Today’s Horoscope : സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പലതാണ് പ്രശ്‌നങ്ങള്‍, ഈ നാളുകാര്‍ ജാഗ്രതൈ; രാശിഫലം നോക്കാം

Horoscope 14th March 2025: പല നാളുകാര്‍ക്കും പല രീതിയില്‍ രാശിഫലം വ്യത്യാസപ്പെട്ടിരിക്കും. ഒരു വിഭാഗത്തിന് സന്തോഷവും, ചിലര്‍ക്ക് ദുഃഖവും മറ്റ് കൂട്ടര്‍ക്ക് സമ്മിശ്രഫലവുമാകും അനുഭവപ്പെടുന്നത്‌. ഇത് ഓരോ ദിവസവും മാറി മറിയുമെന്നതിനാല്‍ പ്രതീക്ഷകള്‍ കൈവിടരുത്‌. ഇന്നത്തെ രാശിഫലം അറിയാം

Today’s Horoscope : സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പലതാണ് പ്രശ്‌നങ്ങള്‍, ഈ നാളുകാര്‍ ജാഗ്രതൈ; രാശിഫലം നോക്കാം

ഇന്നത്തെ രാശിഫലം

Published: 

14 Mar 2025 05:52 AM

രാശിഫലം എല്ലാവര്‍ക്കും ഒരേ പോലെയാകണമെന്നില്ല. പല നാളുകാര്‍ക്കും ഇത് പല രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കും. ഒരു വിഭാഗത്തിന് സന്തോഷവും, ചിലര്‍ക്ക് ദുഃഖവും മറ്റ് കൂട്ടര്‍ക്ക് സമ്മിശ്രഫലവുമാകും രാശിഫലങ്ങളുടെ ആകെത്തുക. ഇത് ഓരോ ദിവസവും മാറി മറിയുമെന്നതിനാല്‍ പ്രതീക്ഷകള്‍ കൈവിടാതെ, സധൈര്യം മുന്നോട്ടുപോകണം. ഇന്ന് ചില നാളുകാര്‍ക്ക് കാര്യവിജയവും നേട്ടവുമടക്കം കാണുന്നു. മറ്റ് ചിലര്‍ക്കാകട്ടെ കാര്യപരാജയവും, അസ്വസ്ഥയുമൊക്കെയാണ് രാശിഫലത്തില്‍ കാണുന്നത്. ഇന്നത്തെ രാശിഫലം എങ്ങനെയെന്ന് നോക്കാം.

മേടം

വാക്കും പ്രവൃത്തിയും സൂക്ഷിക്കണം. കലഹത്തിന് സാധ്യത. ശത്രുശല്യം, അപകടഭീതി എന്നിവയും കാണുന്നു. ഉച്ചകഴിഞ്ഞാല്‍ കാര്യങ്ങള്‍ പൊതുവെ അനുകൂലം

ഇടവം

തൊഴിലിടത്ത് നേട്ടങ്ങള്‍ക്ക് സാധ്യത. എങ്കിലും മനഃപ്രയാസം, അസ്വസ്ഥത, ചെലവ് എന്നിവയും കാണുന്നു.

മിഥുനം

ഉച്ചവരെ കാര്യങ്ങള്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, നേട്ടം, യാത്രാവിജയം എന്നിവ കാണുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ പ്രതികൂലമായേക്കാം. മനഃപ്രയാസം, അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.

കര്‍ക്കിടകം

ആരോഗ്യപ്രശ്‌നങ്ങള്‍, ക്ഷീണം എന്നിവ കാണുന്നു. തൊഴില്‍രംഗത്ത് കഠിനാധ്വാനം ചെയ്യേണ്ടി വരും. രാത്രിയില്‍ പൊതുവെ സമാധാനം, സന്തോഷം എന്നിവയ്ക്ക് സാധ്യത.

ചിങ്ങം

കാര്യവിജയം, ബന്ധു-സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. അസ്വസ്ഥ, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും സാധ്യത.

Read Also : Malayalam Astrology: ആറ് ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് ഭാഗ്യവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും

കന്നി

ശത്രുശല്യം, കലഹം, കാര്യതടസം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. പ്രവൃത്തികളില്‍ ജാഗ്രത വേണം.

തുലാം

കാര്യപരാജയം, സ്വസ്ഥതക്കുറവ്, അപകടഭീതി തുടങ്ങിയവ കാണുന്നു.

വൃശ്ചികം

ഇന്ന് അനുകൂല ദിവസം. പ്രവര്‍ത്തനവിജയം, നേട്ടം, അംഗീകാരം, മത്സരവിജയം, യാത്രാവിജയം, സന്തോഷം എന്നിവ കാണുന്നു.

ധനു

പകല്‍ സമയം പൊതുവെ അനുകൂലമല്ലെങ്കിലും, വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടും. ഉച്ചയ്ക്ക് ശേഷം സമാധാനം, സന്തോഷം എന്നിവയ്ക്ക് സാധ്യത.

മകരം

പൊതുവെ അനുകൂലമായ ദിവസമല്ല. കാര്യപരാജയം, അലച്ചില്‍, അമിതമായ ചെലവ്, അപകടഭീതി, ശത്രുശല്യം, ഇച്ഛാഭംഗം തുടങ്ങിയവയ്ക്ക് സാധ്യത.

കുംഭം

ഉച്ചവരെ അനുകൂലം. തുടര്‍ന്ന് കാര്യതടസം, അപകടഭീതി, നഷ്ടം തുടങ്ങിയവയ്ക്ക് സാധ്യത.

മീനം

അനുകൂലമായ ദിവസം. കാര്യവിജയം, ആഗ്രഹസഫലീകരണം, ഉല്ലാസയാത്ര, നേട്ടം, സന്തോഷം എന്നിവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം