AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri 2025 Day 7: കണ്ടകശനി പോലും മാറി നിൽക്കും; നവരാത്രിയുടെ ഏഴാം ദിനം ദേവി കാളരാത്രി ഭാവത്തില്‍

Navratri 2025 Day 7: ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റാൻ കാളരാത്രീ ദേവി അനു​ഗ്രഹിക്കുന്നു.

Navratri 2025 Day 7: കണ്ടകശനി പോലും മാറി നിൽക്കും; നവരാത്രിയുടെ ഏഴാം ദിനം ദേവി കാളരാത്രി ഭാവത്തില്‍
Navratri 2025 Day 7Image Credit source: social media
sarika-kp
Sarika KP | Published: 27 Sep 2025 21:35 PM

ആദിപരാശക്തിയായ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ആഘോഷത്തിൽ ദേവിയുടെ ഒൻപത് ഭാവങ്ങളെയാണ് ആരാധിക്കുന്നത്. നവരാത്രിയുടെ ഏഴാം നാളായ നാളെ (28-09-2025) കാളരാത്രി ഭാവത്തെയാണ് ആരാധിക്കുന്നത്. ദുർ​​ഗാഭാവങ്ങളിൽ ഏറ്റവും രൗദ്രരൂപവും ഭീഭത്സ ഭാവവുമാണ് കാളരാത്രീ ദേവി.

അന്ധകാരത്തെ അകറ്റി ജ്ഞാനത്തെ നൽകുന്ന ദേവിയാണ് കാളരാത്രീ ദേവി. ത്രിലോചനങ്ങളുമുള്ള ദേവി ചതുർബാഹുവാണ്. ഭയപ്പെടുത്തുന്ന രൂപമാണെങ്കിലും ഭക്തരോട് വാൽസല്യം തുളുമ്പുന്ന മാതൃസ്വരൂപിണിയാണ് കാളരാത്രി. എല്ലാവിധ ഭയങ്ങളും ക്ലേശങ്ങളും അകറ്റാൻ കാളരാത്രീ ദേവി സഹായിക്കുന്നു. ഭക്തർക്ക് ശുഭമായവ നൽകുന്ന ദേവിക്ക് ശുഭംകരി എന്നും നാമദേയമുണ്ട്.

Also Read:തിന്മയുടെ മേൽ നന്മ നേടിയ വിജയം; ഈ നവരാത്രി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

കാളരാത്രീ ദേവിയാണ് നവഗ്രഹങ്ങളിൽ ശനിയെ നിയന്ത്രിക്കുന്നത്. അതിനാൽ കണ്ടകശ്ശനി , അഷ്ടമശ്ശനി ,ഏഴരശ്ശനി എന്നീ ദോഷങ്ങൾ മൂലം കഷ്ടതയനുഭവിക്കുന്നവർ നവരാത്രിയുടെ ഏഴാം നാൾ ദേവിയെ കാളരാത്രീ ഭാവത്തിൽ ആരാധിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. മുല്ലപ്പൂക്കളാണ് ദേവിക്ക് പ്രിയം. കഴുതയാണ് ഈ ദേവിയുടെ വാഹനം. നാലു കരങ്ങളുള്ള കാളരാത്രി ദേവിയുടെ വലതു കൈയ്യിൽ ഭക്തരെ ആശീര്‍വദിക്കുന്നു. ഒരു കൈയ്യിൽ വാളും