Magha Purnima: ഇന്ന് മാഘ പൂർണ്ണിമ! മകരത്തിലെ വെളുത്തവാവിൽ ചെയ്യേണ്ട കാര്യങ്ങൾ

Magha Purnima Rituals: വേദങ്ങൾ പ്രകാരം ഈ ദിവസം നടത്തുന്ന ദാനധർമ്മങ്ങൾ നമ്മുടെ മുൻപാപങ്ങളെ നശിപ്പിക്കുകയും മനസ്സിനെയും ജീവിതത്തെയും നന്മയിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്.

Magha Purnima: ഇന്ന് മാഘ പൂർണ്ണിമ! മകരത്തിലെ വെളുത്തവാവിൽ ചെയ്യേണ്ട കാര്യങ്ങൾ

Magha Purnima

Published: 

01 Feb 2026 | 10:14 AM

ഇന്ന് മകര മാസത്തിലെ വെളുത്ത വാവ് അതായത് മാഘപൂർണിമ. ഇന്ന് തന്നെയാണ് ഭഗവാൻ സുബ്രഹ്മണ്യന്റെ തൈപ്പൂയം. ഹിന്ദു കലണ്ടർ പ്രകാരം ഫെബ്രുവരി ഒന്നിന് പുലർച്ചെ 5: 52ന് ആരംഭിച്ച് ഫെബ്രുവരി രണ്ടിന് വൈകുന്നേരം 3:38 വരെ മാഘ പൂർണിമ നിലനിൽക്കും. ഈ സമയത്ത് പ്രത്യേക പ്രാർത്ഥനകളും പുണ്യനദികളിൽ സ്നാനം നടത്തുന്നതും ആവശ്യക്കാർക്ക് ​ദാനങ്ങൾ നൽകുന്നതും ശുഭകരമായയാണ് കണക്കാക്കുന്നത്. വേദങ്ങൾ പ്രകാരം ഈ ദിവസം നടത്തുന്ന ദാനധർമ്മങ്ങൾ നമ്മുടെ മുൻപാപങ്ങളെ നശിപ്പിക്കുകയും മനസ്സിനെയും ജീവിതത്തെയും നന്മയിലേക്ക് നയിക്കുകയും ചെയ്യും എന്നാണ് പറയപ്പെടുന്നത്.

മാഘമാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിൽ പുണ്യനദികളിൽ സ്നാനം ചെയ്യുന്നതും ഇഷ്ടദേവന്മാരെ ആരാധിക്കുന്നതും നമ്മുടെ ജീവിതത്തിലെ പാപങ്ങൾ കഴുകി കളയാവാനും ജീവിതത്തിൽ സകല പുണ്യങ്ങൾ കൊണ്ടുവരുവാനും സഹായിക്കും എന്നാണ് വേദങ്ങളിൽ പരാമർശിക്കുന്നത്.ഈ ദിവസം നടത്തുന്ന ആത്മീയ ആചാരങ്ങൾ പ്രത്യേക മാനസികവും ആത്മീയവുമായ സന്തോഷം നൽകുന്നു. മാഘമാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലെ പുണ്യസ്നാനം സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. മാഘമാസത്തിലെ പൂർണ്ണിമ ദിനത്തിൽ ഗംഗ, യമുന, മറ്റ് പുണ്യനദികൾ എന്നിവയിൽ കുളിക്കുന്നത് വളരെ ശുഭകരമാണെന്ന് ഭഗവദ് പുരാണവും പത്മപുരാണവും പരാമർശിക്കുന്നു. ഈ ദിവസം നടത്തുന്ന ദാനധർമ്മങ്ങളും തപസ്സും ഒരാളുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുന്നു.

ഈ ദിവസം വിളക്കുകൾ കത്തിക്കുന്നതും ആരതി നടത്തുന്നതും വിഷ്ണുവിനെയോ ശിവനെയോ ആരാധിക്കുന്നതും വളരെ ഫലപ്രദമാണെന്ന് ശാസ്ത്രങ്ങൾ പറയുന്നു. മാഘപൂർണ്ണിമയിൽ ദാനം ചെയ്യുന്നതിലൂടെ പത്ത് വർഷത്തെ പാപങ്ങൾ പോലും ഇല്ലാതാകുമെന്ന് പുരാണങ്ങൾ പറയുന്നു. മതപരമായ ആചാരങ്ങളിൽ പഴങ്ങൾ, പാൽ, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്.

ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി