Horoscope malayalam: ഇന്ന് ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാർ ഇവരെല്ലാം, സമ്പൂർണ നക്ഷത്രഫലം ഇതാ
Horoscope Prediction Today, May 27, Wednesday, 2026: വൈകുന്നേരം ആറു മണിക്ക് ശേഷം ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലങ്ങൾ പ്രവചിക്കുന്നു. മേടം, ധനു രാശിക്കാർക്ക് ഇന്ന് പൊതുവേ കാര്യവിജയവും അനുകൂല സമയവും കാണുമ്പോൾ, മറ്റു ചില രാശിക്കാർക്ക് വൈകുന്നേരത്തോടെ ഫലങ്ങൾ മാറിമറിയാൻ സാധ്യതയുണ്ട്.
മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ട് രാശിക്കാരുടെയും ഇന്നത്തെ ദിവസത്തെ പൊതുഫലങ്ങൾ അറിയാം. ചില രാശിക്കാർക്ക് പകൽ സമയങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെങ്കിലും വൈകുന്നേരം ആറു മണിക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി മാറാൻ സാധ്യതയുണ്ട്. നക്ഷത്രഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയാണെന്ന് താഴെ വിവരിക്കുന്നു.
മേടം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
ഇടവം
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, അഭിപ്രായവ്യത്യാസം, മനഃപ്രയാസം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സൽക്കാരയോഗം, വിശിഷ്ടഭക്ഷണയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, സുഹൃദ്സമാഗമം, നിയമവിജയം ഇവ കാണുന്നു.
മിഥുനം
കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.
കർക്കടകം
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, അഭിപ്രായവ്യത്യാസം ഇവ കാണുന്നു.
ചിങ്ങം
കാര്യപരാജയം, കലഹം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു.
ALSO READ:ജൂൺ 2 ന് വർഷത്തിലെ ഏറ്റവും വലിയ സംക്രമണം! 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ
കന്നി
കാര്യവിജയം, ഉത്സാഹം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.
തുലാം
കാര്യതടസ്സം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു.
വൃശ്ചികം
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.
ധനു
കാര്യവിജയം, അംഗീകാരം, ധനയോഗം, മത്സരവിജയം, സന്തോഷം ഇവ കാണുന്നു. കിട്ടാനുള്ള പണം തിരികെ ലഭിക്കാം.
മകരം
കാര്യപരാജയം, കലഹം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, നിയമവിജയം ഇവ കാണുന്നു.
കുംഭം
കാര്യതടസ്സം, കലഹം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
മീനം
കാര്യവിജയം, സുഹൃദ്സമാഗമം, മത്സരവിജയം, അംഗീകാരം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ദ്രവ്യനാശം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
ENGLISH SUMMARY
Today is Wednesday, May 27. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.