Sabarimala Special Trains: ശബരിമല തീർഥാടനം; ഒൻപത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, അറിയാം വിശദമായി

Sabarimala Special Train Services: തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകീട്ട് 6.50-ന് കോട്ടയത്ത് എത്തും.

Sabarimala Special Trains: ശബരിമല തീർഥാടനം; ഒൻപത് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, അറിയാം വിശദമായി

ട്രെയിന്‍ (Image Credits: Social Media)

Edited By: 

Jenish Thomas | Updated On: 15 Nov 2024 | 12:48 PM

കോട്ടയം: മണ്ഡലകാലം പ്രമാണിച്ച് കോട്ടയം പാതയിൽ ഒൻപത് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. നേരത്തെ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമെയാണിത്. തെലങ്കാന കാച്ചിഗുഡയിൽ നിന്നുള്ള ശബരിമല സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകീട്ട് 6.50-ന് കോട്ടയത്ത് എത്തും. കൂടാതെ, കഴിഞ്ഞ ദിവസം ബെംഗളൂരു ബയ്യപ്പനഹള്ളി സ്റ്റേഷനിൽ നിന്നും തിരുവന്തപുരം നോർത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ സർവീസും ആരംഭിച്ചിരുന്നു.

ശബരിമല സ്പെഷ്യൽ ട്രെയിനുകൾ, സമയക്രമം എന്നിവ അറിയാം:

  • ട്രെയിൻ നമ്പർ- 07131
    റൂട്ട്: കാച്ചിഗുഡ – കോട്ടയം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 17, 24
    പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 12.30 (ഞായർ)
    എത്തിച്ചേരുന്ന സമയം – വൈകീട്ട് 6.30 (തിങ്കൾ)
  • ട്രെയിൻ നമ്പർ- 07132
    റൂട്ട്: കാച്ചിഗുഡ – കോട്ടയം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ – 18, 25
    പുറപ്പെടുന്ന സമയം – രാത്രി 10.50 (തിങ്കൾ)
    എത്തിച്ചേരുന്ന സമയം – പുലർച്ചെ 1.00 (ബുധൻ)
  • ട്രെയിൻ നമ്പർ- 07133
    റൂട്ട്: കാച്ചിഗുഡ – കോട്ടയം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 21, 28
    പുറപ്പെടുന്ന സമയം – വൈകീട്ട് 3.40 (വ്യാഴം)
    എത്തിച്ചേരുന്ന സമയം – വൈകീട്ട് 6.50 (വെള്ളി)
  • ട്രെയിൻ നമ്പർ- 07134
    റൂട്ട്: കാച്ചിഗുഡ – കോട്ടയം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 15, 22, 29
    പുറപ്പെടുന്ന സമയം – രാത്രി 10.30 (വെള്ളി)
    എത്തിച്ചേരുന്ന സമയം – രാത്രി 11.40 (ശനി)
  • ട്രെയിൻ നമ്പർ- 07135
    റൂട്ട്: ഹൈദരാബാദ് – കോട്ടയം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 20, 26
    പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 12.00 (ചൊവ്വ)
    എത്തിച്ചേരുന്ന സമയം – വൈകീട്ട് 4.10 (ബുധൻ)
  • ട്രെയിൻ നമ്പർ- 07136
    റൂട്ട്: കോട്ടയം -ഹൈദരാബാദ്
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 20, 27
    പുറപ്പെടുന്ന സമയം – വൈകിട്ട് 6.10 (ബുധൻ)
    എത്തിച്ചേരുന്ന സമയം – രാത്രി 11.45 (വ്യാഴം)

ALSO READ: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; നട ഒരു മണിക്കൂർ മുമ്പ് തുറക്കും, 18 മണിക്കൂർ ദർശനം

  • ട്രെയിൻ നമ്പർ- 07137
    റൂട്ട്: ഹൈദരാബാദ് – കോട്ടയം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 15, 22, 29
    പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 12.05 (വെള്ളി)
    എത്തിച്ചേരുന്ന സമയം – വൈകിട്ട് 6.45 (ശനി)
  • ട്രെയിൻ നമ്പർ- 07138
    റൂട്ട്: കോട്ടയം – സിക്കന്ദരാബാദ്
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 16, 23, 30
    പുറപ്പെടുന്ന സമയം – രാത്രി 9.45 (ശനി)
    എത്തിച്ചേരുന്ന സമയം – പുലർച്ചെ 12.50 (തിങ്കൾ)
  • ട്രെയിൻ നമ്പർ- 07139
    റൂട്ട്: നന്ദേദ് – കൊല്ലം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 16
    പുറപ്പെടുന്ന സമയം – രാവിലെ 8.20 (ശനി)
    എത്തിച്ചേരുന്ന സമയം – രാത്രി 10.30 (ഞായർ)
  • ട്രെയിൻ നമ്പർ- 07140
    റൂട്ട്: കൊല്ലം – സിക്കന്ദരാബാദ്
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 18
    പുറപ്പെടുന്ന സമയം – പുലർച്ചെ 2.30 (തിങ്കൾ)
    എത്തിച്ചേരുന്ന സമയം – ഉച്ചയ്ക്ക് 12.00 (ചൊവ്വ)
  • ട്രെയിൻ നമ്പർ- 07141
    റൂട്ട്: മൗല അലി (ഹൈദരാബാദ്) – കൊല്ലം
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 23, 30
    പുറപ്പെടുന്ന സമയം – ഉച്ചയ്ക്ക് 2.45 (ശനി)
    എത്തിച്ചേരുന്ന സമയം – രാത്രി 13.30 (ഞായർ)
  • ട്രെയിൻ നമ്പർ- 07142
    റൂട്ട്: കൊല്ലം – മൗല അലി (ഹൈദരാബാദ്)
    ഓപ്പറേറ്റ് ചെയ്യുന്ന ദിനങ്ങൾ- 25, ഡിസംബർ 2
    പുറപ്പെടുന്ന സമയം – പുലർച്ചെ 2.30 (തിങ്കൾ)
    എത്തിച്ചേരുന്ന സമയം – ഉച്ചയ്ക്ക് 1.00 (ചൊവ്വ)
Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍