AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pune Murder: അവളെ തൂക്കിക്കൊന്നേക്കൂ…പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയയുടെ അമ്മ

Pune Fort Murder Case Siya Goel's Mother Says Accused Should Be Hanged if Found Guilty: കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ജൂണ്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ ഗോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂനെ മാര്‍ക്കറ്റ് യാര്‍ഡിലുള്ള ഇവരുടെ ലീല കുഞ്ച് എന്ന വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.

Pune Murder: അവളെ തൂക്കിക്കൊന്നേക്കൂ…പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സിയയുടെ അമ്മ
കേതന്‍ അഗര്‍വാള്‍, സിയ, സിയയുടെ മാതാവ്‌ Image Credit source: Social Media and PTI
Shiji M K
Shiji M K | Updated On: 26 Jun 2026 | 06:24 AM

പൂനെ: പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസില്‍ സിയയ്‌ക്കെതിരെ അമ്മ. മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ അവളെ തൂക്കിലേറ്റണമെന്ന് അമ്മ പ്രതികരിച്ചു. കുറ്റക്കാര്‍ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും, ആരും രക്ഷപ്പെടാന്‍ പാടില്ലെന്നും അമ്മ പറഞ്ഞു. പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ സിയയും കാമുകനും അറസ്റ്റിലാണ്.

അവള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, കഠിനമായ ശിക്ഷ തന്നെ ലഭിക്കണം. കുറ്റക്കാരിയാണെങ്കില്‍ അവളെ തൂക്കിക്കൊല്ലുക, ഒരമ്മയാണ് ഈ പറയുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സമാനമായ പ്രതികരണമാണ് സിയയുടെ പിതാവ് പ്രവീണ്‍ ഗോയലും നടത്തിയിരിക്കുന്നത്. ഈ കേസില്‍ കുറ്റക്കാരന്‍ ആരായാലും അത് തന്റെ മകളാണെങ്കില്‍ പോലും തൂക്കിക്കൊല്ലണം, അദ്ദേഹം പറഞ്ഞു.

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, ജൂണ്‍ 23ന് ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ ഗോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൂനെ മാര്‍ക്കറ്റ് യാര്‍ഡിലുള്ള ഇവരുടെ ലീല കുഞ്ച് എന്ന വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്.

നാടിനെ നടുക്കിയ കൊലപാതകം

മഹാരാഷ്ട്രയിലെ സഹ്യാദ്രി പര്‍വതനിരകളിലെ ലോഹഗഡ് കോട്ടയില്‍ നിന്ന് താഴേക്ക് വീണാണ് 26 വയസുകാരനായ കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെടുന്നത്. ട്രെക്കിങ്ങിനിടെ കേതന്‍ ആകസ്മികമായി താഴേക്ക് വീഴുകയായിരുന്നു എന്നാണ് സിയ ആദ്യം എല്ലാവരെയും അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, പൂനെയിലെ ഒരു കഫേയില്‍ വെച്ച് കാമുകനായ കേതന്‍ ചൗധരിയും സിയ ഗോയലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

Also Read: Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ

കേതന്‍ അഗര്‍വാളിനെ കോട്ടയുടെ ഏത് ഭാഗത്ത് വെച്ച് താഴേക്ക് തള്ളിയിടാം എന്ന കാര്യത്തില്‍ ഇരുവരും ആഴത്തിലുള്ള പഠനം പോലും നടത്തിയിരുന്നു. സംഭവ ദിവസം അതായത് ജൂണ്‍ 18ന്, ഉച്ചകഴിഞ്ഞ് സിയ കേതനെ ലോഹഗഡ് കോട്ടയിലേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി, ഏകദേശം മൂന്ന്-നാല് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന യാത്രയായിരുന്നു അത്, ഇവരുടെ പിന്നാലെ ചേതന്‍ ചൗധരിയും ഉണ്ടായിരുന്നു.

കോട്ടയിലെത്തിയ ശേഷം സിയയും ചേതന്‍ ചൗധരിയും ചേര്‍ന്ന് പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ സിയ നാട്ടുകാരെയും മറ്റും വിവരം അറിയിച്ചു. ട്രെക്കിങ്ങിനിടെ അബദ്ധത്തില്‍ കേതന്‍ കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് സിയ എല്ലാവരോടും പറഞ്ഞത്.

കൊലപാതക ശ്രമം മുമ്പും നടന്നു

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,300 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടയാണ് ലോഹഗഡ്. ഇവിടേക്ക് പ്രതിശ്രുത വരനെ എത്തിക്കാന്‍ സിയ നിരവധി തവണ ശ്രമിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. മെയ് 31നും ഇരുവരും കോട്ട സന്ദര്‍ശിച്ചിരുന്നു. അതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ നാലോടെ വീണ്ടും കോട്ടയിലേക്ക് പോകാമെന്ന് പറഞ്ഞ് സിയ കേതനെ നിര്‍ബന്ധിച്ചു. എന്നാല്‍ അന്നത്തെ യാത്ര വേണ്ടെന്ന് കേതന്റെ അമ്മ പറയുകയായിരുന്നു. അതോടെ ജൂണ്‍ 14ന് പോകാന്‍ സിയ അവനെ നിര്‍ബന്ധിക്കുകയും അവിടെത്തിയ ശേഷം പാറക്കെട്ടില്‍ നിന്നും താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചിരുന്നതായും പോലീസ് കണ്ടെത്തല്‍. എന്നാല്‍ ആ സമയം ഒരു കുറ്റിക്കാട്ടില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതിനാല്‍ കേതന്‍ രക്ഷപ്പെട്ടു.

English Summary

The mother of Siya Goel has demanded the death penalty for the accused in the Pune Fort Ketan Agarwal murder case. She said the accused should be hanged if found guilty, expressing hope that justice will be delivered through the legal process.

Follow Us