Tulsi Plant : തുളസി ചെടിക്ക് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നിരവധി, അറിയേണ്ട തത്ത്വം
തുളസിച്ചെടിയുടെ കാര്യത്തിൽ അൽപ്പം ശ്രദ്ധ കൂടുതൽ വേണം, സാധാരണ വഴിപാടുകൾ എല്ലാം തുളസിച്ചെടിക്ക് പാടില്ല
ഹിന്ദു വിശ്വാസ പ്രകാരം വളരെ അധികം ശ്രദ്ധ വേണ്ടുന്ന ഒരു ചെടിയാണ് തുളസി. ലക്ഷ്മിദേവിയുടെ വാസ സ്ഥലമെന്നാണ് തുളസിച്ചെടി അറിയപ്പെടുന്നത്. എല്ലാ ദിവസവും തുളസി പൂജ നടത്തുകയോ തുളസി ചെടി നട്ടുപിടിപ്പിക്കുകയോ ചെയ്യുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും സമാധാനവും കൊണ്ടുവരും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് തന്നെ തുളസി ചെടിയെ ആരാധിക്കുന്നത് ഭാരതത്തിൻ്റെ സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണ്, എന്നാൽ ചിലത് ഒരു കാരണവശാലും തുളസി ചെടിയിൽ ചെയ്യാൻ പാടില്ല എന്ന് മാത്രമല്ല. ചില കരുതലുകളും ആവശ്യമുണ്ട്.
ശിവപൂജക്ക് ശേഷമുള്ളതൊന്നും പാടില്ല
ശിവപൂജയ്ക്ക് ഉപയോഗിക്കുന്ന ഒരു വസ്തുവും തുളസി ചെടിക്ക് നൽകരുതെന്ന് പണ്ഡിതന്മാർ പറയുന്നു. കൂവളത്തിലകളും, പാരിജാതവും അടക്കം ശിവ് സമർപ്പിക്കുന്നത് തുളസിച്ചെടിയുടെ പൂജക്കായി ഉപയോഗിക്കാൻ പാടില്ല.
കരിമ്പ് ജ്യൂസ്
കരിമ്പ് നീരോ, കരിമ്പിൻ ജ്യൂസോ പോലും തുളസിക്ക് നൽകുന്നൊരു രീതി ഉത്തരേന്ത്യയിലുണ്ടാവാറുണ്ട്. ഇത്തരത്തിൽ തുളസി മരത്തിന് കരിമ്പ് നൽകാൻ പാടില്ലെന്നാണ് വിശ്വാസം. തുളസി മരത്തിന് കരിമ്പ് നീര് അഭിഷേകം നൽകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് തുളസി മരത്തിന് ഒരിക്കലും കരിമ്പ് നീര് നൽകരുതെന്ന് പറയുന്നത്.
പാൽ അഭിഷേകവും ഒഴിവാക്കാം
പലരും അറിഞ്ഞും അറിയാതെയും തുളസി ചെടിക്ക് പാൽ അഭിഷേകം ചെയ്യുന്നതും കാണാറുണ്ട്. എന്നാൽ ഇതും അശുഭകരമാണ്. തുളസി ചെടിയിൽ പാൽ വെള്ളം ഒഴിച്ചാൽ ചെടി ഉണങ്ങാൻ സാധ്യതയുണ്ട്. തൽഫലമായി, വീട്ടിൽ നെഗറ്റീവ് എനർജി വർദ്ധിക്കുകയും കുടുംബ കലഹങ്ങൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.
എള്ള് പോലും പാടില്ല
ചിലർ തുളസി ചെടിക്ക് എള്ള് സമർപ്പിക്കാറുണ്ട്. എന്നാൽ ഇത് നെഗറ്റീവ് ഊർജ്ജത്തെ ചെടിയിലേക്ക് എത്തിക്കാറുണ്ടോ. അതുകൊണ്ടുതന്നെ കറുത്ത നിറമുള്ളവ തുളസി ചെടിക്ക് സമർപ്പിക്കാനും പാടില്ല.
( നിരാകരണം: പൊതുവായ വിവരങ്ങളാണ് ഇവിടെ പങ്ക് വെക്കുന്നത് ടിവി-9 മലയാളം ഇത് സ്വീകരിക്കുന്നില്ല )