Horoscope Today: ഇന്ന് ഗജകേശരിയോഗം! ഈ നക്ഷത്രക്കാർ തൊട്ടതെല്ലാം പൊന്നാകും; ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: ചിലർക്ക് ശത്രുക്കളുടെ പ്രവർത്തികളാൽ കടുത്ത മാനസിക ബുദ്ധിമുട്ടുകളും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നേക്കാം. നാളുകളുടെയും ജനിച്ച സമയത്തിൻ്റെയും അടിസ്ഥാനത്തിൽ ഓരോ വ്യക്തിയുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കുന്ന കാര്യങ്ങളിൽ മാറ്റം വന്നേക്കാം. ഇന്ന് നിങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെക്കുറിച്ചും 13 നക്ഷത്രങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലവും വിശദമായി ഇവിടെ പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
ഇന്ന് മെയ് 29, വെള്ളിയാഴ്ച്ച. ജ്യോതിഷ്യം അനുസരിച്ച് ഇന്ന് ഗജകേശരിയോഗത്തിൻ്റെ പൂർണമായ സുഖങ്ങൾ അനുഭവിക്കാനും അതിലൂടെ സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാനും ചില നാളുകാർക്ക് ഭാഗ്യം ലഭിക്കുന്നു. എന്നാൽ മറ്റ് ചിലർക്ക് ശത്രുക്കളുടെ പ്രവർത്തികളാൽ കടുത്ത മാനസിക ബുദ്ധിമുട്ടുകളും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നേക്കാം. നാളുകളുടെയും ജനിച്ച സമയത്തിൻ്റെയും അടിസ്ഥാനത്തിൽ ഓരോ വ്യക്തിയുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കുന്ന കാര്യങ്ങളിൽ മാറ്റം വന്നേക്കാം. ഇന്ന് നിങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള ചില കാര്യങ്ങളെക്കുറിച്ചും 13 നക്ഷത്രങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലവും വിശദമായി ഇവിടെ പരിശോധിക്കാം.
മേടം
മേടം രാശിക്കാർക്ക് ഗജകേശരിയോഗത്തിൻ്റെ പൂർണ്ണ അനുഗ്രഹം ഇന്ന് ലഭിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാകും. പുതിയ ബിസിനസ്സ് ആശയങ്ങൾ നടപ്പിലാക്കാൻ മികച്ച ദിവസമാണിന്ന്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ഇടവം
ഇടവം രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന് തക്കതായ ഫലം ലഭിക്കുന്ന ദിവസമാണ്. വളരെ നാളായി മുടങ്ങിക്കിടന്ന പണമിടപാടുകൾ ഇന്ന് അനുകൂലമായി തീരും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് അതിലേക്കുള്ള വഴിതുറക്കും.
മിഥുനം
മിഥുനം രാശിക്കാർക്ക് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ് ഇന്ന്. യാത്രകൾ ചെയ്യുമ്പോൾ പണവും പ്രധാന വസ്തുക്കളും സൂക്ഷിക്കുക. വൈകുന്നേരത്തോടെ സുഹൃത്തുക്കൾ വഴി സന്തോഷം ലഭിക്കും.
കർക്കിടകം
ഇന്ന് കർക്കിടകം രാശികാർക്ക് മനസ്സിന് ഏറെ സന്തോഷം തരുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. പുതിയ വീട്, വാഹനം എന്നിവ വാങ്ങാനുള്ള ചർച്ചകൾ അനുകൂലാമാകും. പ്രണയ കാര്യങ്ങളിൽ സന്തോഷിക്കാൻ വകയുള്ള തീരുമാനമുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകുന്ന ദിവസങ്ങളിൽ ഒന്നാണിന്ന്. കരിയറിൽ വലിയൊരു പദവി നിങ്ങളെ തേടിയെത്തും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പിന്തുണ വർദ്ധിക്കും. കടബാധ്യതകൾ തീർക്കാൻ സാധിക്കും.
കന്നി
കന്നി രാശിക്കാരായ വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കും. കുടുംബാംഗങ്ങളുമായി നിലനിന്നിരുന്ന സ്വത്ത് തർക്കങ്ങൾ പരിഹരിക്കപ്പെടും. പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്തും. അനാവശ്യ ചിലവുകൾ ഒഴിവാക്കുക.
തുലാം
തുലാം രാശിക്കാരായ ബിസിനസ് രംഗത്തുള്ളവർക്ക് വലിയ ലാഭം കൊയ്യാൻ സാധിക്കും. പുതിയ പദ്ധതികളിൽ ഒപ്പുവെക്കാൻ സാധിക്കും. പങ്കാളിയുടെ ആരോഗ്യ കാര്യത്തിൽ ചെറിയ ആശങ്ക ഉണ്ടായേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ശത്രുക്കളുടെ ശല്യം ഉണ്ടായേക്കാം. കോടതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം. ദീർഘദൂര യാത്രകൾ വഴി സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മാതാപിതാക്കളുടെ പിന്തുണയുണ്ടാകും.
ധനു
ധനു രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ കൂടുതലുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക.
മകരം
മകരം രാശിക്കാർക്ക് ജോലിസ്ഥലത്ത് അനാവശ്യ തർക്കങ്ങൾ ഉണ്ടായേക്കാം. പരുഷമായ സംസാരം ദോഷം ചെയ്യും. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെങ്കിലും ചിലവുകൾ കൂടും. ജീവിതപങ്കാളിയുടെ പൂർണ്ണ പിന്തുണ ആശ്വാസമേകും.
കുംഭം
കുംഭം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച ലാഭം കൊയ്യാൻ സാധിക്കും. ശാരീരിക അസ്വസ്ഥതകളിൽ വലിയ മാറ്റം സംഭവിക്കാം. സുഹൃത്തുക്കളുമായി ചേർന്ന് വിനോദയാത്ര പോകാനുള്ള അവസരം ലഭിക്കും. വീടുകളിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാർക്ക് ഭാഗ്യങ്ങളാണ് കാത്തിരിക്കുന്നത്. മുടങ്ങിക്കിടന്ന വലിയൊരു തുക അപ്രതീക്ഷിതമായി കൈകളിൽ വന്നുചേരും. കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. കലാ-കായിക രംഗത്തുള്ളവർക്ക് അവസരങ്ങൾ ലഭിക്കും.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary:
Horoscope Today In Malayalam On May 29th, Rashiphalam Says Gajakesari Yoga and financial gains for these Stars. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day.