Malayalam Horoscope 2025: മെയ് മാസത്തിൽ രാശിഫലം മാറും: ജോലിയിൽ പ്രമോഷൻ, വരുമാന വർദ്ധനവ്
കേതുവിൻ്റെ ചിങ്ങം സംക്രമണം പല രാശിക്കാർക്കും വളരെ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ രാശിക്കാർക്ക് ബിസിനസ്സ്, ജോലി, ധനം എന്നിവയിൽ നല്ല ഫലങ്ങൾ ലഭിക്കും

Malayalam Horoscope Predictions May 2025
വേദ ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ ഒരു രാശിചിഹ്നത്തിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കും. ഏകദേശം 18 മാസത്തിനുശേഷം, കേതു 2025 മെയ് 18-ന് വൈകുന്നേരം ചിങ്ങം രാശിയിൽ പ്രവേശിക്കും. കേതുവിൻ്റെ ചിങ്ങം സംക്രമണം പല രാശിക്കാർക്കും വളരെ ശുഭകരവും പ്രയോജനകരവുമായിരിക്കും. ഈ രാശിക്കാർക്ക് ബിസിനസ്സ്, ജോലി, ധനം എന്നിവയിൽ നല്ല ഫലങ്ങൾ ലഭിക്കും. കേതുവിന്റെ ചിങ്ങം സംക്രമണം,വഴി ഏത് രാശിക്കാർക്കാണ് നേട്ടമുണ്ടാവുക എന്ന് നോക്കാം.
ഇടവം രാശി
കേതുവിന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ ഇടവം രാശിക്കാർക്ക് വരുമാനത്തിൽ വർദ്ധന ലഭിച്ചേക്കാം. ബിസിനസിൽ പുരോഗതിയുണ്ടാകും. സ്ഥലം, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ കഴിയും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. പണത്തിന്റെ വരവ് വർധിക്കും.
ധനു രാശി
കേതുവിൻ്റെ രാശി മാറ്റം വഴി ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. കേതു സംക്രമം വഴി ഭാഗ്യം വർധിപ്പിക്കും. ചില ജോലികൾ പൂർത്തിയാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ശമ്പളത്തിൽ വർദ്ധനവുണ്ടാകാം.
തുലാം രാശി
3. തുലാം രാശിക്കാർക്ക് കേതു സംക്രമണം ശുഭകരമായിരിക്കും. നിങ്ങൾക്ക് എല്ലാത്തരത്തിലും വരുമാന വർദ്ധന പ്രതീക്ഷിക്കാം. സാമ്പത്തിക ആസൂത്രണം വിജയിക്കും. സാമ്പത്തികമായി, അഭിവൃദ്ധി പ്രാപിക്കും. നിക്ഷേപത്തിൽ നല്ല വരുമാനം ലഭിക്കും. ശുഭചിഹ്നങ്ങളുടെ പ്രതീകങ്ങൾ നിലനിൽക്കും. ആവശ്യമുള്ളതെന്തും ജീവിതത്തില് ലഭ്യമാകും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)