AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: കുടുംബത്തിൽ കലഹം, വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on May 8 Friday:മീനം മുതൽ മേടം വരെയുള്ള 12 രാശിയിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്...........

Horoscope malayalam: കുടുംബത്തിൽ കലഹം, വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On May 8Image Credit source: Getty Images
Ashli C
Ashli C | Updated On: 08 May 2026 | 07:13 AM

ഇന്ന് മെയ്‌ 8 വെള്ളിയാഴ്ച്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചന മാത്രമാണ ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള 12 രാശിയിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്.

ഇന്നത്തെ ദിവസം ഇവിടെ നൽകിയിരിക്കുന്ന ഫലത്തിലെ കാര്യങ്ങൾ ജീവിതത്തിൽ അതുപോലെ തന്നെ സംഭവിക്കും എന്നല്ല. ഒരുപക്ഷേ സംഭവിക്കാം അല്ലെങ്കിൽ സംഭവിക്കാതിരിക്കാം. ഒരു സാധ്യത മാത്രമാണ് ഇത്. എന്നിരുന്നാലും അവയെക്കുറിച്ച് നേരത്തെ ഒരു സൂചന ലഭിക്കുന്നത് ഇവ പ്രകാരം നിങ്ങൾക്ക് ഇന്നത്തെ ദിവസത്തിലെ പ്ലാനിങ്ങിൽ അല്പം ജാഗ്രത വരുത്താൻ സാധിക്കും. നിങ്ങളുടെ സ്വഭാവത്തിലെ അമിത കോപം, ദേഷ്യം, നിരാശ, എടുത്തുചാട്ടം എന്നിവ നിയന്ത്രിക്കാൻ സാധിക്കും. മേടം മുതൽ മീനം വരെയുള്ള രാശിയുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

മനസ്സിൽ സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. പൊതുവിൽ നല്ല ദിവസം ആയിരിക്കും. നിങ്ങൾ കാര്യങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നുള്ളതാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ നിശ്ചയിക്കുന്നത്.

ഇടവം

ജോലിയിൽ സമ്മർദ്ദവും പിരിമുറുക്കവും അനുഭവപ്പെട്ടേക്കാം. കഠിനാധ്വാനം ഫലം കാണും. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മിഥുനം

ഉയർന്ന ആത്മവിശ്വാസം അനുഭവപ്പെടും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും ഓരോ കാര്യങ്ങളെയും നിങ്ങൾ എപ്രകാരം സമീപിക്കുന്നു എന്നതിനനുസരിച്ച് ഇന്നത്തെ ദിവസത്തിൽ ഗുണവും ദോഷവും അനുഭവപ്പെടും.

കർക്കിടകം

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കുക. ആത്മവിശ്വാസം കൈവിടാതെ ക്ഷമയോടെ എല്ലാ കാര്യങ്ങളെയും ചെയ്തു തീർക്കുക.

ALSO READ:പണം കുമിഞ്ഞു കൂടും! അലമാരയിൽ അല്ല ഇതിൽ സൂക്ഷിച്ചാൽ മതി

ചിങ്ങം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ ഫലം ലഭിക്കും. അല്ലാത്തപക്ഷം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും . മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കന്നി

ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

തുലാം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

വൃശ്ചികം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അമിത ചിലവ് ഒഴിവാക്കുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മകരം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ക്ഷമയോടെ ചിന്തിച്ച് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

കുഭം

ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. തൊഴിൽ രംഗത്ത് കഠിനാധ്വാന ഫലം കാണും. മറ്റു കാര്യങ്ങൾ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

മീനം

പൊതുവിൽ മാനസികമായി അസ്വസ്ഥത അനുഭവപ്പെടുന്ന ദിവസമായിരിക്കാൻ സാധ്യത. സാമ്പത്തികമായി നേട്ടം ഉണ്ടാകും. എന്നിരുന്നാലും അനാവശ്യ ചെലവുകൾ വന്ന് ചേരാം. ക്ഷമയോടെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Thursday, May 8. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

 

Follow Us