Horoscope Today: ഈ നക്ഷത്രക്കാർക്ക് സാമ്പത്തികമായി ഗുണമുള്ള ദിവസം; ഇന്നത്തെ നക്ഷത്രഫലം
September 28 Sunday Horoscope: നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളുമായി ജനനരാശികള്‍ക്ക് വലിയ പങ്കുണ്ട്. അവയുടെ സ്വാധീനത്താലാണ് പലതും നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തുന്നത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ?
ഇന്ന് സെപ്റ്റംബർ 28 ഞായർ, ഓരോ ദിനങ്ങളും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നേരിടേണ്ട സാഹചര്യങ്ങളും പ്രശ്നങ്ങളും നല്ല അനുഭവങ്ങളുമെല്ലാം വ്യത്യസ്തം. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളിൽ ജനനരാശികൾക്ക് വലിയ പങ്കുണ്ട്. അവയുടെ സ്വാധീനത്താലാണ് പലതും നമ്മുടെ ജീവിതത്തിലേക്ക് വന്നെത്തുന്നത്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ?
മേടം : ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം നിലനിൽക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും.
ഇടവം : സന്തോഷവും സമാധാനവും നിറഞ്ഞ ദിവസമായിരിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മിഥുനം : സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നല്ല സമയമാണ്.
കർക്കടകം : കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി എന്നിവ കാണുന്നു. പുതിയ പ്രോപ്പർട്ടി ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം : ആരോഗ്യപരമായി നല്ല ദിവസമാണ്. സാമ്പത്തികമായി പുരോഗതി ഉണ്ടാകും. വീട്ടിൽ സന്തോഷം നിലനിൽക്കും.
Also read – കണ്ടകശനി പോലും മാറി നിൽക്കും; നവരാത്രിയുടെ ഏഴാം ദിനം ദേവി കാളരാത്രി ഭാവത്തില്‍
കന്നി : സാമ്പത്തികമായി പുരോഗതി ഉണ്ടാകും. വീട്ടിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കും.
തുലാം : ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടി വരാം. സാമ്പത്തികമായി ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്.
വൃശ്ചികം : സാമ്പത്തിക വളർച്ച ഉണ്ടാകും. വീട്ടിൽ സ്നേഹവും ബഹുമാനവും വർധിക്കും. യാത്രകൾക്ക് സാധ്യതയുണ്ട്.
ധനു : ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. കാര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക.
മകരം : സാമൂഹികമായി ശ്രദ്ധ നേടും. ലാഭകരമായ ഇടപാടുകൾക്ക് സാധ്യതയുണ്ട്.
കുംഭം : പഴയ സുഹൃത്തുക്കളുമായിട്ടുള്ള കൂടിക്കാഴ്ചകൾക്ക് സാധ്യതയുണ്ട്. മാനസികമായി സന്തോഷം തോന്നും.
മീനം: ആരോഗ്യനില മെച്ചപ്പെടും. അധിക വരുമാനം ലഭിക്കും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)