Horoscope Today: സ്ഥാനക്കയറ്റവും സാമ്പത്തിക ലാഭവവും; ഇന്നത്തെ നക്ഷത്രഫലം
Astrological Predictions of 12 Zodiac Signs: ചില രാശിക്കാർക്ക് സന്തോഷവും അപ്രതീക്ഷിത നേട്ടങ്ങളും വന്നുചേരുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും മാനസിക സമ്മർദ്ദങ്ങളും ആയിരിക്കാം. ഏത് സാഹചര്യത്തിലും ശ്രദ്ധയോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. ജ്യോതിഷപ്രകാരം ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് പരിശോധിച്ചാലോ....സമ്പൂർണ രാശിഫലം ഇതാ....
ഇന്ന് മെയ് 23, ശനിയാഴ്ച. നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. ജോലിസ്ഥലത്തും വിദ്യാഭ്യാസത്തിലും കുടുംബത്തിലും ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തായിരിക്കും? ചില രാശിക്കാർക്ക് സന്തോഷവും അപ്രതീക്ഷിത നേട്ടങ്ങളും വന്നുചേരുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും മാനസിക സമ്മർദ്ദങ്ങളും ആയിരിക്കാം. ഏത് സാഹചര്യത്തിലും ശ്രദ്ധയോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്. ജ്യോതിഷപ്രകാരം ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് പരിശോധിച്ചാലോ…. സമ്പൂർണ രാശിഫലം ഇതാ….
ഇന്നത്തെ രാശിഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റം, അംഗീകാരം, മത്സരവിജയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങളോ പുതിയ പ്രോജക്ടിന്റെ ചുമതല ഏറ്റെടുക്കാനോ സാധിച്ചേക്കും.
ഇടവം
ഇടവം രാശിക്കാർക്കും ഇന്ന് വളരെ മികച്ചൊരു ദിവസമാണ്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. അപ്രതീക്ഷിത നേട്ടങ്ങളും വിജയങ്ങളും വന്നുചേർന്നേക്കാം. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. ജോലി ലഭിക്കാൻ ചില തടസ്സങ്ങൾ നേരിട്ടേക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ അലസത കാണിക്കും. കുടുംബത്തിൽ പ്രശ്നങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും സാധ്യത.
ചിങ്ങം
ചിങ്ങം രാശിക്കാരും ഇന്നത്തെ ദിവസം ശ്രദ്ധയോടെ തീരുമാനങ്ങൾ എടുക്കുക. സന്താനങ്ങൾ മുഖേന മാനസിക സമ്മർദ്ദം അനുഭവിച്ചേക്കാം. സ്ഥിര വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്യും. ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടേക്കാം.
ALSO READ: ഈ 4 രാശിക്കാർക്കും 152 ദിവസം കഷ്ടതകൾ! ജൂൺ 2 ന് വ്യാഴത്തിന്റെ മഹത്തായ സംക്രമണം
കന്നി
കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. കടബാധ്യതകൾ തീരും, കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. മത്സരവിജയം, പരീക്ഷ വിജയം എന്നിവ കാണുന്നു.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. വിദേശ യാത്രകൾക്ക് ശ്രമിക്കുന്നവർ സ്വകാര്യ ഏജൻസികൾ വഴി കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ജോലിസ്ഥലത്ത് അംഗീകാരം ഉണ്ടാകും. സ്ഥാനക്കയറ്റത്തിനും സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
ധനു
ധനു രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളും സാമ്പത്തിക ലാഭവും ഉണ്ടായേക്കാം. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. മത്സരവിജയം, കാര്യവിജയം എന്നിവ കാണുന്നു.
മകരം
മകരം രാശിക്കാർക്ക് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക. പൊതുപ്രവർത്തകർക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഉദ്യോഗാർത്ഥികൾക്കും ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല.
മീനം
മീനം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുക. ഇരുചക്ര വാഹന യാത്രക്കാർ സൂക്ഷിക്കുക.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Horoscope Today, May 23. Astrological Predictions of 12 Zodiac Signs. What awaits you today in the workplace, education, and family? While some zodiac signs may experience joy and unexpected gains, others may face losses and mental stress.