Horoscope Today: തടസങ്ങൾ വന്നുചേരാം, സാമ്പത്തിക ലാഭം ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം
Horoscope Today for September 27 2025: ചിലർക്ക് സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റങ്ങളും ഉണ്ടാകുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളായിരിക്കും. ഇന്നത്തെ നക്ഷത്രഫലം അറിയാം....
ഇന്ന് സെപ്റ്റംബർ 27, ശനിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങളും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് നിങ്ങളുടെ ജനനരാശിയുമായി വലിയ ബന്ധമുണ്ട്. ചിലർക്ക് സാമ്പത്തിക നേട്ടങ്ങളും സ്ഥാനക്കയറ്റങ്ങളും ഉണ്ടാകുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളായിരിക്കും. ഇന്നത്തെ നക്ഷത്രഫലം അറിയാം….
മേടം
മേടക്കൂറുകാർക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമാണ്. കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക, കലഹത്തിന് സാധ്യത.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക ലാഭം വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മിഥുനം
മിഥുനക്കൂറുകാർക്ക് ഇന്ന് തൊഴിലിടങ്ങളിൽ അംഗീകാരം ലഭിക്കും, മത്സരവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങിയേക്കാം.
കർക്കടകം
കർക്കടകക്കൂറുകാർക്ക് ഇന്ന് കാര്യതടസം, യാത്രപരാജയം എന്നിവ നേരിടേണ്ടി വന്നേക്കും. വേണ്ടപ്പെട്ടവർ അകലം. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ശത്രുശല്യം എന്നിവ നേരിടേണ്ടി വന്നേക്കും. തടസ്സങ്ങൾ വന്നുചേരും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ALSO READ: ഭദ്ര രാജയോഗം ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യവും സമ്പത്തും ഈ വാരം കൊണ്ടുവരും
കന്നി
കന്നിക്കൂറുകാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. യാത്രകൾ വിജയിക്കും. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിക്കും. അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു.
തുലാം
തുലാക്കൂറുകാർക്ക് ഇന്ന് തടസങ്ങൾ നേരിടേണ്ടി വരും. കാര്യതടസം, മാനസിക പ്രയാസങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. വാഹനയാത്രകൾ സൂക്ഷിക്കുക.
വൃശ്ചികം
വൃശ്ചികക്കൂറുകാർക്ക് ഇന്ന് പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും, നിയമവിജയം, അംഗീകാരം, വിജയം, മെച്ചപ്പെട്ട ആരോഗ്യസ്ഥിതി എന്നിവ ഉണ്ടാകും.
ധനു
ധനുക്കൂറുകാർക്ക് ഇന്ന് നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ശത്രുശല്യം, യാത്രതടസം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
മകരം
ഇന്ന് മകരക്കൂറുകാർക്ക് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. ധനയോഗം, ബന്ധുസമാഗമം എന്നിവ ഉണ്ടാകും. സ്ഥാനക്കയറ്റവും അപ്രതീക്ഷിത നേട്ടങ്ങളും തേടിയെത്തും.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ ഉണ്ടാകും. കാര്യവിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. സ്ഥാനക്കയറ്റം ഉണ്ടാകും.
മീനം
മീനക്കൂറുകാർക്ക് ഇന്ന് നഷ്ടങ്ങളുടെ ദിവസമായിരിക്കും. ശത്രുശല്യം, മാനസിക സംഘർഷങ്ങൾ, കാര്യതടസം എന്നിവ നേരിടേണ്ടി വന്നേക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)