Chathugrahi Rajyog: ചതുർഗ്രഹി രാജയോഗത്തിന്റെ അപൂർവ്വ സംയോജനം; മേടം, കർക്കിടകം തുടങ്ങീ 5 രാശിക്കാർക്ക് ഇന്ന് ബംബർ നേട്ടങ്ങൾ
Thrigrahi Rajyog on 19 October: ഇന്ന് കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദമായിരിക്കും. ഇന്നത്തെ ദിവസം ചന്ദ്രന്റെ സംക്രമണം രാവും പകലും തുലാം രാശിയിൽ ആയിരിക്കും. അത്തരം ഒരു സാഹചര്യത്തിൽ ഇന്ന് ഈ ദിവസം സൂര്യൻ ചൊവ്വ ബുധൻ എന്നിവയുടെ സംയോജനം മൂലം ചതുർഗ്രഹി രാജയോഗം രൂപപ്പെടും.

Thrigrahi Rajyog On 19 October
ഇന്ന് ഒക്ടോബർ 22 ബുധനാഴ്ച. ഇന്നത്തെ ദിവസത്തിന്റെ അധിപൻ ഭഗവാൻ കൃഷ്ണനാണ്. ഇന്ന് കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദമായിരിക്കും. ഇന്നത്തെ ദിവസം ചന്ദ്രന്റെ സംക്രമണം രാവും പകലും തുലാം രാശിയിൽ ആയിരിക്കും. അത്തരം ഒരു സാഹചര്യത്തിൽ ഇന്ന് ഈ ദിവസം സൂര്യൻ ചൊവ്വ ബുധൻ എന്നിവയുടെ സംയോജനം മൂലം ചതുർഗ്രഹി രാജയോഗം രൂപപ്പെടും. അതുപോലെ ആദ്യത്തെ മംഗള യോഗവും രൂപപ്പെടും. സ്വാതി നക്ഷത്രത്തോടൊപ്പം പ്രീതി യോഗവും രൂപപ്പെടുന്നുണ്ട്. ഈ അപൂർവ്വം സംയോജനങ്ങൾ മേടം, കർക്കിടകം എന്നിവ ഉൾപ്പെടെ 5 രാശിക്കാർക്ക് ഭാഗ്യകരമായ ദിവസമായിരിക്കും. അവർക്ക് കരിയറിൽ വലിയ പുരോഗതിയാണ് ഉണ്ടാവുക. അതിനാൽ ആ അഞ്ചു രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.
കുംഭം രാശി
കുംഭം രാശിക്കാർക്ക് ബുധനാഴ്ച അപ്രതീക്ഷിത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പ്രതീക്ഷിക്കാത്ത കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം കണ്ടെത്താൻ സാധിക്കും. ഒരുപാട് കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരം ലഭിച്ചേക്കാം. മുൻകാല ബന്ധങ്ങളിൽ നിന്നോ പരിചയത്തിൽ നിന്നോ ഈ ദിവസം നിങ്ങൾക്ക് നേട്ടമുണ്ടാകാൻ സാധ്യത. അവിവാഹിതരെ സംബന്ധിച്ച് നല്ല ബന്ധങ്ങൾ ഉണ്ടായേക്കാം. ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. കരിയറിൽ പുരോഗതി ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ജീവിതവും സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങളുമായി നല്ല സമയം ചിലവഴിക്കും. ഈ ദിവസം കൂടുതൽ ശുഭകരമാക്കുവാൻ കുംഭ രാശിക്കാർ കടല ദാനം ചെയ്യുക ദുർഗ ചാലിസ ചൊല്ലുക.
മേടം രാശി
ബുധനാഴ്ച മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഇത് ധനം സമ്പാദിക്കുന്നതിനുള്ള വഴിയൊരുക്കും. സമൂഹത്തിൽനിന്ന് ബഹുമാനം ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ഒരു പ്രധാന ജോലി പൂർത്തീകരിക്കപ്പെട്ടേക്കാം. അപരിചിതരിൽ നിന്നും സഹായങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനങ്ങൾ വിലമതിക്കപ്പെടും. നിങ്ങളുടെ ദിവസം കൂടുതൽ അനുകൂലമാക്കാൻ ഇന്ന് ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുകയും ദാമോദരാഷ്ടകം ചൊല്ലുകയും വേണം.
കർക്കിടക രാശി
കർക്കിടക രാശിക്കാർക്ക് ബുധനാഴ്ച ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പിതാവിൽ നിന്നും പിതാവിന്റെ കുടുംബത്തിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. സുഹൃത്തിൽ നിന്നും സഹായങ്ങൾ ലഭിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിച്ചേക്കാം. അപ്രതീക്ഷിതമായ ഉറവിടങ്ങളിൽ നിന്നും ധനം സമ്പാദിക്കാനുള്ള സാധ്യത. മുതിർന്ന വ്യക്തിയുടെ മാർഗ്ഗനിർദ്ദേശവും പിന്തുണയും നിങ്ങൾക്ക് ഗുണം ചെയ്യും. അവിവാഹിതരായവർക്ക് ഇന്ന് ശുഭമായ ദിവസമാണ്. ബിസിനസുകാർക്ക് ഇന്ന് നല്ല ലാഭം ഉണ്ടാകാനുള്ള സാധ്യത. ഈ ദിവസം കൂടുതൽ അനുയോജ്യമാക്കുന്നതിനായി. തുളസി പൂജ ചെയ്യുക. തുളസിച്ചെടിക്ക് സമീപത്ത് ഒരു വിളക്ക് കത്തിച്ച് അതിന് പാൽ അർപ്പിക്കുക.
ALSO READ: ഈ യോഗം സമ്പത്ത് നേടിത്തരും; ഇവർക്കെല്ലാം നേട്ടങ്ങൾ
കന്നി രാശി
ബുധനാഴ്ച കന്നി രാശിക്കാർക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്ന് പ്രോത്സാഹനവും പിന്തുണയും ലഭിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഇത് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. കുടുംബജീവിതം സന്തോഷകരമായിരിക്കും. മാതാപിതാക്കളിൽ നിന്ന് പൂർണ്ണ പിന്തുണയും സഹകരണവും ലഭിക്കും വിദ്യാർത്ഥികൾക്ക് ഇന്ന് മികച്ച ദിവസമാണ്. കന്നിരാശിക്കാർ ഇന്ന് ദുർഗ്ഗാദേവിയെ ആരാധിക്കുകയും സപ്തശതിയുടെ അഞ്ചാം അധ്യായം ചൊല്ലുകയും വേണം.
തുലാം രാശി
തുലാം രാശിക്കാർക്ക് ബുധനാഴ്ച ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. മുതിർന്നവരിൽ നിന്ന് പിന്തുണ ലഭിക്കും. മാർക്കറ്റിംഗ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്ന് ശുഭകരമായ ദിവസമാണ്. സർക്കാരുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതിന് പരിഹാരം ലഭിക്കും. പ്രണയ ജീവിതം ശുഭകരമായിരിക്കും. ഭാര്യയിൽ നിന്നും പിതാക്കന്മാരിൽ നിന്നും എന്തെങ്കിലും നേട്ടം ഉണ്ടാകാൻ സാധ്യത. തുലാം രാശിക്കാർ ഇന്ന് പശുവിന് പച്ചപ്പുല്ല് നൽകുകയും ശ്രീകൃഷ്ണ ചാലിസ ചൊല്ലുകയും വേണം.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)