Sabarimala Makara Vilakku 2026: മകരവിളക്ക് ദർശനം: 60 ബസുകളുമായി കെഎസ്ആർടിസി, 3000 ലൈറ്റുകളും മങ്കി ഗാർഡുമായി കെഎസ്ഇബി, ഒരുക്കങ്ങൾ ഇങ്ങനെ
Sabarimala Makara Vilakku 2026: വില്ലാളി വീരനായ മണികണ്ഠൻ തന്റെ അവതാര ഉദ്ദേശം പൂർത്തിയാക്കി ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്...
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് മകരവിളക്ക്. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് സംക്രമിക്കുന്ന മകരസംക്രാന്തി ദിനത്തിലാണ് മകരവിളക്ക് സാധാരണയായി എത്തുന്നത്. മകരവിളക്കിൽ സന്നിതനാകാൻ സാധിക്കുന്നത് ജീവിതത്തിൽ പുണ്യകരമായാണ് കണക്കാക്കുന്നത്. അതിനാൽ തന്നെ മണ്ഡലകാലത്തിന് സമാനമായി തന്നെ മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ വലിയ ഭക്തജന തിരക്കാണ് ഉണ്ടാവുന്നത്. വില്ലാളി വീരനായ മണികണ്ഠൻ തന്റെ അവതാര ഉദ്ദേശം പൂർത്തിയാക്കി ശബരിമലയിലെ വിഗ്രഹത്തിൽ ലയിച്ചതിന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഈ വർഷത്തെ മകരവിളക്ക് ജനുവരി 14നാണ്. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ വൻ ക്രമീകരണങ്ങളും സൗകര്യങ്ങളും ആണ് ഒരുക്കിയിരിക്കുന്നത്. പുലിമേട് ഭാഗത്ത് ഭക്തരുടെ സുരക്ഷയ്ക്ക് വേണ്ടി കൂടുതൽ പോലീസുകാരെ വിന്യസിപ്പിക്കും. കൂടാതെ മകരവിളക്ക് ഡ്യൂട്ടിക്ക് വേണ്ടി എത്തുന്ന വിവിധ വകുപ്പുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് വേണ്ടി പാർക്കിംഗ് ഏരിയ പ്രത്യേകം തിരിച്ചു ലഭ്യമാക്കുന്നതാണ്. രാവിലെ ആറുമണി മുതൽ വൈകിട്ട് നാലുമണിവരെ മകരവിളക്ക് ദിവസത്തിൽ കുമളി കോഴിക്കാനം റൂട്ടിൽ 60 കെഎസ്ആർടിസി ബസ് തീർത്ഥാടകർക്കായി സർവീസ് നടത്തും.
കൂടാതെ ബസ് 10 ബസുകൾ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ക്രമീകരിക്കും. ഇതിനുപുറമെ അഞ്ച് കേന്ദ്രങ്ങളിൽ ഫയർഫോഴ്സിനെ വിന്യസിക്കും. ഒപ്പം തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി പുല്ലുമേട് കാനനപാതയിൽ ഒരു കിലോമീറ്റർ ഇടവിട്ട് 500 മുതൽ 1000 ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കുകൾ സജ്ജീകരിക്കും. കൂടാതെ പാഞ്ചാലിമേടും പരുന്തുംപാറയിലും വേണ്ട സജ്ജീകരണങ്ങൾ ഉറപ്പാക്കും. മകരവിളക്കി കെഎസ്ഇബിയും വലിയ തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സന്നിധാനം പമ്പ നിലക്കൽ എന്നിവിടങ്ങളിലായി 3000 ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർ വിരിവയ്ക്കുന്ന സ്ഥലങ്ങളിലും പതിനെട്ടാംപടി കയറാനായി കാത്തുനിൽക്കുന്ന ഇടങ്ങളിലും പാണ്ടിത്താവളം, മാളികപ്പുറം, മരക്കൂട്ടം, ശരംകുത്തി, നീലിമല അപ്പാച്ചിമേട് എന്നിവിടങ്ങളിലും പുതിയ എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു. സുഗമമായ വൈദ്യുത വിതരണത്തിനായി 38 ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. കൂടാതെ പതിനായിരം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമുള്ള നിലയ്ക്കൽ ബേസ് ക്യാമ്പിൽ മാത്രം 1,500 എൽഇഡി ലൈറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.