Ramayana Masam 2026: ഒരിക്കലും പാടില്ല! രാമായണമാസത്തിൽ ഈ കാര്യങ്ങൾ ചെയ്യരുത്
Ramayana Masam 2026: കഠിനമായ മഴയും അതിനോടൊപ്പം ഉണ്ടാകുന്ന ദുരിതങ്ങളും കാരണം പണ്ടുകാലങ്ങളിൽ ഇതിനെ കള്ളക്കർക്കടകം എന്നും പറയാറുണ്ട്. എന്നാൽ ഈ ദുരിതത്തിൽ നിന്നും അറുതി വരാനാണ് രാമായണമാസത്തിൽ രാമായണ പാരായണം പോലെയുള്ള ആത്മീയമായ വഴികളും തുറന്നിട്ടത്. ആ സാഹചര്യത്തിൽ രാമായണമാസത്തിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ചാണ് ഈ..............

Ramayana Masam 2026
ഭക്തിയുടെയും പുണ്യത്തിന്റെയും മറ്റൊരു രാമായണമാസം കൂടി വന്നെത്തിയിരിക്കുകയാണ്. മലയാള കലണ്ടർ പ്രകാരം മിഥുന മാസത്തിലെ കറുത്ത വാവിന് ശേഷം സൂര്യൻ മിഥുനം രാശിയിൽ നിന്നും കർക്കിടകം രാശിയിലേക്ക് പ്രവേശിക്കുന്ന വേളയിലാണ് രാമായണമാസം ആരംഭിക്കുക. ആത്മീയതയ്ക്ക് എന്നോണം ആരോഗ്യകാര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു കാലഘട്ടം കൂടിയാണിത്.
കഠിനമായ മഴയും അതിനോടൊപ്പം ഉണ്ടാകുന്ന ദുരിതങ്ങളും കാരണം പണ്ടുകാലങ്ങളിൽ ഇതിനെ കള്ളക്കർക്കടകം എന്നും പറയാറുണ്ട്. എന്നാൽ ഈ ദുരിതത്തിൽ നിന്നും അറുതി വരാനാണ് രാമായണമാസത്തിൽ രാമായണ പാരായണം പോലെയുള്ള ആത്മീയമായ വഴികളും തുറന്നിട്ടത്. ആ സാഹചര്യത്തിൽ രാമായണമാസത്തിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
ALSO READ:രാമായണ ശീലുകളുടെ പുണ്യവുമായി കർക്കടകം എത്തി; ജീവിതം ജയിക്കാൻ രാമനെ ഭജിക്ക!
മംഗള കർമ്മങ്ങൾ വേണ്ട..
രാമായണമാസത്തിൽ വിവാഹം, ഗൃഹപ്രവേശം, പുതിയ ബിസിനസ് തുടക്കം, ഉപനയനം, തുടങ്ങിയ യാതൊരുവിധത്തിലും ഉള്ള മംഗള കർമ്മങ്ങളും കർക്കിടക മാസത്തിൽ നടത്താൻ പാടില്ല. രാമായണമാസത്തിൽ പുതിയ തുടക്കങ്ങൾക്ക് ഒട്ടും അനുയോജ്യമല്ല എന്നാണ് വിശ്വാസം. വീട് മാറുന്നതിനും ഈ ദിവസം അനുയോജ്യമല്ല അതായത് ഇപ്പോൾ നിങ്ങൾ വാടകവീട്ടിൽ നിൽക്കുന്നു മറ്റൊരു വീട്ടിലേക്ക് മാറുകയാണെങ്കിൽ പോലും അത് ഈ മാസം കഴിഞ്ഞിട്ടാവുന്നതാണ് കൂടുതൽ ശുഭകരമാവുക.
സന്ധ്യാസമയത്ത് ഇവ ചെയ്യരുത്..
രാമായണ മാസങ്ങളിൽ മാത്രമല്ല ഒരിക്കലും സന്ധ്യാസമയങ്ങളിൽ ഉറങ്ങുക, ഭക്ഷണം കഴിക്കുക, മുടി ചീകുക, നഖം വെട്ടുക, വീട് തൂക്കുക, എന്നിവ ചെയ്യാൻ പാടുള്ളതല്ല. ഈ സമയത്ത് സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ച് നാമം ജപിക്കുകയോ ദൈവത്തിനെ പ്രാർത്ഥിക്കുക എന്നിവ ചെയ്യുന്നതാണ് നല്ലത്.
കൂടാതെ ശാരീരികമായും മാനസികമായും ശുദ്ധി വരുത്തേണ്ടതുണ്ട്. ഈ മാസം ലഹരിവസ്തുക്കൾ ഒഴിവാക്കുന്നതും മാംസം പൂർണമായും ഒഴിവാക്കി സസ്യാഹാരം കഴിക്കുന്നതും വളരെ നല്ലതാണ്. മാത്രമല്ല വീട്ടിൽ അനാവശ്യമായി തർക്കിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതും അത്ര നല്ലതല്ല. ക്ഷമയോടെ ചിന്തിക്കുവാനും പെരുമാറാനും പരിശീലിക്കുവാനും ഈ മാസം വളരെ അനുയോജ്യമാണ്. മാത്രമല്ല ദാനധർമ്മങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുക. ഈ മാസം ആരെങ്കിലും ഭിക്ഷ യാചിച്ചു വന്നാൽ അവരെ വെറും കയ്യോടെ വിടരുത്.
ENGLISH SUMMARY
Spiritual paths like reciting the Ramayana were also opened during the month of Ramayana to get rid of suffering. In that context, there are some things that we should not do during the month of Ramayana. This article talks about them.Any auspicious rituals such as marriage, housewarming, starting a new business, or Upanayana should not be performed during the month of Ramayana in the month of Karkidaka.