AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri 2025 Day 6: സര്‍വ്വദോഷ പരിഹാരത്തിനും ഇഷ്ടമാംഗല്യത്തിനും കാത്യായനി ഭാവം; നവരാത്രിയുടെ ആറാം നാള്‍ ഇങ്ങനെ ആരാധിക്കാം

Navratri 2025 Day 6: നവരാത്രിയുടെ ആറാം ദിവസമായ നാളെ ദേവിയുടെ കാത്യായനി ഭാവത്തെയാണ് ആരാധിക്കുന്നത്. ദുർ​​​ഗ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നാണ് കാത്യായനി ഭാവം.

Navratri 2025 Day 6: സര്‍വ്വദോഷ പരിഹാരത്തിനും ഇഷ്ടമാംഗല്യത്തിനും കാത്യായനി ഭാവം; നവരാത്രിയുടെ ആറാം നാള്‍ ഇങ്ങനെ ആരാധിക്കാം
Navratri 2025 Day 6Image Credit source: Dinodia Photo/Corbis Documentary/Getty Images
sarika-kp
Sarika KP | Published: 26 Sep 2025 20:03 PM

രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രിയുടെ ആറാം ദിവസമായ നാളെ (27-09-2025) ദേവിയുടെ കാത്യായനി ഭാവത്തെയാണ് ആരാധിക്കുന്നത്. ദുർ​​​ഗ ദേവിയുടെ ഏറ്റവും ശക്തമായ രൂപങ്ങളിലൊന്നാണ് കാത്യായനി ഭാവം. അതായത് ഒരു കോപാകുലയായ ദേവിയാണ് കാത്യായനി ദേവി.

ഭൂമിയിൽ കതൻ എന്ന ഒരു മഹാമുനി ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യന്‍. എന്നാൽ ഒരു പുത്രിയില്ലാത്ത വിഷമം മുനിക്കുണ്ടായിരുന്നു. ഇതിനായി അദ്ദേഹം ദുര്‍ഗ്ഗയെ തന്റെ പുത്രിയായി ലഭിക്കാൻ മഹാതപം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി കാത്യന്റെ മകളായി ദേവി കാത്യായനി എന്ന നാമത്തില്‍ ജന്‍മം കൊണ്ടു.

Also Read:നവരാത്രിയിൽ ദേവീ പ്രസാദത്തിനായി ​ഗ്രാമ്പൂ; സമ്പത്തും സൗഭാഗ്യവും നേടാൻ ‌ഈ വിദ്യകൾ പരീക്ഷിക്കൂ

നാലു കൈകളുള്ള ദേവിയുടെ കൈകളിൽ ഖഡ്ഗവും പത്മവും കാണാപ്പെടുന്നു. കാത്യായനി ഭാവത്തില്‍ ആണ് ദേവി ശ്രീ പാര്‍വതി മഹിഷാസുരനെ വധിച്ചത്. ആ സമയം ലക്ഷ്മി ദേവിയും സരസ്വതി ദേവിയും പാര്‍വതിയില്‍ ലയിച്ചു എന്നും മൂന്ന് ദേവിമാരുടെയും ശക്തി ഒന്നായി മാറിയെന്നുമാണ് വിശ്വാസം. ഈ ദിവസം കാത്യായനി ഭാവത്തെ ആരാധിക്കുന്നത് ധനധാന്യസൗഭാഗ്യങ്ങൾ ലഭിക്കാനും ഇഷ്ടമാംഗല്യത്തിന് ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം.