Today’s Horoscope : കാര്യവിജയം, സമാധാനം, ബിസിനസ്സിൽ ലാഭം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Today’s Horoscope In Malayalam: ചില രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും മറ്റ് ചിലർക്ക് കാര്യപരാജയം, മനക്ലേശം, സാമ്പത്തിക നഷ്ടം തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ഇവ പ്രവചനം മാത്രമായതിനാൽ ചില സാഹചര്യങ്ങളിൽ മാറ്റവും വന്നേക്കാം.

ഓരോ ദിവസവും രാശിഫലങ്ങളിലൂടെ നമ്മുടെ ഒരു ദിവസം എങ്ങനെയായിരിക്കുമെന്നതിന്റെ ചില സൂചനകൾ ലഭിക്കാറുണ്ട്. ചില രാശിക്കാർക്ക് ഇന്ന് ഭാഗ്യം അനുകൂലമായിരിക്കും മറ്റ് ചിലർക്ക് കാര്യപരാജയം, മനക്ലേശം, സാമ്പത്തിക നഷ്ടം തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നേക്കാം. ഇവ പ്രവചനം മാത്രമായതിനാൽ ചില സാഹചര്യങ്ങളിൽ മാറ്റവും വന്നേക്കാം. അത്തരത്തിൽ അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം.
മേടം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കാം. ബിസിനസ്സിൽ ലാഭം നേടും. ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും.
ഇടവം
മാനസിക വിഷമതകളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. മനസ്സിൻ്റെ സന്തോഷത്തിന് യാത്ര പോകുന്നത് നല്ലതാണ്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ജോലി തേടുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
മിഥുനം
സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഇന്ന് ആർക്കും കടം കൊടുക്കുകയോ എവിടെയും നിക്ഷേപിക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് ചിലപ്പോൾ നഷ്ടം സംഭവിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലിയിലെ തടസ്സങ്ങൾ ഉണ്ടായേക്കാം.
കർക്കിടകം
മാനസിക അസ്വസ്ഥതകൾ ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം നല്ല ഫലങ്ങൾ വന്നുചേരും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടന്നേക്കാം. കുടുംബത്തിലെ ചില തർക്കങ്ങൾ ഇന്നത്തോടെ അവസാനിക്കും.
ചിങ്ങം
ദാമ്പത്യ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. ബിസിനസ്സിൽ നല്ല സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് വിജയം സാധ്യമാണ്.
കന്നി
കുടുംബത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാകും. എന്നാൽ അവ ഉടൻ തന്നെ പരിഹരിക്കാം. കാര്യവിജയം, സമാധാനം, ബിസിനസ്സിൽ ലാഭം എന്നിവ കാണുന്നു. നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുക.
തുലാം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളിൽ മനസ്സിന് സമാധാനം നഷ്ടപ്പെട്ടേക്കാം. എന്നാൽ തളരാതെ മുന്നോട്ട് പോകുക. ശത്രുകളെ ശ്രദ്ധിക്കുക.
വൃശ്ചികം
ദാമ്പത്യ ജീവിതത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തേക്കാം. മനസ്സിന് സമാധാന കുറവ് കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ അല്പം ശ്രദ്ധ ആവാം. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ വൈകും.
ധനു
കുടുംബാന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അത്രയ്ക്ക് അനുകൂലമായിരിക്കില്ല. വീട്ടിൽ ചില തർക്കങ്ങൾക്ക് അവസരം ഉണ്ടാകും. നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക.
മകരം
അലച്ചിൽ, മനക്ലേശം, സാമ്പത്തിക നഷ്ടം തുടങ്ങിയവ കാണുന്നു. ഉച്ചയ്ക്ക് ശേഷം എല്ലാവിധ നല്ലഫലങ്ങളും വന്നുചേരും. വിവാഹിതർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ലഭിക്കും.
കുംഭം
വരുമാനം വർദ്ധിക്കും. ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരും. അമിതമായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. എന്നാൽ കടം വാങ്ങരുത്. അല്ലാത്തപക്ഷം തിരികെ കൊടുക്കാൻ ബുദ്ധിമുട്ടിയേക്കാം.
മീനം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. തൊഴിൽപരമായി മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കണം. ശത്രുക്കളിൽ ഒരു ശ്രദ്ധ നല്ലതാണ്.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)