Today Horoscope: ആരോഗ്യം മോശമായേക്കാം, കുടുംബത്തിൽ കലഹത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം
Today Horoscope In Malayalam: ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം, മറ്റ് ചിലർക്ക് അത് അങ്ങനെ ആകണമെന്നില്ല. ചിലരുടെ നാളുകൾ ഒന്നാണെങ്കിലും ജനന സമയം കണക്കാക്കുമ്പോൾ ദിവസഫലം വ്യത്യാസപ്പെട്ടേക്കാം. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം എന്താണെന്ന് വിശദമായി പരിശോധിക്കാം.
ഇന്ന് മെയ് 14 ബുധൻ. എല്ലാവരും ശുഭ പ്രതീക്ഷയോടെ മറ്റൊരു ദിവസത്തെ കൂടി വരവേറ്റുകഴിഞ്ഞു. എന്നാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാൻ ഒരു ആകാംക്ഷ എല്ലാവർക്കും ഉണ്ടാകില്ലെ. നല്ലതായാലും മോശമായാലും മുൻകൂട്ടി അറിയാൻ കഴിഞ്ഞാൽ നല്ലതാണ്. ചിലർക്ക് ഇന്ന് നല്ല ദിവസമായിരിക്കാം, മറ്റ് ചിലർക്ക് അത് അങ്ങനെ ആകണമെന്നില്ല. ചിലരുടെ നാളുകൾ ഒന്നാണെങ്കിലും ജനന സമയം കണക്കാക്കുമ്പോൾ ദിവസഫലം വ്യത്യാസപ്പെട്ടേക്കാം. അത്തരത്തിൽ നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം എന്താണെന്ന് വിശദമായി പരിശോധിക്കാം.
മേടം: ഇന്ന് നിങ്ങൾക്ക് അത്ര അനുകൂലമായ ദിവസമല്ല. കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, ശത്രുക്കളിൽ നിന്ന് ശല്യം, ആരോഗ്യക്കുറവ് ഇവ കാണുന്നു. പല കാര്യങ്ങൾക്കും തടസ്സങ്ങൾ വന്നു ചേരാം.
ഇടവം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഫലമാണ് കാത്തിരിക്കുന്നത്. കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, മത്സരങ്ങളിൽ വിജയം ഇവ കാണുന്നു.
മിഥുനം: ഇന്ന് മിഥുനം രാശിക്കാർക്ക് ചില സാധ്യതകൾ തുറന്നുവരുന്നു. കാര്യവിജയം, അംഗീകാരം, ആരോഗ്യം മെച്ചപ്പെടും, ഉത്സാഹവും സന്തോഷവും, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം ഇവ കാണുന്നു. പല കാര്യങ്ങൾക്കും നിലനിന്നിരുന്ന തടസ്സങ്ങൾ മാറിക്കിട്ടാം.
കർക്കടകം: പല കാര്യങ്ങളിലും ശ്രദ്ധയോടെ മുന്നോട്ട് പോകുക. കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, അലച്ചിൽ, ചെലവ് വർദ്ധിക്കും, ഇച്ഛാഭംഗം ഇവ കാണുന്നു. കുടുംബത്തിൽ കലഹം ഉണ്ടായേക്കാം.
ചിങ്ങം: നിങ്ങളുടെ ഇന്നത്തെ ദിവസം അല്പം മോശമായേക്കാം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം, ധനനഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക.
കന്നി: അനുകൂലമായ ദിവസമാണെങ്കിലും ശ്രദ്ധിക്കുക. കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു. തൊഴിലന്വേഷകർക്ക് ഇന്ന് നല്ല ദിവസമാണ്.
തുലാം: കാര്യതടസ്സം, ശത്രുശല്യം, നഷ്ടം, അഭിമാനക്ഷതം, ഇച്ഛാഭംഗം, യാത്രകൾ തടസപ്പെട്ടേക്കാം. കേൾക്കാൻ അത്ര സുഖകരമല്ലാത്ത വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
വൃശ്ചികം: കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. സാമ്പത്തികമായി മെച്ചപ്പെട്ടേക്കാം. മറ്റുള്ളവരുടെ കാര്യത്തിൽ തലയിടരുത്.
ധനു: കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കുടുംബത്തിൽ കലഹം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. നിങ്ങളുടെ വാക്കുകളാൽ വേണ്ടപ്പെട്ടവർ അകലാം.
മകരം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. മംഗളകരമായ കാര്യങ്ങളിൽ പങ്കെടുക്കാൻ സാധിക്കും.
കുംഭം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, കായികവിജയം, ഉത്സാഹം, നേട്ടം ഇവ കാണുന്നു. പുതിയ കാര്യങ്ങൾക്ക് തുടക്കമാകും. എന്നാൽ പലരോടുമുള്ള സംസാരം സൂക്ഷിക്കുക.
മീനം: കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. കുടുംബത്തിൽ വാക്കുതർക്കം ഉടലെടുത്തേക്കാം. എന്നാൽ വാക്കുകൾ പരോക്ഷമാകരുത്.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)