Today’s Horoscope: ഞായറാഴ്ച ആഘോഷിക്കുമ്പോൾ ഇക്കാര്യങ്ങളിൽ കരുതൽ വേണം! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Today's Horoscope on February 1: ഭഗവാൻ മുരുകന്റെ ജന്മദിനമായ ഇന്നത്തെ ദിവസം ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ....

Today Horoscope
ഇന്ന് ഫെബ്രുവരി 1 ഞായറാഴ്ച. മാസത്തിലെ ആദ്യ ദിനമായ ഇന്ന് തൈപൂയം കൂടിയാണ്. ഭഗവാൻ മുരുകന്റെ ജന്മദിനമായ ഇന്നത്തെ ദിവസം ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം അറിയാം.
മേടം: കുടുംബത്തിലെ ചെറിയ അസ്വസ്ഥതകൾ ഒഴിച്ചാൽ പൊതുവിൽ സന്തോഷവും നേട്ടങ്ങളും ഉള്ള ദിവസമായിരിക്കും.
ഇടവം: ആരോഗ്യപരമായ സാമ്പത്തികപരമായും കുടുംബത്തിലും സമാധാനവും നേട്ടവും ഉണ്ടാകും. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.
മിഥുനം: പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. സമാധാനത്തോടെ കാര്യങ്ങൾ ചെയ്തു പൂർത്തിയാക്കുക.
കർക്കിടകം: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകാം. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ആ ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
ചിങ്ങം : ആരോഗ്യത്തിലും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.
കന്നി: ആരോഗ്യത്തിലും സാമ്പത്തികപരമായും സമാധാനവും നേട്ടവും ഉണ്ടാവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസവും ബുദ്ധിമുട്ടും നേരിട്ടേക്കാം.
തുലാം: സാമ്പത്തികപരമായും കുടുംബജീവിതത്തിലു സമാധാനം ലഭിക്കും. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നേരിട്ടേക്കാം.
വൃശ്ചികം: ആരോഗ്യപരമായ നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേക്കാം.
ധനു: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും നേരിടാൻ സാധ്യത.
മകരം: സാമ്പത്തികമായും ആരോഗ്യത്തിലും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.
കുംഭം: എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.
മീനം: പൊതുവിൽ നല്ല ദിവസമായിരിക്കും. എങ്കിലും ചിന്തിച്ചു മാത്രം കാര്യങ്ങൾ പൂർത്തിയാക്കുക.