Horoscope malayalam: സാമ്പത്തിക നേട്ടം, സന്തോഷം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on may 26 tuesday:12 രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, കുടുംബം, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ അതേപോലെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്ക....

Horoscope malayalam: സാമ്പത്തിക നേട്ടം, സന്തോഷം! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope On May 26

Updated On: 

26 May 2026 | 06:43 AM

ഇന്ന് മെയ് 26 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷ ഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, കുടുംബം, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ അതേപോലെ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കും എന്നല്ല ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. ഒരു സാധ്യത മാത്രമാണിത്. ചിലർക്കെങ്കിലും ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ ദിവസത്തെ ഒന്ന് പ്ലാൻ ചെയ്യാൻ സാധിക്കും. സമ്പൂർണ്ണ രാശിഫലം നോക്കാം.

മേടം

സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും. എന്നിരുന്നാലും മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളിൽ നേരിട്ടേക്കാം.. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ അല്പം ശ്രദ്ധ വേണം. മറ്റു കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ ചെയ്തു തീർക്കുക.

ALSO READ:ശനിയുടെ തുടർച്ചയായ സംക്രമണം ഈ രാശിക്കാർക്ക് പണം വർഷിക്കും!

മിഥുനം

ഇന്ന് ആരോഗ്യം സമ്പൂർണമായിരിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക ജീവിതം അഭിവൃദ്ധിപ്പെടും. കടം നൽകിയിട്ടുണ്ടെങ്കിൽ തിരികെ ലഭിക്കാനും സാധ്യത. തൊഴിൽ രംഗത്തെ കഠിനാധ്വാനം ഫലം കാണും. ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ തടസ്സങ്ങളും ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം. എന്നിരുന്നാലും ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുക.

ചിങ്ങം

പൊതുവിൽ നല്ല ദിവസമായിരിക്കും. സമ്മിശ്രമായ ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക. തൊഴിൽ രംഗത്ത് ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. മറ്റുകാര്യങ്ങളിൽ നിങ്ങളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ഗുണവും ദോഷവും ഉണ്ടാകും.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾ സാധ്യത. ആരോഗ്യം നന്നായി ശ്രദ്ധിക്കണം. വിശ്രമം ആവശ്യമായ ദിവസം. തൊഴിലങ്ങത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ചോയയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

വൃശ്ചികം

ജോലി സമ്മർദ്ദം ചില ബുദ്ധിമുട്ടും മാനസ്സിക പിരികുറുക്കവും ഉണ്ടാക്കിയേക്കും. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിനായി നിങ്ങളുടെ ബഡ്ജറ്റിൽ ഉറച്ചു നിൽക്കുക. കുടുംബാംഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒഴിവാക്കുവാനായി നിങ്ങളുടെ കോപത്തെ നിയന്ത്രിക്കുക.

ധനു

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. ആത്മവിശ്വാസം കൈവിടാതിരിക്കുന്നതാണ് ഏറ്റവും പ്രധാനം.

മകരം

തിരക്കാർന്ന കാര്യങ്ങൾ ഒഴിച്ചാൽ ആരോഗ്യം മികച്ചതായി നിലകൊള്ളും. ഈ രാശിയിലുള്ള ചില ജാതകക്കാർക്ക് ഇന്ന് അവരുടെ കുട്ടികൾ മുഖേന സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. മറ്റുകാര്യങ്ങളിൽ ചില തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

നിങ്ങളുടെ ശാന്തത നിലനിർത്തുന്നതിന് നിങ്ങളെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകുക. മനസ്സിന്റെ സമാധാനത്തിന് പ്രാധാന്യം നൽകുക. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും എങ്കിലും മറ്റുള്ളവരെ അമിതമായി വിശ്വസിക്കരുത്.

മീനം

ശാരീരിക നേട്ടത്തിന് പ്രത്യേകിച്ച് മാനസിക കാഠിന്യത്തിന് ധ്യാനവും യോഗയും ആരംഭിക്കുക. മറ്റു ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായ ദിവസം.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

Today is tuesday, May 26. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്