AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: കാര്യ വിജയവും അംഗീകാരവും തേടിയെത്തും, ഈ രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിനം

Horoscope Today June 26 : ഇന്ന് ജൂണ്‍ 26 വെള്ളിയാഴ്ച. നക്ഷത്ര ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ നക്ഷത്രഫലം വിശദമായി നമുക്ക് പരിശോധിക്കാം.

Horoscope Today: കാര്യ വിജയവും അംഗീകാരവും തേടിയെത്തും, ഈ രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിനം
Horoscope June 26Image Credit source: Getty Images
Amal KV
Amal KV | Updated On: 26 Jun 2026 | 07:07 AM

ഇന്ന് ജൂണ്‍ 26 വെള്ളിയാഴ്ച. നക്ഷത്ര ഫലപ്രകാരം ഇന്നത്തെ ദിവസം ചിലര്‍ക്ക് വളരെ അനുകൂലവും മറ്റ് ചിലര്‍ക്ക് പ്രതികൂലവുമാണ്. ഗ്രഹങ്ങളുടെ സ്ഥാനത്തിന് അനുസരിച്ചാണ് ഇക്കാര്യം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് അത് മുന്‍കൂട്ടി അറിയുക എന്നത് ഒരു ദിവസം ആരംഭിക്കാന്‍ ഏറെ സഹായകരമാകുന്ന കാര്യമാണ്. ഇന്നത്തെ നക്ഷത്രഫലം വിശദമായി നമുക്ക് പരിശോധിക്കാം.

മേടം രാശി

കാര്യവിജവും മത്സരവിജയവും ധനയോഗവും ഈ രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അപകടഭീതിയും പരാജയം, നഷ്ടം എന്നിവയും കാണുന്നു.

ഇടവം രാശി

ഈ രാശിക്കാരെ സംബന്ധിച്ചെടുത്തോളം എന്തുകൊണ്ടും അനുകൂലമായ ദിവസമാണ് ഇന്ന്. കോടതി വ്യവഹാരങ്ങളിലും ബിസിനസുകളിലും എല്ലാം ശുഭകരമായ സാഹചര്യം പ്രതീക്ഷിക്കാം. മത്സരങ്ങളിലും വിജയം ഉണ്ടാകും.

മിഥുനം രാശി

ഈ രാശിയില്‍ ജനിച്ച നാളുകാര്‍ക്ക് പൊതുവെ പ്രതികൂലമായ ദിവസമാകും ഇന്ന്.  ഇന്നത്തെ പകല്‍ ആദ്യ പകുതിവരെ കാര്യപരാജയവും ശരീരസുഖക്കുറവും അനുഭവപ്പെടാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അവസ്ഥകളില്‍ മാറ്റമുണ്ടാകും.

കര്‍ക്കിടകം രാശി

കാര്യപരാജയവും യാത്രാതടസ്സവും ഉള്‍പ്പെടെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെ ഈ രാശിക്കാര്‍ക്ക് ഇന്ന് കടന്ന് പോകേണ്ടി വരും. അതിനാല്‍ ഒരോ കാര്യങ്ങളും ചെയ്യുമ്പോള്‍ ശ്രദ്ധയുണ്ടാകണം.

ചിങ്ങം രാശി

സമ്മിശ്രമായ ദിവസമാണ് ഈ രാശിയില്‍ ജനിച്ചവര്‍ക്കുണ്ടാവുക. രാവിലെ കാര്യവിജയവും അംഗീകാരവും ഉള്‍പ്പെടെയുള്ളവ നിങ്ങളെ തേടിയെത്തും. ഉച്ചയ്ക്ക് ശേഷം സ്വസ്ഥത കുറവും ധനതടസ്സവും നേരിടാം.

കന്നി രാശി

ഈ ശാശിയില്‍ ജനിച്ചവര്‍ ഇന്ന് കുറച്ച് സൂക്ഷിക്കണം. മനപ്രയാസത്തിനും ശരീരക്ഷതത്തിനും ശത്രുശല്യത്തിനുമെല്ലാം സാധ്യത കാണുന്നുണ്ട്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം അംഗീകാരവും സ്ഥാന ലാഭവും ഉണ്ടാകും.

തുലാം രാശി

തുലാം രാശിയില്‍ ജനിച്ചവര്‍ക്കിന്ന് പ്രതികൂലമായ സാഹര്യങ്ങളാണ് കാണുന്നത്. കാര്യപരാജയം, കലഹം, അലച്ചില്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് ശേഷം ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും.

വൃശ്ചികം രാശി

കാര്യതടസവും കലഹവും ദ്രവ്യനാശവുമെല്ലാം വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം കാര്യവിജയവും ആരോഗ്യ നേട്ടവും ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

ധനു രാശി

ജീവിതത്തല്‍ അംഗീകാരവും തൊഴില്‍ ലാഭവും യാത്രാ വിജയവും എല്ലാം ഈ രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാം. പക്ഷേ ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ അത്ര അനുകൂലമല്ല. സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ് എന്നിവ കാണുന്നു.

മകരം രാശി

പൊതുവെ അനുകൂലമായ ദിവസമായിരിക്കും മകരം രാശിക്കാര്‍ക്ക് ഇന്ന്.
കാര്യവിജയവും അംഗീകാരവും ആരോഗ്യ നേട്ടവും തൊഴില്‍ വിജയവും എല്ലാം ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ഉണ്ടാകും.

കുംഭം രാശി

സമ്മിശ്രമായ ദിനമാണ് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് അനുഭവപ്പെടുക. രാവിലെ പ്രതികൂലമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുമെങ്കിലും ഉച്ചയ്ക്ക് ശേഷം കാര്യവിജയവും അംഗീകാരവും യാത്രവിജയവും എല്ലാം കാണുന്നു.

മീനം രാശി

പൊതുവെ പ്രതികൂലമായ ദിനമാണ് ഈ രാശിക്കാരെ സംബന്ധിച്ച് ഇന്ന്. കാര്യ പരാജയം, ശരീരക്ഷതം, ശത്രു ശല്യം, ഉത്സാഹക്കുറവ് എന്നിവ പ്രതീക്ഷിക്കാം. അതിനാല്‍ പരമാവധി സൂക്ഷിക്കുക.

(നിരാകരണം: ഈ വാര്‍ത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Friday June 26, Here is an astrological prediction of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of job, exam, health, money, career, and family.

Follow Us