Union Budget 2026: വനിതകൾക്ക് ഏറെ, പ്രധാന പ്രഖ്യാപനങ്ങൾ ഇവയെല്ലാം…
Union Budget 2026, Announcements for Women Empowerment: വനിത സംരംഭകർക്ക് വേണ്ടിയുള്ള പദ്ധതികളും വനിത ഹോസ്റ്റലുകളും ബജറ്റിൽ ഇടംനേടിയിട്ടുണ്ട്. വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി ((സെൽഫ് ഹെൽപ് എന്‍റർപ്രണര്‍) ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകി കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനങ്ങൾ. വനിത സംരംഭകർക്ക് വേണ്ടിയുള്ള പദ്ധതികളും വനിത ഹോസ്റ്റലുകളും ബജറ്റിൽ ഇടംനേടിയിട്ടുണ്ട്.
വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി ((സെൽഫ് ഹെൽപ് എന്‍റർപ്രണര്‍-SHE) ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായം, വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാൻ ആധുനിക സൗകര്യങ്ങളടക്കമുള്ള സഹായം നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ, എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും അറിയിച്ചു.
ALSO READ: ഖാദി മേഖലയ്ക്ക് കൈതാങ്ങ്, ബജറ്റിൽ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്
കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ചുള്ള പദ്ധതി നടപ്പിലാക്കും. ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും.
മൂന്ന് കോടി വനിതകളെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ളവർ എന്ന ലക്ഷ്യത്തോടെയുള്ള ‘ലഖ്പതി ദീദി’ പദ്ധതിയും ബജറ്റിന്റെ ഭാഗമായി. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കും. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബിസിനസ്സുകൾക്ക് മുൻഗണന നൽകുന്നതിലൂടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ ബജറ്റ് പ്രഖ്യാപനത്തിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.