AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025 Vishakham Day: വിശാഖത്തില്‍ പൂക്കള്‍ ഇത്രയും വേണം; നാല് വരി പൂക്കളത്തിനുമുണ്ട് ചിലത് പറയാന്‍

How to Make Pookkalam Vishakham Day: ഓരോ ഓണത്തിനും സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയുമെല്ലാം കഥകള്‍ പറയാനുണ്ടാകും. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചു. ഇനി കുട്ടികളുടെ ആഘോഷമാണ്. ഓണം ആരംഭിച്ചപ്പോള്‍ പരീക്ഷാച്ചൂടിലായിരുന്ന അവര്‍ ഇന്ന് മുതല്‍ പൂക്കള്‍ തേടി ഇറങ്ങുകയാണ്.

Onam 2025 Vishakham Day: വിശാഖത്തില്‍ പൂക്കള്‍ ഇത്രയും വേണം; നാല് വരി പൂക്കളത്തിനുമുണ്ട് ചിലത് പറയാന്‍
ഓണം Image Credit source: Veena Nair/ Getty Images
shiji-mk
Shiji M K | Published: 30 Aug 2025 06:33 AM

ഇന്ന് ഓണം 2025ലെ അഞ്ചാം നാള്‍. നാലാം നാളായ വിശാഖമാണ് ഇന്ന് വരുന്നതങ്കെിലും ദിവസങ്ങളുടെ കാര്യത്തില്‍ ഇത് അഞ്ചാം ദിനമാണ്. ഈ വര്‍ഷം രണ്ട് ദിവസം ചോതി നക്ഷത്രം വന്നതാണ് ഇതിന് കാരണം. ആകെ 11 ദിവസമാണ് ഈ വര്‍ഷം മലയാളികള്‍ മുറ്റത്ത് പൂക്കളമൊരുക്കേണ്ടത്.

ഓരോ ഓണത്തിനും സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയുമെല്ലാം കഥകള്‍ പറയാനുണ്ടാകും. സംസ്ഥാനത്ത് സ്‌കൂളുകള്‍ അടച്ചു. ഇനി കുട്ടികളുടെ ആഘോഷമാണ്. ഓണം ആരംഭിച്ചപ്പോള്‍ പരീക്ഷാച്ചൂടിലായിരുന്ന അവര്‍ ഇന്ന് മുതല്‍ പൂക്കള്‍ തേടി ഇറങ്ങുകയാണ്. സൗഹൃദങ്ങളുടെയും സ്‌നേഹത്തിന്റെയും തീവ്രത ഓരോ ഓണക്കാലത്തും ഊട്ടിയുറപ്പിക്കപ്പെടുമ്പോള്‍ ഓരോ ദിവസവും വ്യത്യസ്തങ്ങളായ പൂക്കളം തീര്‍ത്ത് നമുക്ക് ആഘോഷിക്കാം.

ഓരോ പൂക്കളത്തിനും ഓരോ കഥകള്‍ പറയാനുണ്ടാകും. ഇത്രയും ദിവസം കണ്ടതില്‍ വെച്ച് വ്യത്യസ്തമാകും സ്വാഭാവികമായും വിശാഖം നാളിലെ പൂക്കളം. ഇന്ന് എങ്ങനെയാണ് പൂക്കളം തീര്‍ക്കേണ്ടതെന്നും അതിന്റെ പ്രത്യേകത എന്താണെന്നും പരിശോധിക്കാം.

വിശാഖം നാളിലെ പൂക്കളം

ഇത്രയും പൂക്കളത്തിലുണ്ടാകാതിരുന്ന പൂക്കള്‍ ഉപയോഗിച്ചാണ് വിശാഖം ദിനത്തില്‍ പൂക്കളമൊരുക്കേണ്ടത്. ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി എന്നീ നാല് പൂക്കളാണ് ഇന്നത്തെ താരങ്ങള്‍. മനാലിനം പൂക്കള്‍ വെച്ച് അതിമനോഹരമായി തന്നെ പൂക്കളം തീര്‍ക്കാം.

Also Read: Onam Vishakham Day Pookkalam: നാലിനം പൂക്കൾകൊണ്ട് നാലുവരി പൂക്കളം; വിശാഖം നാളിൽ പൂക്കളമിടാം ഇങ്ങനെ

ഇന്നത്തെ പൂക്കളം നാല് ലെയറുകളായാണ് ഇടേണ്ടത്. ഇന്നും വട്ടത്തില്‍ തന്നെ വേണം പൂക്കളമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വീട്ടുമുറ്റത്തിടുന്ന പൂക്കളത്തില്‍ ഇലകള്‍ ഉപയോഗിക്കരുതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്.