AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navratri 2025: നവരാത്രിയിൽ ഓരോ ദിവസവും ധരിക്കേണ്ടത് ഈ നിറത്തിലുള്ള വസ്ത്രങ്ങൾ; പ്രാധാന്യം അറിയാം

Navratri And Colours 2025: നവരാത്രിയിൽ പല ആചാരങ്ങളും വിശ്വാസവും ഉണ്ടെങ്കിലും, അതിൽ വ്യത്യസ്തമായി തോന്നുന്ന ഒന്നാണ് ഒൻപതു ദിവസവും നമ്മൾ ധരിക്കുന്ന വാസ്ത്രത്തിന്റെ നിറം. നവരാത്രി കാലത്ത് ഓരോ ദിവസവും ഒരോ ദേവതയെയാണ് പൂജിക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് പ്രിയപ്പെട്ട നിറത്തിനും വലിയ പ്രാധാന്യമുണ്ട്.

Navratri 2025: നവരാത്രിയിൽ ഓരോ ദിവസവും ധരിക്കേണ്ടത് ഈ നിറത്തിലുള്ള വസ്ത്രങ്ങൾ; പ്രാധാന്യം അറിയാം
NavratriImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 21 Sep 2025 19:08 PM

ഹിന്ദു വിശ്വാസ പ്രകാരം വളരെ പ്രധാനപ്പെട്ട ദിവസമാണ് നവരാത്രി (Navratri). ഇക്കൊല്ലം നവരാത്രി ആഘോഷം വരുന്നത് സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള ദിവസങ്ങളിലാണ്. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പ്രതീകമായിട്ടാണ് ദുർഗാപൂജ ആഘോഷിക്കുന്നത്. നവരാത്രിപൂജ എന്നാൽ ഒമ്പത് രാത്രികളിൽ നീണ്ട് നിൽക്കുന്ന ദേവീ പൂജ എന്നാണ് അർത്ഥമാക്കുന്നത്. ആളുകൾ വ്രതം നോറ്റും മറ്റ് കലാപരിപാടികളിലൂടെയും ഈ ദിവസങ്ങൾ ആഘോഷിക്കുന്നു.

നവരാത്രിയിൽ പല ആചാരങ്ങളും വിശ്വാസവും ഉണ്ടെങ്കിലും, അതിൽ വ്യത്യസ്തമായി തോന്നുന്ന ഒന്നാണ് ഒൻപതു ദിവസവും നമ്മൾ ധരിക്കുന്ന വാസ്ത്രത്തിന്റെ നിറം. എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കില്ലെങ്കിലും ചിലരൊക്കെ ഈ രീതിക്ക് വലിയ പ്രാധാന്യം നൽകാറുണ്ട്. നവരാത്രി കാലത്ത് ഓരോ ദിവസവും ഒരോ ദേവതയെയാണ് പൂജിക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് പ്രിയപ്പെട്ട നിറത്തിനും വലിയ പ്രാധാന്യമുണ്ട്. നവരാത്രിയെ ഒമ്പത് നിറങ്ങളും അവയിൽ ഓരോന്നിൻ്റെയും പ്രാധാന്യവും വിശദമായി വായിച്ചറിയാം.

ഒൻപത് ദിവസ് 9 നിറങ്ങൾ

ആദ്യ ദിനം വെള്ള: ഈ നിറങ്ങൾ ദേവിയുടെ വിവിധ ഗുണങ്ങളെയും ശക്തികളുടേയും പ്രതീകമായാണ് കണക്കാക്കുന്നത്. നവരാത്രിയിലെ ഒന്നാമത്തെ ദിനം ധരിക്കേണ്ട വസ്ത്രത്തിന്റെ നിറമാണ് വെള്ള. വെള്ള നിറം പരിശുദ്ധിയെയും നിഷ്കളങ്കതയെയും സൂചിപ്പിക്കുന്നു. ശൈലപുത്രി ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതിനും സമാധാനവും സുരക്ഷിതത്വവും കൈവരിക്കുന്നതിനും ഈ ദിവസം വെള്ള വസ്ത്രം ധരിക്കുക.

രണ്ടാ ദിനം ചുവപ്പ്: ചുവപ്പ് നിറം അഭിനിവേശത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമാണ്. ഒപ്പം ഈ നിറത്തിലുള്ള വസ്ത്രം ധരിക്കുന്ന വ്യക്തിക്ക് ഉന്മേഷവും ധൈര്യവും ലഭിക്കുന്നതായി വിശ്വസിക്കപ്പെടുന്നു.

മൂന്നാം ദിനം നീല; നീല നിറം സമൃദ്ധി, ശാന്തത, ബന്ധങ്ങളുടെ ആഴം എന്നിവയെ സൂചിപ്പിക്കുന്നു. പാർവതി ദേവിയുടെ വിവാഹിത രൂപത്തെ പ്രതിനിധീകരിക്കുന്ന ചന്ദ്രഘണ്ട മാതയുടെ അനു​ഗ്രഹത്തിനായി ഈ നിറം ധരിക്കുക.

നാലാം ദിനം മഞ്ഞ; നവരാത്രി ആഘോഷങ്ങളിൽ നാലാം ദിവസം മഞ്ഞ വസ്ത്രമാണ് ധരിക്കേണ്ടത്. കാരണം ഈ നിറം പോസിറ്റീവ് എനർജിയുടെ നിറമാണ്. കൂടാതെ ഇത് ശാന്തതയെയും സൗന്ദര്യത്തെയും പ്രതീകപ്പെടുത്തുന്നു.

അഞ്ചാം ദിനം പച്ച: ഈ നിറം പ്രകൃതിയെ സൂചിപ്പിക്കുന്നു. ജീവിതത്തിലെ പുതിയ തുടക്കങ്ങൾ, വളർച്ച, ഫലഭൂയിഷ്ഠത, സമാധാനം, ശാന്തത എന്നിവയ്ക്കായി പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം. ഈ ദിവസം പച്ച വസ്ത്രം ധരിക്കുന്നതിലൂടെ, കൂഷ്മാണ്ഡ ദേവിയുടെ അനു​ഗ്രഹം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

ആറാം ദിനം ചാരനിറം: ചാരനിറം പക്വതയെയും ജ്ഞാനത്തേയും സൂചിപ്പിക്കുന്ന നിറമാണ്. ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ രൂപമായ സ്കന്ദ മാതയെ ആരാധിക്കാൻ ഈ നിറം ധരിക്കുക.

ഏഴാം ദിനം ഓറഞ്ച്: ഈ നിറം ധരിച്ച് കാത്യായനി ദേവിയെ ആരാധിക്കുന്നത് വ്യക്തിക്ക് ഊഷ്മളതയും ഉന്മേഷവും ലഭിക്കുന്നു. നമുക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നു.

എട്ടാം ദിവസം മയിൽപ്പീലി നിറം; ഈത് അതുല്യത, വ്യക്തിത്വം, അനുകമ്പ, പുതുമ തുടങ്ങിയ ഗുണങ്ങളെ പ്രതീകപ്പെടുത്തുന്നു.

ഒമ്പതാം ദിനം പിങ്ക്; ഈ നിറം സാർവത്രിക സ്നേഹം, വാത്സല്യം, ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. വളരെ ആകർഷകമായ ഒരു നിറമാണിത്, അതിനാൽ പിങ്ക് ധരിക്കുന്നത് അനുകമ്പയുടെയും ബന്ധത്തിന്റെയും ബോധം വളർത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.