Ramayana Maasam 2026: ധൈര്യവും ആത്മവിശ്വാസവും നേടാം! രാമായണമാസത്തിൽ ഹനുമാനെ ഭജിക്കേണ്ടതിന്റെ പ്രാധാന്യം

Ramayana Maasam 2026: ശ്രീരാമനോടൊപ്പം ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെ നല്ലതാണ്.ഹനുമാൻ പരമമായ രാമ ഭക്തനാണ് എവിടെയൊക്കെ രാമനാമം മുഴങ്ങുന്നു അവിടെയൊക്കെ അഞ്ജലി പുത്രനായ ഹനുമാൻ ഉണ്ടായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ രാമായണ മാസത്തിൽ രാമനാമത്തോടൊപ്പം തന്നെ ഹനുമാനെയും ഭജിക്കുന്നത് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഇരട്ടിഫലം.........

Ramayana Maasam 2026: ധൈര്യവും ആത്മവിശ്വാസവും നേടാം! രാമായണമാസത്തിൽ ഹനുമാനെ ഭജിക്കേണ്ടതിന്റെ പ്രാധാന്യം

Hanuman And Sreeraman

Published: 

21 Jul 2026 | 02:09 PM

രാമായണമാസമായ കർക്കിടകത്തിൽ ശ്രീരാമന്റെ പാദസേവകനായ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് അതീവ പുണ്യവും വളരെയധികം ഫലപ്രദവുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ധൈര്യത്തിന്റെയും ഭക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെയും മനസ്സറിഞ്ഞ് ഈ മാസത്തിൽ പ്രവർത്തിക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നിരവധി ശുഭകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്നാണ് വിശ്വാസം. അതിനാൽ തന്നെ ശ്രീരാമനോടൊപ്പം ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും വളരെ നല്ലതാണ്.

ഹനുമാൻ പരമമായ രാമ ഭക്തനാണ് എവിടെയൊക്കെ രാമനാമം മുഴങ്ങുന്നു അവിടെയൊക്കെ അഞ്ജലി പുത്രനായ ഹനുമാൻ ഉണ്ടായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ രാമായണ മാസത്തിൽ രാമനാമത്തോടൊപ്പം തന്നെ ഹനുമാനെയും ഭജിക്കുന്നത് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഇരട്ടിഫലം നൽകും.

ALSO READ:രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം

ശനി ദോഷത്തിൽ നിന്നും മുക്തി…

കർക്കടകമാസം പഞ്ഞമാസവും ദോഷങ്ങളുടെയും രോഗങ്ങളുടെയും അറുതിയുടെ കാലവും ആയാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ജ്യോതിഷപ്രകാരം ശനി ദോഷങ്ങൾ അകറ്റുന്നതിനും ഏറ്റവും അനുയോജ്യമായ വഴി ഹനുമാൻ സ്വാമിയെ ഭജിക്കുന്നതാണ്. രാമായണമാസത്തിൽ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നത് ശനിദോഷങ്ങളിൽ നിന്നും മറ്റു ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി നൽകുമെന്നാണ് സങ്കല്പം.

ആത്മവിശ്വാസം നേടാം

അസാധ്യമായ എന്തും സാധിച്ചെടുക്കുന്ന ചിരഞ്ജീവിയാണ് ഹനുമാൻ. അതിനാൽ തന്നെ ഹനുമാൻ സ്വാമിയെ ഭജിക്കുന്നത് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും രോഗ ഭയങ്ങളെയും തരണം ചെയ്യാനുള്ള ബുദ്ധി, ബലം, ധൈര്യം, ആരോഗ്യം, സൗഖ്യം എന്നിവ നേടാനാകും എന്നാണ് വിശ്വാസം. കൂടാതെ ജീവിതത്തിലെ നെഗറ്റീവ് ഊർജ്ജങ്ങളെ അകറ്റി വീടുകളിൽ ഐശ്വര്യവും സമാധാനവും നിലനിർത്താൻ ഹനുമാൻ ആരാധന സഹായിക്കും.

വീട്ടിലെ ദുരിതങ്ങൾ ഭയം നെഗറ്റീവ് ഊർജ്ജങ്ങൾ എന്നിവ അകറ്റാൻ ഹനുമാൻ സ്വാമിയുടെ സാന്നിധ്യം വളരെയധികം സഹായകരമായിരിക്കും.
അതിനാൽ തന്നെ രാമായണ മാസത്തിൽ രാമായണത്തോടൊപ്പം തന്നെ ഹനുമാൻ ചാലിസ് ദിവസവും ലഭിക്കുന്നതും രാമായണത്തിലെ സുന്ദരകാണ്ഡം ഭക്തിയോടെ വായിക്കുന്നതും കുടുംബത്തിൽ ആഗ്രഹസഫലീകരണത്തിനും തടസ്സനിവാരണത്തിനും സഹായകരമാണെന്നാണ് വിശ്വാസം.

സുന്ദരകാണ്ഡത്തിലെ പ്രാധാന്യം

രാമായണത്തിലെ ഏറ്റവും മംഗളകരമായ ഭാഗമാണ് സുന്ദരകാണ്ഡം. രാമായണത്തിലെ മറ്റു ഭാഗങ്ങളിൽ രാമന്റെ ദുഃഖങ്ങളും സംഘങ്ങളും നിറഞ്ഞു നിൽക്കുമ്പോൾ ഹനുമാന്റെ വീര്യവും വിജയം സീതാദേവിയെ കണ്ടെത്തുന്നതും ആണ് സുന്ദരകാണ്ഡത്തിൽ ഉള്ളത്. അതിനാൽ തന്നെ രാമായണ മാസത്തിൽ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുവാനും നിങ്ങൾ ജീവിതത്തിൽ വിചാരിച്ച എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാനും സഹായകരമാകും എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഹനുമാൻ സ്വാമിയെ പ്രസന്നനാക്കാൻ ഏറ്റവും എളുപ്പമായ വഴി രാമനാമം ജപിക്കുക എന്നത് തന്നെയാണ് രാമായണമാസത്തിൽ ശ്രീരാമ ജയ രാമ ജയ രാമ എന്ന ജപിക്കുമ്പോൾ ഹനുമാൻ അനുഗ്രഹം തനിയെ ലഭിക്കുമെന്നും ഭക്തരുടെ എല്ലാ സങ്കടങ്ങളും ഹനുമാൻ സ്വാമി ശഅരീരാമന്റെ കാൽക്കൽ എത്തിക്കും എന്നുമാണ് വിശ്വാസം.

ENGLISH SUMMARY

It is believed that worshipping Lord Hanuman, the footsoldier of Lord Rama, during the month of Karkidakam, the month of Ramayana, is extremely pious and highly effective.

Follow Us
ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ചെങ്കണ്ണ് ബാധിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ
മരുന്ന് വേണ്ട, പ്രമേഹം കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തക്കാളി വീട്ടിൽ തന്നെ വിളയിക്കാം; ടെറസിലും പറ്റും
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ