Today’s Horoscope: വിശാഖം നാളുകാര്‍ക്ക് ഇന്ന് മോശം ദിവസം; ശ്രദ്ധയോടെ മുന്നോട്ടുപോകുക
Onam Daily Horoscope: ഇന്ന് വിശാഖം നാളായതിനാല്‍ തന്നെ ആ നക്ഷത്രക്കാരുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ഇന്നത്തെ ദിവസത്തെ നക്ഷത്രഫലം വിശദമായി തന്നെ പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
ഇന്ന് ഓഗസ്റ്റ് 30 ശനിയാഴ്ച, വിശാഖം നാളിലെ പൂക്കളമൊരുക്കേണ്ട ദിവസമാണിന്ന്. നാളുകള്‍ അനുസരിച്ച് നാലാം നാളിലേക്കാണ് ഓണം എത്തിയിരിക്കുന്നതെങ്കിലും ദിവസങ്ങളുടെ കാര്യത്തില്‍ ഇത് അഞ്ചാം ദിനമാണ്. ഇന്ന് വിശാഖം നാളായതിനാല്‍ തന്നെ ആ നക്ഷത്രക്കാരുടെ ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? ഇന്നത്തെ ദിവസത്തെ നക്ഷത്രഫലം വിശദമായി തന്നെ പരിശോധിക്കാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യകാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയുണ്ടാകുമെങ്കിലും രാവിലെ എട്ട് മണി കഴിഞ്ഞാല്‍ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം തുടങ്ങിയവയാകും ഫലം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യതടസം, ഇച്ഛാഭംഗം, ശരീരക്ഷതം, അലച്ചില്‍, ചെലവ് എന്നിവ കാണുന്നു. പക്ഷെ രാവിലെ എട്ട് മണി കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം അനുകൂലമാകും.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യപരാജയം, അലച്ചില്‍, ചെലവ്, ധനതടസം, നഷ്ടം, യാത്രാപരാജയം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ദ്രവ്യലാഭം ഉണ്ടാകും പക്ഷെ രാവിലെ എട്ട് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യപരാജയം, കലഹം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം. രാവിലെ എട്ട് മണി കഴിഞ്ഞാല്‍ കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം ഇവ കാണുന്നു.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി. എന്നാല്‍ രാവിലെ എട്ട് മണി കഴിഞ്ഞാല്‍ കാര്യപരാജയം, നിയമപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യപരാജയം, നഷ്ടം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവയാണെങ്കിലും എട്ട് മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, നിയമവിജയം.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം എന്നിവയുണ്ടാകുമെങ്കിലും എട്ട് മണി കഴിഞ്ഞാല്‍ കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, മനഃപ്രയാസം, ശരീരസുഖക്കുറവ്.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, പുതിയ അവസരങ്ങള്‍ വന്നുചേരാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യതടസം, യാത്രാതടസം, അലച്ചില്‍, ചെലവ്, നഷ്ടം. രാവിലെ എട്ട് മണി കഴിഞ്ഞാല്‍ കാര്യവിജയം, തൊഴില്‍ ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, നിയമവിജയം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, മനഃപ്രയാസം, ശരീരക്ഷതം, ശത്രുശല്യം, അലച്ചില്‍, ചെലവ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)