AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalashtami 2026 Date :ഭയത്തെ ഇല്ലാതാക്കും, ആത്മവിശ്വാസം കൈവരും! ശിവന്റെ രൗദ്രഭാവമായ കാലഭൈരവന്റെ അഷ്മിദിനം എന്ന്?

Kalashtami 2026 Date: ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിനൊപ്പം, ഭഗവാൻ കാലഭൈരവനെ ആരാധിക്കുന്നതും പതിവാണ്. അങ്ങനെ ചെയ്യുന്നത് ഒരു വ്യക്തിയെ...

Kalashtami 2026 Date :ഭയത്തെ ഇല്ലാതാക്കും, ആത്മവിശ്വാസം കൈവരും! ശിവന്റെ രൗദ്രഭാവമായ കാലഭൈരവന്റെ അഷ്മിദിനം എന്ന്?
Kalashtami 2026Image Credit source: Tv9 Network
Ashli C
Ashli C | Published: 08 Jan 2026 | 11:23 AM

ഭഗവാൻ ശിവന്റെ അതിരൗദ്ര ഭാവമാണ് കാലഭൈരവൻ. ഈ ലോകത്തിലെ എല്ലാ നന്മയെയും തിന്മയെയും ഒരേപോലെ ഇരുകൈയും നീട്ടി സ്വീകരിച്ച് എല്ലാത്തരത്തിലുള്ള ഭക്തന്മാരെയും തന്റെ ശിരസ്സിലേറ്റുന്ന ഭഗവാൻ. ഭഗവാൻ ശിവന്റെ കോപത്തിൽ നിന്നാണ് കാലഭൈരവൻ ഉണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയതിയിലാണ് കാലാഷ്ടമി വ്രതം ആചരിക്കുന്നത്.ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിനൊപ്പം, ഭഗവാൻ കാലഭൈരവനെ ആരാധിക്കുന്നതും പതിവാണ്. അങ്ങനെ ചെയ്യുന്നത് ഒരു വ്യക്തിയെ എല്ലാത്തരം ഭയങ്ങളിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും മോചിപ്പിക്കും എന്നാണ് വിശ്വാസം. അതിനാൽ, കലാഷ്ടമി വ്രതത്തിന്റെ ദിവസം, ആരാധനാ രീതി, മന്ത്രം, അതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.

മാഘ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തീയ്യതിയിലാണ് സാധാരണയായി കാലാഷ്ടമി വരുന്നത്. അത്തരത്തിൽ ഈ വർഷത്തിലെ കാലാഷ്ടമി ജനുവരി 10 ശനിയാഴ്ച രാവിലെ 8:24 ന് ആരംഭിക്കും. അടുത്ത ദിവസം, അതായത് ജനുവരി 11 ഞായറാഴ്ച, രാവിലെ 11:21 ന് കാലാ ഷ്ടമിഅവസാനിക്കും. അതിനാൽ, ഉദയ തിഥി പ്രകാരം, കലഷ്ടമി വ്രതം ജനിവരി 10 ന് ആയിരിക്കും ആചരിക്കുക. ഭഗവാൻ ഭൈരവനെ ആരാധിക്കുന്നതും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കും. കൂടാതെ, കലഷ്ടമി ശനിയാഴ്ച വരുന്നതിനാൽ, അതിന്റെ സ്വാധീനം കൂടുതൽ വലുതായിരിക്കും.

കലഷ്ടമിയിലെ പൂജാരീതി

നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ മരത്തടിയിൽ ഒരു ചുവന്ന തുണി വിരിക്കുക ശേഷം അതിൽ ശിവൻ, പാർവതി ദേവി, ബാബാ കാലഭൈരവൻ എന്നിവരുടെ വിഗ്രഹങ്ങളും ചിത്രങ്ങളോ സ്ഥാപിക്കുക. ശേഷം ദേവന് പുഷ്പമാലയോ പുതിയ പൂക്കളോ സമർപ്പിക്കുക. തുടർന്ന് കാലഭൈരവൻ ഇഷ്ടമുള്ള നേദ്യങ്ങളും നൽകാം. സാധാരണയായി തേങ്ങ, മദ്യം, കുങ്കുമം, ഇമരതി മുതലായവ നൽകാവുന്നതാണ്. ശേഷം ദേവന് മുന്നിലായി നാലു വശങ്ങളുള്ള ഒരു വിളക്ക് കത്തിക്കുക. വിളക്കുകൾ കൊളുത്തിയ ശേഷം, ധൂപം അർപ്പിച്ച് എല്ലാവർക്കും കുങ്കുമമോ മഞ്ഞളോ പുരട്ടുക. ശിവൻ, പാർവതി ദേവി, കാലഭൈരവൻ എന്നിവർക്ക് ഓരോരുത്തരായി ആരതി അർപ്പിക്കുക. ആരതിക്ക് ശേഷം ഭൈരവ് ചാലിസയും ശിവ ചാലിസയും ചൊല്ലണം. പകരമായി, നിങ്ങൾക്ക് ബതുക് ഭൈരവ് പഞ്ജർ കവചും പാരായണം ചെയ്യാം.