AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ ഒഴിഞ്ഞിട്ടില്ല… രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത

Kerala Weather Update Today: പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

Kerala Weather Update: മഴ ഒഴിഞ്ഞിട്ടില്ല… രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും സാധ്യത
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 Jun 2026 | 06:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൻ്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ മഴ പൂർണമായും കേരളം വിട്ട് പോയിട്ടില്ല. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പിനെ തുടർന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തൃശൂർ ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിതമായ മേഖലകളിൽ തുടരണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

ALSO READ: എൽ നിനോ വില്ലനായി, ശക്തമായ മഴ രണ്ട് ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് തുണികൾ വിരിക്കാൻ ടെറസ്സിലോ മുറ്റത്തോ നിൽക്കരുത്. കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്. ജനൽ, വാതിൽ, ഇരുമ്പ് കമ്പികൾ എന്നിവയ്ക്ക് സമീപം നിൽക്കുന്നതും ഒഴിവാക്കുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. കാറ്റിലും മിന്നലിലും മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയൻ തീരം, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ ഒമാൻ തീരം, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് വടക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള സമുദ്രമേഖലകളിൽ മത്സ്യബന്ധനം പൂർണമായും ഒഴിവാക്കുക.

കാലവർഷം എവിടെ?

ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും കടുക്കുന്നു. ജൂൺ ആദ്യവാരത്തിൽ ലഭിച്ച കനത്ത മഴ പെട്ടെന്ന് പിൻവാങ്ങിയതാണ് അന്തരീക്ഷ താപനില വീണ്ടും ഉയരാൻ കാരണമായത്. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് മഴ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. മഴ കുറഞ്ഞതോടെ വേനലിന്‌ സമാനമായ ചൂടാണ്‌ അനുഭവപ്പെടുന്നത്‌. എൽനിനോ സ്വാധീനത്തെതുടർന്നാണ് സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരുന്നത്. ഈ കാലവർഷക്കാലത്ത് മഴയുടെ അളവിൽ 10 ശതമാനത്തിൻ്റെ കുറവുണ്ടായതായാണ് റിപ്പോർട്ട്.

ജൂലൈ, ആഗസ്‌ത്‌ മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതായാണ്‌ കാലവസ്ഥ അറിയിപ്പ്‌. ഇക്കുറി ദീർഘകാല ശരാശരിയെക്കാൾ കുറഞ്ഞ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.

English Summary:

Kerala Weather Update Today, June 17: The IMD has issued a yellow alert for two districts as monsoon rains intensify across the state. Expect heavy downpours accompanied by dangerous lightning and thunder.

Follow Us