Onam Anizham Day 2025: ആറന്മുള ജലമേളയ്ക്കുള്ള ഒരുക്കത്തിൽ അഞ്ചാം ദിനം; അനിഴം ദിവസത്തിന്റെ പ്രത്യേകത

Anizham Day 2025 Importance: ചരിത്രപ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്ന ദിവസമാണ് അനിഴം. ഓണത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു പ്രധാന ആഘോഷം കൂടിയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി.

Onam Anizham Day 2025: ആറന്മുള ജലമേളയ്ക്കുള്ള ഒരുക്കത്തിൽ അഞ്ചാം ദിനം; അനിഴം ദിവസത്തിന്റെ പ്രത്യേകത

Anizham Day

Published: 

31 Aug 2025 06:12 AM

ചിങ്ങം ഒന്ന് മുതൽ ഓണത്തിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. അത്തം മുതൽ പത്ത് ദിവസം നിലനിൽക്കുന്ന ആചാരം ഇന്നിതാ അഞ്ചാം ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. ഇന്ന് അനിഴം നാൾ വന്നെത്തി. ഇനി വെറും പാതി ദൂരം മാത്രമാണ് തിരുവോണ ദിവസത്തേക്കുള്ളത്. ഓണവിപണിയും വീടുകളിലെ ഓണത്തിനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. എല്ലാ ദിവസത്തെയും പോലെ അനിഴം ദിവസത്തിനും അതിൻ്റേതായ പ്രത്യേകതകളുണ്ട്.

അത്തപ്പൂക്കളം മുതൽ ആചാരങ്ങൾക്ക് വരെ ഇന്നേ ദിവസം മാറ്റങ്ങളുണ്ട്. ചരിത്രപ്രസിദ്ധമായ ആറൻമുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങളുടെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്ന ദിവസമാണ് അനിഴം. ഓണത്തിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു പ്രധാന ആഘോഷം കൂടിയാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി.

പഴമക്കാർ പറയുന്നതനുസരിച്ച്, തിരുവോണ ദിവസത്തെ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂർ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും കായികക്ഷമതയും കലാമേന്മയും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഉത്രട്ടാതി വള്ളംകളി സംഘടിപ്പിക്കുന്നത്. എല്ലാകൊല്ലവും ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ഈ ജലമേള അരങ്ങേറുന്നത്.

പത്തനംതിട്ടയിലെ പമ്പ നദിയുടെ തീരത്തുള്ള ആറന്മുളയിലാണ് ഉത്രട്ടാതി വള്ളംകളി നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസം തെക്കൻ കേരളത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ ഐശ്വര്യത്തിൻ്റെ ദിവസമായും കണക്കാക്കുന്നു. ഈ ദിവസം എന്ത് ചെയ്യുന്നതും നിങ്ങൾക്ക് ജീവിതത്തിൽ ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം.

അനിഴം ദിവസത്തെ പൂക്കളം

അനിഴം നാളിൽ പൂക്കളത്തിൻ്റെ വലിപ്പം കൂടും. കൂടാതെ മന്ദാരം, തെച്ചിപ്പൂ, തൊട്ടാവാടി, ചെണ്ടുമല്ലി, കാക്കപ്പൂവ് എന്നീ പുക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കേണ്ടത്. അഞ്ചാം ദിവസത്തിലെ പൂക്കളത്തിൽ തൊടിയിലും പറമ്പിലും പുല്ലുകൾക്കിടയിൽ കാണപ്പെടുന്ന പൂക്കൾക്കാണ് ഏറെ പ്രാധാന്യം.

ചില പ്രദേശങ്ങളിൽ അനിഴം നാളിൽ കുട കുത്തും. അതായത് ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തുവെക്കുന്നു എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണ് സാധാരണയായി കുട കുത്തുന്നത്. പൂക്കളത്തിൻ്റെ നടുഭാ​ഗത്താണ് കുട കുത്തി വയ്ക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും