AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: മത്സരങ്ങളിൽ വിജയം, അവസരങ്ങൾ പരമാവധി ഉപയോഗിക്കുക; ഇന്നത്തെ രാശിഫലം

Today's Horoscope: ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? ചിലർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാകും. എന്നാൽ മറ്റ് ചിലർ ഇന്ന് നഷ്ടങ്ങൾ അനുഭവിക്കും. സമ്പൂർണ രാശി ഫലം വായിക്കാം.

Today’s Horoscope: മത്സരങ്ങളിൽ വിജയം, അവസരങ്ങൾ പരമാവധി ഉപയോഗിക്കുക; ഇന്നത്തെ രാശിഫലം
Image Credit source: Getty Images
nithya
Nithya Vinu | Published: 23 Jun 2025 06:37 AM

ഇന്ന് ജൂൺ 19. ചെയ്ത് തീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയായിരിക്കും? ചിലർക്ക് ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാകും. എന്നാൽ മറ്റ് ചിലർ ഇന്ന് നഷ്ടങ്ങൾ അനുഭവിക്കും. സമ്പൂർണ രാശി ഫലം വായിക്കാം.

മേടം
മേടം രാശിക്കാർ ഇന്ന് കാര്യപരാജയം, മാനസിക സംഘർഷങ്ങൾ തുടങ്ങിയവ നേരിടേണ്ടി വരും. തൊഴിൽ സ്ഥലങ്ങളിൽ മേലധികാരികളിൽ നിന്നുള്ള വഴക്കുകൾ കേൾക്കേണ്ടി വന്നേക്കാം. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ഇടവം
യാത്രകൾക്ക് സാധ്യത. ബിസിനസ് സംബന്ധിച്ച കാര്യങ്ങളിൽ ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കുക. കാര്യവിജയം, മത്സരവിജയം, സൽക്കാരയോ​ഗം എന്നിവ കാണുന്നു.

മിഥുനം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസ്സം ഉണ്ടാകും. കുടുംബത്തിൽ കലഹത്തിനും അപ്രതീക്ഷിത ചെലവുകൾക്കും സാധ്യത.

കര്‍ക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് അം​ഗീകാരം, പ്രവർത്തനവിജയം എന്നിവ കാണുന്നു. അവസരങ്ങൾ പ്രയോജനപ്പെടുത്തുക. തടസ്സങ്ങൾ മാറികിട്ടും.

ചിങ്ങം
ഇന്ന് നിങ്ങൾക്ക് കാര്യവിജയം, തൊഴിൽ ലാഭം, അം​ഗീകാരം എന്നിവ ഉണ്ടാകും. പുതിയ സംരഭങ്ങൾ ആരംഭിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം ഉണ്ടായേക്കാം.

കന്നി
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. യാത്രാതടസ്സം, കാര്യപരാജയം, ശത്രുശല്യം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായിരിക്കേണം.

തുലാം
ശത്രുശല്യം, അഭിമാനക്ഷതം, കാര്യപരാജയം എന്നിവയ്ക്ക് സാധ്യത. യാത്രകൾക്ക് തടസ്സം നേരിടും. ബിസിനസ് സംബന്ധമായ ചർച്ചകൾ പരാജയപ്പെട്ടേക്കാം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ പുലർത്തുക.

വൃശ്ചികം
ബന്ധുസമാ​ഗമം, ധനയോ​ഗം എന്നിവ കാണുന്നു. കാര്യവിജയവും തൊഴിൽ മേഖലയിൽ അം​ഗീകാരവും ഉണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ മികച്ച ദിവസം.

ധനു
പരീക്ഷാ വിജയം, കാര്യവിജയം, മത്സര വിജയം എന്നിവ ഉണ്ടാകും. ബിസിനസ് സംബന്ധമായ ചർച്ചകൾ പരാജയപ്പെടും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും.

മകരം
അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കാൻ സാധ്യതയുണ്ട്. എടുത്തുചാടി ഒന്നും ചെയ്യരുത്. ശത്രുശല്യം, കാര്യതടസ്സം, കലഹം എന്നിവ കാണുന്നു,

കുംഭം
ജോലിസ്ഥലങ്ങളിൽ വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. യാത്രാതടസ്സം, മാനസിക പ്രയാസങ്ങൾ, കാര്യപരാജയം, സ്വസ്ഥത കുറവ്, അപ്രതീക്ഷിത ചെലവുകൾ എന്നിവ കാണുന്നു.

മീനം
കുടുംബാംഗങ്ങളുടെ ബിസിനസ് അംഗീകരിക്കാൻ സാധ്യതയുണ്ട്. സ്ഥാനക്കയറ്റം. കാര്യവിജയം, അം​ഗീകാരം, ആ​ഗ്രഹ സഫലീകരണം എന്നിവ കാണുന്നു.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌ . ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)