AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: ഇന്നത്തെ ദിവസം അത്ര എളുപ്പമാകില്ല; സമ്പൂര്‍ണ നക്ഷത്രഫലമറിയാം

Malayalam Horoscope on February 13th: പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല. അതിന് പിന്നിലെ പ്രധാന കാരണം നമ്മള്‍ ഓരോരുത്തരുടെയും ജന്മരാശിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. രാശിയുടെ സ്വാധീന പ്രകാരം ഓരോരുത്തരുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

Today’s Horoscope: ഇന്നത്തെ ദിവസം അത്ര എളുപ്പമാകില്ല; സമ്പൂര്‍ണ നക്ഷത്രഫലമറിയാം
ഇന്നത്തെ രാശിഫലം Image Credit source: Getty Images
shiji-mk
Shiji M K | Published: 13 Feb 2025 06:20 AM

ഇന്ന് ഫെബ്രുവരി 13 വ്യാഴാഴ്ച, ജീവിതത്തില്‍ പല സുപ്രധാന കാര്യങ്ങളും നിറവേറ്റണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിരിക്കുന്ന ദിവസം കൂടിയാകും ഇത്. എന്നാല്‍ പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാറില്ല. അതിന് പിന്നിലെ പ്രധാന കാരണം നമ്മള്‍ ഓരോരുത്തരുടെയും ജന്മരാശിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ്. രാശിയുടെ സ്വാധീന പ്രകാരം ഓരോരുത്തരുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

കാര്യപരാജയം, മനപ്രയാസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടല്‍ എന്നിവയാകും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, ധനതടസം, അലച്ചില്‍, ചെലവ്, വേദന നല്‍കുന്ന അനുഭവങ്ങള്‍ എന്നിവ നിങ്ങളെ തേടിയെത്താന്‍ ഇടയുണ്ട്.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ആഗ്രഹങ്ങള്‍ സഫലമാകും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യതടസം, മനപ്രയാസം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, കലഹം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടല്‍ എന്നിവ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കാനിടയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, നേട്ടം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, പ്രവര്‍ത്തന വിജയം, തൊഴില്‍ നേട്ടം, യാത്രകള്‍ വിജയിക്കാം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യപരാജയം, മനപ്രയാസം, ഇച്ഛാഭംഗം, യാത്രപരാജയം, ധനതടസം, വേദനാജനകമായ അനുഭവങ്ങള്‍ എന്നിവ ഉണ്ടാകാം.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ശത്രുക്ഷയം, മത്സരവിജയം, പുതിയ അവസരങ്ങള്‍ വന്നുചേരാം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, തൊഴില്‍ ലാഭം, ശത്രുക്ഷയം, ആഗ്രഹ സഫലീകരണം എന്നിവയുണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ഇച്ഛാഭംഗം, കലഹം, മനപ്രയാസം, വായ്പശ്രമങ്ങള്‍ പരാജയപ്പെടാനിടയുണ്ട്.

Also Read: Malayalam Astrology: ശിവരാത്രിമുതൽ അങ്ങോട്ട് ശുഭകരമായ കാലം, ആറ് രാശിക്കാർക്ക് നേട്ടം

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യതടസം, മനപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, കലഹം, വേണ്ടപ്പെട്ടവര്‍ അകലാനിടയുണ്ട്.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, യാത്രകള്‍ വിജയിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ആഗ്രഹങ്ങള്‍ നടക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)