Swargavathil Ekadasi 2025 in Kerala: ഗുരുവായൂർ ഏകാദശി അനുഷ്ടിക്കാൻ പറ്റാത്തവരാണോ? പൂർണ്ണ ഫലത്തിനായി ഈ ഏകാദശി ആചരിക്കൂ
Swargavathil Ekadasi 2025 in Kerala: ഗുരുവായൂർ ഏകാദശി സാധിക്കാത്തവരും ഗുരുവായൂർ ഏകാദശി എടുത്തവരുമായ എല്ലാവരും നിർബന്ധമായും ഇത് എടുക്കേണ്ടതുണ്ട്...

Saphala Ekadasi
ധനുമാസത്തിൽ അനുഷ്ഠിക്കുന്ന വളരെ പ്രാധാന്യമുള്ള ഒരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഇത് കേരളത്തിൽ ആചരിക്കുന്ന ഒരു പ്രധാനപ്പെട്ട ഏകാദശിയാണ്. ഗുരുവായൂർ ഏകാദശി സാധിക്കാത്തവരും ഗുരുവായൂർ ഏകാദശി എടുത്തവരുമായ എല്ലാവരും നിർബന്ധമായും ഇത് എടുക്കേണ്ടതുണ്ട്. സ്വർഗ്ഗവാതിൽ ഏകാദശി ദിവസത്തിൽ വിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽ കൂടി പ്രവേശിച്ചു പൂജാകർമ്മങ്ങൾക്കു ശേഷം മറ്റൊരു വാതിൽ കൂടി പുറത്ത് കടക്കുകയാണെങ്കിൽ അത് സ്വർഗ്ഗവാതിൽ കടക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഈ ഏകാദശിയെ വൈകുണ്ഠ ഏകാദശി എന്നും മുക്കോടി ഏകാദശി എന്നും അറിയപ്പെടുന്നു. അത്തരത്തിൽ ഏറെ സവിശേഷമായ ഒരു ഏകാദശിയാണ് സ്വർഗ്ഗവാതിൽ ഏകാദശി. ഈ വർഷത്തെ സ്വർഗവാതിൽ ഏകാദശി ഡിസംബർ 30നാണ്. 31ന് രാവിലെ യോടെ ഏകാദശി അവസാനിക്കുന്നതായിരിക്കും. അനുഷ്ഠിക്കുന്നവർ തലേദിവസം തന്നെ ഇതിനുള്ള ക്രിയകൾ ആരംഭിക്കേണ്ടതാണ്. തലേദിവസം ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കുക. ഏകാദശി ദിനത്തിൽ പൂർണമായ ഉപവാസമാണ് വേണ്ടത്. പഴങ്ങൾ പച്ചക്കറികൾ പാല് പോലുള്ള ലളിതമായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക.
കൂടാതെ ഏകാദശി ദിനത്തിൽ ഒരിക്കലും എണ്ണ തേച്ചു കുളിക്കുവാനോ പകൽ സമയത്ത് ഉറങ്ങുവാനോ പാടുള്ളതല്ല. ഗുരുവായൂർ ഏകാദശി കഴിഞ്ഞു വരുന്ന അടുത്ത പ്രധാന ഏകാദശികളിലൊന്നാണ് സഫല ഏകാദശി. ഗുരുവായൂർ ഏകാദശിക്ക് ദർശനം നടത്താൻ സാധിക്കാത്തവർ സഫല ഏകാദശി വ്രതം നോറ്റ് ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുന്നത് പതിവാണ്. രണ്ട് ഏകാദശികളും മോക്ഷപ്രാപ്തിക്കും പാപനാശത്തിനുമായാണ് അനുഷ്ഠിക്കുന്നത്. കൂടാതെ കർമ്മങ്ങളിൽ വിജയം നൽകുന്ന, വിഷ്ണുഭക്തർക്ക് അതീവ പ്രാധാന്യമുള്ള ഒരു വ്രതാനുഷ്ഠാനമാണ്സഫല ഏകാദശി. ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിനായി വ്രതം നോൽക്കുന്നവർക്ക് രണ്ട് ഏകാദശികളും ഒരുപോലെ പുണ്യകരമാണ്.