Karitik Month 2025: ഭാ​ഗ്യത്തിന്റെ പെരുമഴ! കാർത്തിക മാസത്തിലെ അവസാന 2 ദിവസങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ

Karitik Month 2025 Remedies: കാർത്തിക മാസം അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ കൂടിയേ ഉള്ളൂ. ഈ മാസം അവസാനിച്ചു കഴിഞ്ഞാൽ മാർഗശീർഷ മാസം ആരംഭിക്കും. കാർത്തിക മാസത്തിലെ അവസാന രണ്ട് ദിവസങ്ങളിൽ ഭഗവാൻ വിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിന്....

Karitik Month 2025: ഭാ​ഗ്യത്തിന്റെ പെരുമഴ! കാർത്തിക മാസത്തിലെ അവസാന 2 ദിവസങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യൂ

Kartik Month 2025

Published: 

04 Nov 2025 10:53 AM

കാർത്തികമാസം അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ കൂടി. ഈ മാസത്തിന്റെ അവസാന ദിനങ്ങളിൽ ഭീഷ്മപഞ്ചകം എന്ന പുണ്യമായ സമയവും ആരംഭിക്കുന്നു. ഈ മാസം അവസാനിക്കുന്നതിന്റെ അഞ്ചു ദിവസം മുന്നോടിയായി നാം ചില കാര്യങ്ങൾ ചെയ്യാറുണ്ട്. ആ ദിനങ്ങളാണ് ഭീഷ്മപഞ്ചകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വെറും അഞ്ചു ദിവസത്തെ ഉപവാസമല്ല മറിച്ച് ഭക്തി, സമർപ്പണം, ധർമ്മം എന്നിവയുടെ അതുല്യമായ സംഗമത്തിന്റെ പ്രതീകം കൂടിയാണ്.

ഭീഷമപഞ്ചകം എന്നാൽ അഞ്ച് ദിവസം എന്നാണ് അർത്ഥമാക്കുന്നത്. ഏകാദശി മുതൽ പൂർണിമ വരെയുള്ള ഈ അഞ്ചുദിവസങ്ങൾ ഭീഷ്മ പിതാമഹൻ തന്റെ ജീവിതം ഭഗവാൻ കൃഷ്ണന് സമർപ്പിച്ചതിന്റെ സമരണയ്ക്കാണ് ആഘോഷമാക്കുന്നത്. ഭീഷ്മ പഞ്ചകം നവംബർ ഒന്നിനാണ് ആരംഭിച്ചത് നവംബർ 5ന് അവസാനിക്കും.

കാർത്തിക മാസത്തിലെ അവസാനത്തെ അഞ്ച് ദിവസങ്ങളുടെ പ്രാധാന്യം

ഭീമപഞ്ചകം പ്രാധാന്യമർഹിക്കുന്നത് അത് പിതാമഹനായ ഭീഷ്മരുടെ ഓർമ്മകളെ അനുസ്മരിക്കുന്നതുകൊണ്ട് മാത്രമല്ല, ഭക്തിയുടെ ആത്യന്തികമായ പരീക്ഷണമായി കണക്കാക്കപ്പെടുന്നതുകൊണ്ടുമാണ്. ഈ അഞ്ചു ദിവസങ്ങളിൽ ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് കാർത്തിക മാസത്തിലെ മുഴുവൻ ഗുണങ്ങളും നേട്ടങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

കാർത്തിക മാസം അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ കൂടിയേ ഉള്ളൂ. ഈ മാസം അവസാനിച്ചു കഴിഞ്ഞാൽ മാർഗശീർഷ മാസം ആരംഭിക്കും. കാർത്തിക മാസത്തിലെ അവസാന രണ്ട് ദിവസങ്ങളിൽ ഭഗവാൻ വിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ചെയ്യൂ. കാർത്തിക മാസം മുഴുവൻ നമ്മൾ അനുഷ്ഠിക്കുന്നതിലൂടെ ലഭിക്കുന്ന പുണ്യം ഈ രണ്ടു ദിവസം മനസ്സാന്നിധ്യത്തോടെ ആരാധിച്ചാലും ലഭിക്കുമെന്നും പറയപ്പെടുന്നു.

തുളസിക്ക് വിളക്ക് കൊളുത്തുക: ഇനിയുള്ള രണ്ടു ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും തുളസിയുടെ അരികിൽ നെയ്യ് കൊണ്ട് വിളക്ക് കത്തിക്കുക.

ശിവനെ ആരാധിക്കുക: കാർത്തിക മാസത്തിലെ അവസാന രണ്ട് ദിവസങ്ങളിൽ ശിവനെ നെവിളക്ക അർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു.

ശംഖു കൊണ്ട് സ്നാനം: കാർത്തിക മാസത്തിന്റെ അവസാന ദിവസങ്ങളിൽ ഭഗവാൻ വിഷ്ണുവിനെ ശംഖു കൊണ്ട് സ്നാനം ചെയ്യുക.

നിയമങ്ങൾ പാലിക്കുക: ഈ ദിവസങ്ങളിൽ മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നീ ചില പയർ വർഗ്ഗങ്ങൾ പച്ചക്കറികൾ തുടങ്ങിയവ ഒഴിവാക്കുക.

ദാനം: കാർത്തിക മാസത്തിലെ അവസാന രണ്ട് ദിവസങ്ങളിൽ അർഹതപ്പെട്ടവർക്ക് ഭക്ഷണം വസ്ത്രം ഭൂമി എന്നിവ ദാനം ചെയ്യുന്നത് ആയിരം മടങ്ങ് ഫലം നൽകും.

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി