Today’s Horoscope: എല്ലാ കാര്യങ്ങളിലും വിജയം, അവസരങ്ങൾ വർദ്ധിക്കും, കാത്തിരുന്ന ജോലി ലഭിക്കും; ഇന്നത്തെ രാശിഫലം
Daily Rashi Phalam in Malayalam: ഇന്ന് ചിലർക്ക് മോശവും മറ്റു ചിലർക്ക് സമ്മിശ്രവുമായ ഫലങ്ങളുണ്ടാകും. ഇന്നത്തെ ദിവസങ്ങൾക്ക് നിങ്ങൾക്ക് എപ്രകാരം എന്നുമറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.

ഇന്ന് ചില രാശിക്കാർക്ക് അനുകൂല ദിവസമാണ്. ഇവർക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും. എന്നാൽ ഇന്ന് മറ്റ് ചിലർക്ക് മോശവും മറ്റു ചിലർക്ക് സമ്മിശ്രവുമായ ഫലങ്ങളുണ്ടാകും. ഇന്നത്തെ ദിവസങ്ങൾക്ക് നിങ്ങൾക്ക് എപ്രകാരം എന്നുമറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും. ജോലിസ്ഥലങ്ങളിൽ സ്ഥാനകയറ്റമുണ്ടാകും. എന്നാൽ ഉച്ച മുതൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. തർക്കങ്ങളിലും പ്രശ്നങ്ങളിലും പെട്ട് നിങ്ങൾ വിഷമിച്ചേക്കാം. എന്നാൽ ക്ഷമയോടെ കാര്യങ്ങൾ കാണാൻ ശ്രമിക്കുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് അല്പം മോശം ദിവസമാണ്. സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധയും നിയന്ത്രണവും വേണം. ജോലിസ്ഥലങ്ങളിൽ ചില പരാജയങ്ങൾ നിങ്ങളെ തേടിയെത്തും. ഇത് നിങ്ങളെ വല്ലാതെ തളർത്തും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഉയർന്ന സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം ഉണ്ടാകും. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും. ബിസിനസിൽ ലാഭം നേടും. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. സഹോദരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകും.
കര്‍ക്കിടകം
കർക്കിടകം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ ആരോഗ്യം അത്ര മികച്ചതായിരിക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്. എന്നാൽ പങ്കാളിത്ത ബിസിനസുകൾ ഒഴിവാക്കുക. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ചതികുഴിയിൽ വീഴാതെ സൂക്ഷിക്കുക.
ചിങ്ങം
ഇന്നത്തെ ദിവസം നിങ്ങൾക്ക് മികച്ച തൊഴിൽ അവസരം വന്ന് ചേരാൻ സാധ്യതയുണ്ട്. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധിച്ച് മുന്നോട്ട് പോകുക. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാനാകും. കൂടുതൽ സമയം മാതാപിതാക്കളുടെ കൂടെ ചെലവഴിക്കും. യാത്രയിൽ ചില പ്രധാന വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
കന്നി
ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമായിരിക്കും . വാഹനങ്ങൾ വാങ്ങിക്കാൻ ആഗ്രഹിച്ചവർക്ക് ഇന്ന് നല്ല ദിവസമാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക, അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
തുലാം
ഇന്നത്തെ ദിവസം നിങ്ങൾ മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അത് നല്ലതാണ്. സഹോദരങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവാം.
വൃശ്ചികം
ഇന്ന് നിങ്ങൾക്ക് സമ്മിശ്രവുമായ ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ജോലിസ്ഥലങ്ങളിൽ മികച്ച അവസരങ്ങൾ വന്ന് ചേരും. എന്നാൽ സഹപ്രവർത്തകരുടെ സമീപനം നിങ്ങളിൽ ആശങ്കകൾക്ക് കാരണമായേക്കാം. അമിത ചിലവ് നിയന്ത്രിക്കുക. പങ്കാളിയുമായി എല്ലാ കാര്യങ്ങളും തുറന്ന് പറയുക.
ധനു
ഇന്ന് ആശങ്കകൾ നിറഞ്ഞ ദിവസമായിരിക്കും. ജോലിയെക്കുറിച്ച് നിങ്ങൾ വിഷമിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസ്സങ്ങൾ നിങ്ങളെ അലട്ടിയേക്കാം. ചെറിയ യാത്രകൾ പോകേണ്ടി വരും. ആർക്കും കടം നൽകാതിരിക്കുക.
മകരം
ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ജോലി സ്ഥലങ്ങളിൽ മികച്ച അവസരങ്ങൾ തേടിയെത്തും. വിവാഹം നടക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി ദൂരെ യാത്ര നടത്തുന്നത് നല്ലതാണ്.
കുംഭം
ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമല്ല. കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ ചില കാര്യങ്ങൾ ഇഷ്ടപ്പെടാതെ വരും. വലിയ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ഉറ്റ സുഹൃത്തുക്കളിൽ നിന്ന് ചതിയുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.
മീനം
ഇന്ന് പുരോഗതിയുണ്ടാകുന്ന ദിവസമായിരിക്കും നിങ്ങൾക്ക്. മത്സര പരീക്ഷകളിൽ വിജയം നേടാനാകും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. മറ്റുള്ളവരുമായി തർക്കങ്ങളിൽ ഏർപ്പെടരുത്. സുഹൃത്തുക്കളുമായി അധിക സമയം ചിലവഴിക്കുന്നത് ഒഴിവാക്കുക, അവർ തെറ്റായ ഉപദേശം നൽകാൻ സാധ്യതയുണ്ട്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)