Today’s Horoscope: അപ്രതീക്ഷിത നേട്ടങ്ങളും സ്ഥാനക്കയറ്റവും; ഇന്നത്തെ രാശിഫലം
Astrological Prediction for all zodiac signs : ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നഷ്ടങ്ങളായിരിക്കും. സാമ്പത്തികമായ നഷ്ടങ്ങളും ചിലർക്ക് ഉണ്ടായേക്കാം. എന്നാൽ തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ചിലരെ കാത്തിരിക്കുന്നുണ്ട്.
ഇന്ന് ഏപ്രിൽ 18, ശനിയാഴ്ച, ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ള ഒരു ദിവസം. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താകും? ചില രാശിക്കാർക്ക് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നഷ്ടങ്ങളായിരിക്കും. സാമ്പത്തികമായ നഷ്ടങ്ങളും ചിലർക്ക് ഉണ്ടായേക്കാം. എന്നാൽ തൊഴിലിടങ്ങളിൽ അംഗീകാരവും സ്ഥാനക്കയറ്റവും ചിലരെ കാത്തിരിക്കുന്നുണ്ട്. ഇന്ന് നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിഞ്ഞാലോ… നക്ഷത്രഫലം വിശദമായി അറിയാം…
മേടം
മേടം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. ആഗ്രഹങ്ങൾ നടന്നേക്കും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ചില പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജം, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ എന്നിവ ഉണ്ടാകാൻ സാധ്യത.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, സ്ഥാനക്കയറ്റം, ധനയോഗം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കർക്കടകം
കർക്കടകം രാശിക്കാർ ഇന്ന് മത്സരങ്ങളിൽ വിജയം നേടും. ഉല്ലാസ യാത്രകൾ പോകാൻ സാധ്യത. കാര്യവിജയം, മെച്ചമായ ആരോഗ്യം ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് കാര്യതടസം, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കും.
ALSO READ: 5 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും! അക്ഷയത്രിതിയ ദിനത്തിൽ അപൂർവ്വ രാജയോഗം
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും ഉണ്ടായേക്കും. ഇരുചക്ര വാഹനയാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം, മെച്ചപ്പെട്ട ആരോഗ്യം എന്നിവ ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് അനുകൂലദിവസമാണ്. കാര്യവിജയം, അംഗീകാരം എന്നിവ ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, ശത്രുശല്യം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് കാര്യപരാജയം, യാത്രാപരാജയം, ധനതടസ്സം എന്നിവ നേരിടേണ്ടി വന്നേക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
കുംഭം രാശിക്കാർക്ക് കാര്യപരാജയം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മീനം
മീനം രാശിക്കാർക്ക് ശത്രുശല്യം, അഭിമാനക്ഷതം, സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തുക.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.