AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maha Shivaratri 2025: ശിവരാത്രിക്ക് മുൻപ് ഇങ്ങനെ സ്വപ്നം കണ്ടാൽ ഭാഗ്യം

Dreams Before Maha Shivaratri That Indicate the Fortune: ശിവരാത്രിക്ക് മുൻപ് കാണുന്ന ചില സ്വപ്‌നങ്ങൾ ആളുകൾക്ക് ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ചില സ്വപ്നങ്ങളും അത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും നോക്കാം.

Maha Shivaratri 2025: ശിവരാത്രിക്ക് മുൻപ് ഇങ്ങനെ സ്വപ്നം കണ്ടാൽ ഭാഗ്യം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 25 Feb 2025 13:11 PM

ഹൈന്ദവ വിശ്വാസികളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ മഹാശിവരാത്രി ഈ വര്‍ഷം ഫെബ്രുവരി 26 ബുധനാഴ്ചയാണ് ആഘോഷിക്കുന്നത്. രാജ്യമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ അതീവ പ്രാധാന്യത്തോടെ കാണുന്ന ഈ ദിവസം വ്രതം അനുഷ്‌ഠിക്കുകയും കാലങ്ങളായി വർത്തിച്ചു പോരുന്ന ചടങ്ങുകൾ നടത്തുകയും ചെയ്യുന്നു. ശിവരാത്രി ദിവസം ശിവനെ ആരാധിക്കുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം.

രാജ്യമെമ്പാടും ശിവരാത്രി ആഘോഷം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കുംഭമാസത്തിലെ ചതുര്‍ദ്ദശിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം മുക്തനാകുമെന്നാണ് വിശ്വാസം. പാലാഴി കടഞ്ഞപ്പോൾ ഉയര്‍ന്നു വന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച പുണ്യ ദിനമാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി എന്നും പറയപ്പെടുന്നു.

രാജ്യമെമ്പാടുമുള്ള ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഈ സമയം വളരെ ശുഭകരമായി കണക്കാക്കുന്നത് കൊണ്ടുതന്നെ ശിവരാത്രിക്ക് മുൻപ് കാണുന്ന ചില സ്വപ്‌നങ്ങൾ ആളുകൾക്ക് ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കപ്പെടുന്നു. അത്തരത്തിൽ ചില സ്വപ്നങ്ങളും അത് എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും നോക്കാം.

സ്വപ്നത്തിൽ കറുത്ത ശിവലിംഗം കണ്ടാൽ

മഹാശിവരാത്രിക്ക് മുമ്പ് സ്വപ്നത്തിൽ കറുത്ത ശിവലിംഗം കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ശിവലിംഗം ഭഗവാൻ ശിവന്റെ പ്രതീകമാണ്. അതിനാൽ മഹാശിവരാത്രിക്ക് മുമ്പ് ശിവലിംഗം കാണുന്നത് ജീവിതത്തിൽ പുരോഗതിയും വിജയവും എത്താൻ പോകുന്നു എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നും അത് നിങ്ങളെ ഒരുപാടു ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

സ്വപ്നത്തിൽ രുദ്രാക്ഷം കണ്ടാൽ

മഹാശിവരാത്രിക്ക് മുൻപ് സ്വപ്നത്തിൽ രുദ്രാക്ഷം കണ്ടാൽ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീങ്ങിപ്പോകുമെന്നും സന്തോഷവും സമാധാനവും എത്തിച്ചേരാൻ പോകുന്നു എന്നുമാണ് അർത്ഥമാക്കുന്നത്. ആത്മീയ ശക്തിയുടെ പ്രതീകമായ രുദ്രാക്ഷം നിങ്ങളുടെ പ്രശ്നങ്ങൾ അവസാനിക്കാൻ പോകുന്നു എന്നതിനെ സൂചിപ്പിക്കുന്നു.

ALSO READ: ശിവരാത്രി 26ന്, എന്താണ് ഐതിഹ്യവും പുരാണങ്ങളും; വ്രതമെടുക്കുന്നതിൻ്റെ പ്രാധാന്യമെന്ത്?

സ്വപ്നത്തിൽ കൂവളത്തിന്റെ ഇല കാണുന്നത്

മഹാശിവരാത്രിക്ക് മുമ്പ് നിങ്ങളുടെ സ്വപ്നത്തിൽ കൂവളത്തില കണ്ടാൽ, ഉടൻ തന്നെ നിങ്ങൾക്ക് സാമ്പത്തിക നേട്ടം ലഭിക്കുമെന്നാണ് വിശ്വാസം. സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയും, മറ്റെല്ലാ പ്രശ്നങ്ങളിൽ നിന്നുള്ള മോചനവുമാണ് ഇത് സൂചിപ്പിക്കുന്നത്.

സ്വപ്നത്തിൽ പാമ്പിനെ കാണുന്നത്

സ്വപ്നത്തിൽ പാമ്പിനെയോ പാമ്പിന്റെ മാളത്തെയോ കാണുന്നതും ഒരു ശുഭസൂചനയായി കണക്കാക്കപ്പെടുന്നു. ജീവിതത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കും എന്നതാണ് ഈ സ്വപ്നം അർത്ഥമാക്കുന്നത്.

സ്വപ്നത്തിൽ നന്ദിയെ കാണുന്നത്

മഹാശിവരാത്രിക്ക് മുമ്പ് നിങ്ങളുടെ സ്വപ്നത്തിൽ ശിവന്റെ വാഹനമായ നന്ദിയെ കണ്ടാൽ, ശിവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ വർഷിക്കുമെന്നാണ് അതിനർത്ഥം. കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമായ നന്ദിയെ സ്വപ്നം കാണുന്നത് ജീവിതത്തിൽ വിജയത്തിന്റെ പുതിയ പാതകൾ തുറക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഉടൻ ലഭിക്കുമെന്ന് അർഥം.