Sabarimala Mandala Kalam 2025: നാളെ വൃശ്ചികം ഒന്ന്; മണ്ഡലകാലം തിങ്കളാഴ്ച്ച ആരംഭിക്കും

Sabarimala Mandala Kalam 2025: ഈ വർഷം നവംബർ 16ന് വൈകുന്നേരം തുടങ്ങി തുടങ്ങി ഡിസംബർ 26നാണ് മണ്ഡലകാലം അവസാനിക്കുക. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും.

Sabarimala Mandala Kalam 2025: നാളെ വൃശ്ചികം ഒന്ന്; മണ്ഡലകാലം തിങ്കളാഴ്ച്ച ആരംഭിക്കും

Sabarimala

Updated On: 

16 Nov 2025 | 07:10 AM

നാളെ വൃശ്ചികം ഒന്ന്. വ്രതശുദ്ധിയുടെ പുണ്യവുമായി മണ്ഡലകാലം നാളെ ആരംഭിക്കും. വൃശ്ചികം ഒന്നു മുതൽ ധനു 11 വരെ നീണ്ടുനിൽക്കുന്ന 41 ദിവസത്തെ വ്രതാനുഷ്ഠാനമാണ് മണ്ഡലകാലം. ഈ വർഷം നവംബർ 16ന് വൈകുന്നേരം തുടങ്ങി തുടങ്ങി ഡിസംബർ 26നാണ് മണ്ഡലകാലം അവസാനിക്കുക.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് തന്ത്രി കണ്ഠര് മഹേഷ് മോഹനന്റെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി അരുൺകുമാർ ആണ് നടതുറക്കുക. ശ്രീകോവിലിൽ ദീപം തെളിയിച്ചതിനു ശേഷം മാളികപ്പുറം ക്ഷേത്രം തുറക്കുന്നതിനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കും.

ALSO READ: മണ്ഡലകാലത്ത് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ

നവംബർ 17ന് വൃശ്ചിക പുലരിയിൽ മണ്ഡലകാല പൂജകൾ ആരംഭിക്കും. ഡിസംബർ 26ന് തങ്ക ചാർത്തി ദീപാരാധനയും കഴിഞ്ഞ് ഡിസംബർ 27ന് മണ്ഡലപൂജയ്ക്ക് ശേഷമാണ് ഇനി ശബരിമല നട അടയ്ക്കുക. ശേഷം ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകരവിളക്കിനായി നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ശേഷം ജനുവരി 20ന് മണ്ഡലകാലത്തിന് ശേഷം ശബരിമല നട വീണ്ടും അടയ്ക്കും.

അതേസമയം മലകയറുന്ന സ്വാമിമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിലെയും മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാരും വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരും സജ്ജമാണ്. മലകയറുന്ന സമയത്ത് സ്വാമിമാർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടേണ്ടതാണ്. മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് തെലുങ്ക് കന്നട തുടങ്ങിയ വിവിധ ഭാഷകളിൽ ഭക്തർക്ക് വേണ്ടി അവബോധവും ഒരുക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ എമർജൻസി മെഡിക്കൽ സെന്ററുകളും സജ്ജമാണ്

 

 

 

Related Stories
Hindu Purana: നിങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങളാണോ ഈ ജന്മത്തിലെ കഷ്ടതകൾക്ക് കാരണം?
Shani Transit 2026: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്നു.! ഈ 3 രാശിക്കാർക്ക് സംഭവിക്കാൻ പോകുന്നത്
Aditya Mangal Raviyog: ജോലിയിൽ സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണം, സമാധാനം! ആദിത്യ മംഗൾ-രവി യോഗയുടെ ശുഭസംയോജനം ഈ 5 രാശിക്കാർക്ക് നേട്ടങ്ങൾ
Today’s Horoscope: സന്തോഷവും സങ്കടങ്ങളും കാത്തിരിക്കുന്നു! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
Malayalam Astrology: മാർച്ച് മുതൽ മൂന്ന് രാശികളുടെ തലവര മാറാൻ പോകുന്നു, വ്യാഴത്തിൻ്റെ ചലനം ഇങ്ങനെ
Kumbh Mela in Kerala: കേരള കുംഭമേള: മാഘ മാസത്തിൽ നദീസ്നാനം ചെയ്യേണ്ടതിന്റെ പ്രാധാന്യം; ആത്മീയ നേട്ടങ്ങളും പരിശീലന രീതിയും
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്