Pooja Bumper 2025: വൃശ്ചികത്തില്‍ രാജയോഗം; പൂജ ബമ്പറടിക്കാന്‍ സാധ്യതയുള്ള നക്ഷത്രങ്ങളിതാ
Lucky Stars Likely to Win Pooja Bumper Lottery: ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം 12 കോടി രൂപ നേടാന്‍ സാധ്യതയുള്ള, അല്ലെങ്കില്‍ 12 കോടി നേടാന്‍ യോഗമുള്ള നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
2025 ലെ പൂജ ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ആളുകള്‍ ടിക്കറ്റ് എടുക്കാനുള്ള ഓട്ടത്തിലാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ഇത്തവണ നിങ്ങള്‍ക്ക് ആകുമോ യോഗം?
ലോട്ടറി ടിക്കറ്റെടുക്കുന്നതിന് മുമ്പ് മുന്‍ വര്‍ഷങ്ങളില്‍ ഭാഗ്യം കടാക്ഷിച്ച നമ്പര്‍, ജില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ആളുകള്‍ പരിശോധിക്കാറുണ്ട്. എന്നാല്‍ ഇവ മാത്രം നോക്കിയാല്‍ പോരല്ലോ, ആരെ തേടിയാകും അല്ലെങ്കില്‍ കോടികള്‍ നേടാന്‍ ആരുടെ കൂടെയാണ് ഭാഗ്യമുള്ളതെന്നും അറിയേണ്ടേ.
ഈ വര്‍ഷത്തെ പൂജ ബമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം 12 കോടി രൂപ നേടാന്‍ സാധ്യതയുള്ള, അല്ലെങ്കില്‍ 12 കോടി നേടാന്‍ യോഗമുള്ള നക്ഷത്രങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.




ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് വൃശ്ചിക മാസത്തില്‍ അവരുടെ കടബാധ്യതകള്‍ പരിഹരിക്കാന്‍ സാധിക്കും. നിങ്ങളിലേക്ക് അവിചാരിതമായി പണം വന്നെത്തുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
തിരുവാതിര
ഈ നക്ഷത്രക്കാര്‍ക്ക് ലോണ്‍, ചിട്ടി, നറുക്കെടുപ്പ് എന്നിവയില്‍ നിന്ന് ആദായം ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരം ലഭിച്ചേക്കും.
പുണര്‍തം
നിങ്ങളുടെ ഏറെ നാളായുള്ള സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കും. കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കും.
മകം
പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മകം നക്ഷത്രക്കാര്‍ക്ക് സാധിക്കും. സാമ്പത്തിക രംഗത്തുള്ള തടസങ്ങള്‍ അകലും. പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. ബിസിനസ് മെച്ചപ്പെടും.
അത്തം
ബിസിനസ് രംഗത്ത് ശോഭിക്കും. ഏറെ നാളായി നിങ്ങളെ അലട്ടിയിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാധിക്കും.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് ഭോഗസുഖം, ആഢംബര യാത്രകള്‍, പാരിതോഷികം എന്നിവ ലഭിച്ചേക്കാം. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് വളരെ മികച്ച സമയമാണ്.
തൃക്കേട്ട
വ്യാഴം ഭാഗ്യഭാവത്തില്‍ തുടരുന്നതിനാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. ഇടപാടുകളെല്ലാം ഗുണം മാത്രം നല്‍കും.
തിരുവോണം
വില്‍ക്കാതെ കിടന്ന നിങ്ങളുടെ പുരയിടത്തില്‍ നിന്ന് അഡ്വാന്‍സ് ലഭിക്കും. പുതിയ വാഹനം വാങ്ങിക്കാന്‍ സാധിക്കും.
അവിട്ടം
ചിട്ടി, നറുക്കെടുപ്പ് എന്നിവയിലൂടെ നിങ്ങള്‍ക്ക് സാമ്പത്തിക ഗുണം ലഭിക്കും. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാനും വൃശ്ചിക മാസം അത്യുത്തമം.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)