AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lucky Numbers: അലച്ചില്‍ നിര്‍ത്തൂ! നിങ്ങളുടെ ഭാഗ്യസംഖ്യ ഇതാണ്‌

Astrology Lucky Numbers Malayalam Calendar: നിങ്ങളുടെ രാശി പ്രകാരമുള്ള ഭാഗ്യനമ്പറിന് ജീവിതത്തില്‍ പ്രധാന തീരുമാനമെടുക്കുന്നത് മുതല്‍ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന് വരെ സാധിക്കും. അങ്ങനെയെങ്കില്‍ നിങ്ങളുടെ ജന്മരാശി അനുസരിച്ച് ഏതാണ് ഭാഗ്യസംഖ്യ എന്ന് കണ്ടെത്തിയാലോ?

Lucky Numbers: അലച്ചില്‍ നിര്‍ത്തൂ! നിങ്ങളുടെ ഭാഗ്യസംഖ്യ ഇതാണ്‌
പ്രതീകാത്മക ചിത്രം Image Credit source: Flavio Coelho/Moment/Getty Images
shiji-mk
Shiji M K | Published: 12 Sep 2025 17:21 PM

മനുഷ്യ ജീവിതത്തില്‍ സംഖ്യകള്‍ക്ക് എപ്പോഴും വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിലും സംഖ്യകള്‍ക്ക് അനുസൃതമായി പല കാര്യങ്ങളും തീരുമാനിക്കപ്പെടുന്നുണ്ട്. ഓരോ രാശികള്‍ക്കും ഭാഗ്യവും ദോഷവും നല്‍കുന്ന ഒട്ടേറെ അക്കങ്ങളുണ്ട്. ഇവയില്‍ ഓരോരുത്തര്‍ക്കും ഭാഗ്യം കൈവരാന്‍ സഹായിക്കുന്ന അക്കങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിച്ചാല്‍ വിജയമുറപ്പ്.

നിങ്ങളുടെ രാശി പ്രകാരമുള്ള ഭാഗ്യനമ്പറിന് ജീവിതത്തില്‍ പ്രധാന തീരുമാനമെടുക്കുന്നത് മുതല്‍ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിന് വരെ സാധിക്കും. അങ്ങനെയെങ്കില്‍ നിങ്ങളുടെ ജന്മരാശി അനുസരിച്ച് ഏതാണ് ഭാഗ്യസംഖ്യ എന്ന് കണ്ടെത്തിയാലോ?

മേടം ( മാര്‍ച്ച് 21 – ഏപ്രില്‍ 19)

നിങ്ങളുടെ ഭാഗ്യസംഖ്യ 6 ഉ 9 ഉം ആണ്. ആറ് എന്നത് സാമ്പത്തിക സ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നു. ഒമ്പത് വ്യക്തിഗത വളര്‍ച്ചയെയും പ്രതിരോധശേഷിയെയും പ്രോത്സാഹിപ്പിക്കുന്നു.

ഇടവം ( ഏപ്രില്‍ 10 – മെയ് 20)

ഇടവം രാശിക്കാരുടെ ഭാഗ്യസംഖ്യ 5 ഉം 6 ഉം ആണ്. ഇവ രണ്ടും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ക്ഷേമവും വര്‍ധിപ്പിക്കും.

മിഥുനം (മെയ് 21 – ജൂണ്‍ 20)

നിങ്ങളുടെ ഭാഗ്യസംഖ്യ 5 ആണ്. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളെ പിന്തുണയ്ക്കും.

കര്‍ക്കിടകം (ജൂണ്‍ 21 – ഓഗസ്റ്റ് 22)

2 ആണ് ഇക്കൂട്ടരുടെ ഭാഗ്യസംഖ്യ. ഇത് പങ്കാളിത്തം, കുടുംബ ഐക്യം, വൈകാരിക സുരക്ഷ എന്നിവയെ പ്രതിനിധീകരിക്കുന്നു.

ചിങ്ങം (ജൂലൈ 23 – ഓഗസ്റ്റ് 22)

സൂര്യന്‍ ഭരിക്കുന്ന ചിങ്ങം രാശിക്കാരുടെ ഭാഗ്യസംഖ്യ 1 ആണ്. ഇത് മേതൃത്വം, അംഗീകാരം, ശക്തി എന്നിവയെ ആണ് പ്രതിനിധീകരിക്കുന്നത്.

കന്നി (ഓഗസ്റ്റ് 23 – സെപ്റ്റംബര്‍ 22)

3 എന്ന അക്കമാണ് നിങ്ങളുടെ വിജയത്തിലേക്കുള്ള താക്കോല്‍. വളര്‍ച്ച, പ്രശ്‌നപരിഹാരം, പ്രായോഗികത എന്നിവയെ ഈ സംഖ്യ പ്രോത്സാഹിപ്പിക്കുന്നു.

തുലാം (സെപ്റ്റംബര്‍ 23 – ഒക്ടോബര്‍ 22)

നിങ്ങളുടെ ഭാഗ്യസംഖ്യ 7 ആണ്. ഇത് സന്തുലിതാവസ്ഥ, സമാധാനം, വ്യക്തത എന്നിവയെയാണ് സൂചിപ്പിക്കുന്നത്.

വൃശ്ചികം ( ഒക്ടോബര്‍ 23 – നവംബര്‍ 21)

വൃശ്ചിക രാശിക്കാരുടെ ഭാഗ്യസംഖ്യ 8 ആണ്. അവബോധം, സാമ്പത്തിക വിജയം എന്നിവയ്ക്ക് ഈ നമ്പര്‍ നിങ്ങളെ സഹായിക്കും.

Also Read: Astrology Malayalam: ഷഡാഷ്ടക യോഗമുണ്ടാകുന്നു, ഇവരുടെ തലവര മാറാം

മകരം (ഡിസംബര്‍ 22 – ജനുവരി 19)

മകരം രാശിക്കാരുടെ ഭാഗ്യസംഖ്യയാണ് 4. സ്ഥിരത, അച്ചടക്കം, ചിന്തകള്‍ എന്നിവയെല്ലാം ഈ നമ്പര്‍ വര്‍ധിപ്പിക്കും.

കുംഭം ( ജനുവരി 20 – ഫെബ്രുവരി 18)

നിങ്ങളുടെ ഭാഗ്യസംഖ്യ 11 ആണ്. സ്വപ്‌നങ്ങള്‍, അഭിലാഷങ്ങള്‍, നൂതന ആശയങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കും.

മീനം (ഫെബ്രുവരി 19 – മാര്‍ച്ച് 20)

മീനം രാശിക്കാരുടെ സംഖ്യ 7 ആണ്. സര്‍ഗ്ഗാത്മകത, അവബോധം, ആത്മീയത എന്നിവയെ ആ സംഖ്യ പ്രോത്സാഹിപ്പിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)