Today’s Horoscope: കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും, ബിസിനസുകാർക്ക് ഇന്ന് ഭാഗ്യദിനം; ഇന്നത്തെ രാശിഫലം
Daily Rashi Phalam in Malayalam: മറ്റ് ചില രാശിക്കാർക്ക് അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാൻ ശ്രമിക്കുക. ഇന്നത്തെ ദിവസങ്ങൾക്ക് നിങ്ങൾക്ക് എപ്രകാരം എന്നുമറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.

ഇന്ന് ചില രാശിക്കാർക്ക് നല്ല ദിവസമാണ്. ഇവർക്ക് സാമ്പത്തിക കാര്യങ്ങളിൽ മികച്ച വിജയം നേടാനാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ മറ്റ് ചില രാശിക്കാർക്ക് അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാൻ ശ്രമിക്കുക. ഇന്നത്തെ ദിവസങ്ങൾക്ക് നിങ്ങൾക്ക് എപ്രകാരം എന്നുമറിയാം. ഇന്നത്തെ സമ്പൂർണ രാശിഫലം വായിക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. ഇവർ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ നൽകണം. ജോലിസ്ഥലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് പരാജയങ്ങൾ നേരിടേണ്ടി വരും. വിദേശത്തേക്ക് പോകുന്നവർ മുതിർന്നവരുമായി ആശയവിനിമയം നടത്തുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ വന്ന് ചേരും. പുതിയ ജോലി കിട്ടാനും സാധ്യതയുണ്ട്. കുടുംബത്തിൽ മംഗള കാര്യങ്ങൾ നടക്കും.മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ബിസിനസിൽ ലാഭം വന്ന് ചേരും.
മിഥുനം
ഇന്നത്തെ ദിവസം നിങ്ങൾക്ക് ചില ശത്രുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് അവരെ സൂക്ഷിക്കണം . മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് വിജയങ്ങൾ ഉണ്ടാകും. പുതിയ വാഹനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. പ്രണയിക്കുന്ന ആളുകൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകാതെ ശ്രമിക്കുക.
കര്‍ക്കിടകം
ഇന്നത്തെ ദിവസം നിങ്ങൾ സാമ്പത്തിക നില മെച്ചപ്പെടുത്തുക. സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും . രാഷ്ട്രിയ പ്രവർത്തകർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുന്നത് നല്ലതാണ്.
ചിങ്ങം
ഇന്ന് നിങ്ങൾക്ക് കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യത്തിലും വിജയം നേടും. മക്കളുടെ വിദ്യാഭ്യാസ കാര്യത്തിൽ ചില തടസങ്ങൾ ഉണ്ടാകും. ഇത് നിങ്ങൾ മാനസിക പ്രയാസങ്ങൾക്ക് കാരണമാകും. മികച്ച തൊഴിൽ അവസരങ്ങൾ വന്ന് ചേരും.
കന്നി
ഈ രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. വീട്ടിലെ പ്രശ്നങ്ങൾ കാരണം മാനസികമായി ബുദ്ധിമുട്ടുണ്ടാവാം. അതുകൊണ്ട് എന്ത് തീരുമാനം എടുക്കുന്നതിനു മുൻപും നല്ലത് പോലെ ആലോചിക്കുക. കുടുംബാംഗങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ശ്രമിക്കുക.
തുലാം
ഇന്നത്തെ ദിവസം നിങ്ങൾക്ക് ആരോഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജോലി സ്ഥലങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ആരോടും പൈസ കടം വാങ്ങാതിരിക്കാൻ ശ്രമിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല അവസരങ്ങൾ ലഭിക്കും.
വൃശ്ചികം
ഈ രാശിക്കാർക്ക് ഇന്ന് പുതിയ ബിസിനസ് ആരംഭിക്കാൻ നല്ല ദിവസമാണ്. ജോലി കാര്യങ്ങളിൽ സമ്മർദ്ദം ഉണ്ടാകും. സഹപ്രവർത്തകരിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർ കുറച്ചുകാലം പഴയ ജോലിയിൽ തന്നെ തുടരുന്നത് നല്ലതാണ്. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല വിജയം ലഭിക്കും.
ധനു
ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയം നേടാനാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജീവിതപങ്കാളിയുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കുക. വീട്ടിലെ മുതിർന്നവരുമായി തർക്കിക്കാൻ പോകാതിരിക്കുക.
മകരം
ഇന്ന് നിങ്ങൾക്ക് ഭാഗ്യം നിറഞ്ഞ ദിവസമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി വന്ന് ചേരാൻ സാധ്യതയുണ്ട്. പങ്കാളിയുമായി ദൂരെ യാത്ര പോകുന്നത് ഇന്നത്തെ ദിവസം നല്ലതാണ്. സന്തോഷം വരുമ്പോൾ അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാൻ ശ്രമിക്കുക. ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാൻ സാധ്യതയുണ്ട്.
കുംഭം
ഈ രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. കുടുംബാംഗങ്ങളുമായി സന്തോഷം പങ്കിടാൻ സമയം കണ്ടെത്തും. വീട്ടിൽ മംഗള കാര്യങ്ങൾ നടക്കും. ജീവിതപങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യേണ്ടി വരും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും.
മീനം
ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്തെ സഹപ്രവർത്തകരിൽ നിന്ന് ജാഗ്രത പാലിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രമിക്കുക. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാവാം. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)