Karkidakam: താളുകുഴമ്പ് കിട്ടുന്ന അമ്പലം ഏതെന്ന് അറിയാമോ… പോകാം കർക്കിടകത്തിൽ നെല്ലുവായ ധന്വന്തരീക്ഷേത്രത്തിൽ

halu Kuzhampu at Nelluvai Dhanwanthari Temple: കർക്കിടകമാസം പൊതുവേ ആയുർവേദ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്ന മാസമാണ് ശരീരത്തെ ശുദ്ധീകരിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ മാസം ഉത്തമമാണ്. അപ്പോൾ ധന്വന്തരിയുടെ അനുഗ്രഹത്തോടെ ചികിത്സകൾ ആരംഭിക്കുന്നത് ഏറെ ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Karkidakam: താളുകുഴമ്പ് കിട്ടുന്ന അമ്പലം ഏതെന്ന് അറിയാമോ... പോകാം കർക്കിടകത്തിൽ നെല്ലുവായ ധന്വന്തരീക്ഷേത്രത്തിൽ

Nelluvai Dhanwanthari Temple

Published: 

21 Jul 2025 16:31 PM

പാലക്കാട്: രാമായണത്തിന്റെ മാത്രമല്ല ചികിത്സയുടെയും കൂടി മാസമാണ് കർക്കിടകം. ഈ മാസം ചികിത്സയുടെയും ആയുർവേദത്തിന്റെയും ദേവനായ ധന്വന്തരീ മൂർത്തിയുടെ ഒരു ക്ഷേത്രത്തിൽ പോയാലോ. നെല്ലുവായ ധന്വന്തരി ക്ഷേത്രം വളരെ പ്രശസ്തമായ പുരാതനമായ ഒന്നാണ്. കർക്കിടക മാസത്തിൽ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ട സമയത്ത് ആയുർവേദത്തിന്റെ ദേവനെ പ്രാർത്ഥിക്കുന്നത് ഏറെ ഉത്തമമാണ്. ഇതിനൊപ്പം തന്നെ ഇവിടുത്തെ പ്രസിദ്ധമായ താള് കുഴമ്പും കഴിക്കാം.

നെല്ലുവായ ധന്വന്തരിയും താളുകുഴമ്പും

 

നെല്ലുവായ ധന്വന്തരി ക്ഷേത്രത്തിൽ കർക്കടകമാസത്തിലെ ആചാര അനുഷ്ഠാനങ്ങൾ ഏറെയുണ്ട്. കർക്കിടകമാസത്തിലെ ഔഷധ സേവാ ദിനം വളരെ വിശേഷമാണ് ഇവിടെ. ഈ ദിവസം ഭക്തർക്ക് പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടത്താനുള്ള അവസരമുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ഈ ദിനത്തിലെ പ്രാർത്ഥനകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നു.

കർക്കിടകമാസം പൊതുവേ ആയുർവേദ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്ന മാസമാണ് ശരീരത്തെ ശുദ്ധീകരിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഈ മാസം ഉത്തമമാണ്. അപ്പോൾ ധന്വന്തരിയുടെ അനുഗ്രഹത്തോടെ ചികിത്സകൾ ആരംഭിക്കുന്നത് ഏറെ ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
നെല്ലുവായയിലെ താളുകുഴമ്പിന്റെ പ്രാധാന്യം കർക്കിടക മാസത്തിൽ ആണ് വർദ്ധിക്കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നൽകാനും ഉന്മേഷം നിലനിർത്താനും ഇത് ഏറെ സഹായിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ താളുകുഴമ്പ് ഈ സമയത്ത് കൂടുതൽ ഭക്തർ ആവശ്യപ്പെടാറുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും