Horoscope Today: മംഗളകാര്യങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമോ? ചതിയിൽ അകപ്പെടരുത്; നക്ഷത്രഫലം അറിയാം
Horoscope Malayalam Today: മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയാർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവക്കാൻ ഇടയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ .... 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിക്കാം ....

പ്രതീകാത്മക ചിത്രം
ഇന്ന് ജൂലൈ 16, വ്യാഴാഴ്ച, ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള മറ്റൊരു ദിവസം. എന്നാൽ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? ചില രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളും അംഗീകാരങ്ങളും ലഭിക്കുമ്പോൾ മറ്റുചിലരെ കാത്തിരിക്കുന്നത് നഷ്ടങ്ങളും പ്രതികൂലങ്ങളുമാണ്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം സമ്പത്ത് കരിയാർ ദാമ്പത്യം കുടുംബം എന്നീ മേഖലകളിൽ സംഭവക്കാൻ ഇടയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന അറിഞ്ഞാലോ…. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം വായിക്കാം….
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം, മനഃപ്രയാസം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. മംഗളകാര്യങ്ങൾക്ക് ഉത്തമം. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാർക്കും ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, അപ്രതീക്ഷിത ചെലവുകൾ കാണുന്നു. ചതിയിൽ അകപ്പെടാതെ സൂക്ഷിക്കുക.
കർക്കടകം
കർക്കടക രാശിക്കാർക്ക് ഇന്ന് കാര്യവിജയവും നേട്ടവും മത്സരവിജയവും ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. മംഗളകാര്യങ്ങൾക്കും അനുകൂലം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, നഷ്ടം, കുടുംബത്തിൽ പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
ALSO READ: പുണ്യത്തിന്റെ കർക്കിടകം പുലരുന്നത് ജൂലൈ 16നോ 17 നോ? രാമായണമാസം തുടങ്ങുന്നത് എന്നാണ്?
കന്നി
കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. അംഗീകാരം, സാമ്പത്തിക ലാഭം, കാര്യവിജയം, പരീക്ഷ വിജയം, ആരോഗ്യം എന്നിവ കാണുന്നു.
തുലാം
തുലാം രാശിക്കാർക്കും ഇന്ന് കാര്യവിജയവും അംഗീകാരങ്ങളും ലഭിക്കും, ബിസിനസിൽ ലാഭം ഉണ്ടാകും. പുതിയ സാധ്യതകൾ തുറന്നുകിട്ടും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യ പരാജയം, മാനസിക സമ്മർദ്ദങ്ങൾ, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്ക് സാധ്യത.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
മകരം
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സര വിജയം, പരീക്ഷ വിജയം, ശത്രുക്ഷയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂലം.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ ഉണ്ടാകും. സ്ഥാനക്കയറ്റം, അംഗീകാരങ്ങൾക്കും സാധ്യത. യാത്രകൾക്ക് സാധ്യത. ബിസിനസിൽ ലാഭം ഉണ്ടായേക്കാം.
മീനം
മീനം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും. ചതികളിൽ അകപ്പെടരുത്. അഭിപ്രായവ്യത്യാസം, ശത്രുശല്യം, കലഹം എന്നിവ കാണുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കുക.
English Summary:
Horoscope Today, July 16, Career advice, success and financial gains for all 12 zodiac signs in Malayalam. People with Aries sign may face certain challenges today. There is a possibility of encountering obstacles in tasks, harassment from adversaries, physical injury, a lack of peace, differences of opinion, and mental distress.