടസം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, ശത്രുശല്യം, വാഗ്വാദം, അലച്ചില്‍ ഇവയ്ക്ക് സാധ്യത.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)

അപകടഭീതി, ആരോഗ്യപ്രശ്‌നങ്ങള്‍, അലച്ചില്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍, യാത്രാതടസം ഇവ കാണുന്നു. ചെലവുകള്‍ നിയന്ത്രിക്കുക.

വൃശ്ചികം (വിശാകം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സാമ്പത്തിക നേട്ടങ്ങള്‍, ബിസിനസില്‍ ലാഭം, ഉല്ലാസയാത്രായോഗം, മനസമാധാനം, നിയമപ്രശ്‌നങ്ങളിലെ വിജയം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

പുതിയ അവസരങ്ങള്‍ തുറന്നുകിട്ടാം. ആരോഗ്യം, അംഗീകാരം, നേട്ടം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം)

കാര്യപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ്, അസ്വസ്ഥത, മാനസിക സമ്മര്‍ദ്ദം ഇവ കാണുന്നു. വാക്കുകളിലും പ്രവൃത്തികളിലും ജാഗ്രത വേണം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

കാര്യതടസം, അനാവശ്യ തര്‍ക്കങ്ങള്‍, യാത്രാപരാജയം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

ബന്ധു-സുഹൃദ്‌സമാഗമം, ഉല്ലാസയാത്രായോഗം, ധനയോഗം, സമൃദ്ധി ഇവയ്ക്ക് സാധ്യത.

നിരാകരണം

ഈ പ്രവചനങ്ങള്‍ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളില്‍ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങള്‍സ്ഥിരീകരിക്കുന്നില്ല