Maha Shivratri 2025: ഇന്ന് മഹാശിവരാത്രി; വ്രതശുദ്ധിയോടെ ഭക്തര്‍,ഒരുങ്ങി ക്ഷേത്രങ്ങളും
Mahashivratri 2025: ശിവരാത്രി ആഘോഷത്തിന് നാടും ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും കാണാനാകുക. നാമജപവും ഓട്ടുമണികിലുക്കവും ഇന്നത്തെ ദിവസം പ്രധാനമാണ്.

Social Media Image
വീണ്ടും ഒരു ശിവരാത്രി ദിനം കൂടി കടന്നെത്തിയിരിക്കുന്നു. രാജ്യമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഈ ദിവസം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത്തവണ ഫെബ്രുവരി 26 ബുധനാഴ്ചയാണ് ശിവരാത്രി. ഈ ദിവസം ശിവരാത്രി വ്രതം അനുഷ്ഠിക്കുകയും ഉറക്കമൊഴിക്കലും പ്രധാനമാണ്. ശിവരാത്രി ദിനത്തിൽ പരമശിവനായി സമർപ്പിക്കണമെന്നാണ് ഐതിഹ്യം. ഈ ദിവസം മംഗള രാത്രി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ശിവം എന്നാൽ മംഗളം എന്നാണ് അർത്ഥമാക്കുന്നത്. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്ന് കൂടി സൂചിപ്പിക്കുന്നു.
ശിവരാത്രി ആഘോഷത്തിന് നാടും ക്ഷേത്രങ്ങളും ഒരുങ്ങി കഴിഞ്ഞു. ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണ് ഓരോ ക്ഷേത്ര പരിസരത്തും കാണാനാകുക. നാമജപവും ഓട്ടുമണികിലുക്കവും ഇന്നത്തെ ദിവസം പ്രധാനമാണ്. ശിവരാത്രി ദിനത്തിൽ ഭക്തര്‍ തങ്ങളുടെ ഇഷ്ടഭഗവാന്‍ പാലും കൂവളമാലയും സമര്‍പ്പിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. കേരളത്തില്‍ മിക്ക ശിവക്ഷേത്രങ്ങളും ഇന്ന് വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടത്തപ്പെടുന്നത്. പിതൃ കർമങ്ങൾ ചെയ്യാൻ അനുയോജ്യമായ ദിവസം കൂടിയാണ് ഇന്ന്.
ശിവരാത്രിയുടെ ഐതീഹ്യം
ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്ന് ഉയർന്നുവന്ന കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്‌തുവെന്നും അതിനെ തുടർന്ന് മഹാദേവ. ഈ വിശ്വാസ പ്രകാരമാണ് ശിവരാത്രി ദിനം എല്ലാവരും ഉറക്കം ഒഴിയുന്നതും മഹാദേവന് സമർപ്പിച്ചും കഴിയുന്നതും.
ശിവരാത്രി വ്രതം
സാധാരണ തലേദിവസം മുതലെ വ്രതം എടുക്കാൻ തയ്യാറായിരിക്കണം. ഇതിന്റെ ആദ്യപടിയായി വീടും പരിസരവും വൃത്തിയാക്കുന്നു. പീന്നീട് രാത്രിയിൽ ലഘു ഭക്ഷണം മാത്രം കഴിക്കുന്നു. ശിവരാത്രി ദിനത്തിൽ കുളിച്ച് ക്ഷേത്ര ദർശനം നടത്തി വേണം വ്രതം അനുഷ്ഠിക്കാൻ. രണ്ട് രീതിയിൽ വ്രതം അനുഷ്ഠിക്കാം. ഒരിക്കൽ മാത്രം അരിയാഹാരം കഴിക്കുന്നവരുണ്ട്. പൂർണമായും ആഹാരം ഒഴിവാക്കുന്നവരുണ്ട്. അതുപോലെ, വ്രതം കൊണ്ടായില്ല. പൂർണമായും ഉറക്കം ഒഴിയണമെന്നും പറയുന്നു. ശിവക്ഷേത്രദർശനം കൂടി നടത്തിയാലെ ഇതെല്ലാം പൂർണമാവൂ.