Todays Horoscope : സാമ്പത്തിക, ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത; അറിയാം ഇന്നത്തെ നക്ഷത്ര ഫലം
Todays Horoscope Malayalam November 4 : ഇന്നത്തെ ദിവസം പൊതുവേ അല്പം മോശമായിരിക്കും. ചിലരെ സാമ്പത്തിക പ്രശ്നങ്ങളും മറ്റ് ചിലരെ ആരോഗ്യപ്രശ്നങ്ങളും അലട്ടിയേക്കും. ഇന്നത്തെ രാശിഫലം അറിയാം.

ഇന്നത്തെ രാശിഫലം (Image Credits: Gettyimages)
ഇന്ന് പല രാശിക്കാർക്കും ചില പ്രതിസന്ധികളുണ്ടാവാനിടയുണ്ട്. ചിലർക്ക് സാമ്പത്തികമായി ചില പ്രശ്നങ്ങളുണ്ടാവാം. മറ്റ് ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസ് ഒഴിവാക്കേണ്ട രാശിക്കാരുമുണ്ട്. ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുന്നതിലൂടെ സന്തോഷമുണ്ടാവും. മക്കളുടെ കാര്യത്തിൽ നിരാശയുണ്ടാവും. പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)രാഷ്ട്രീയക്കാർക്ക് നല്ല ദിവസം. മാതാവിൻ്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടാവാം. ജീവിതപങ്കാളിക്കൊപ്പം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
തൊഴിലിടത്ത് നേട്ടമുണ്ടാവും. വിദ്യാർത്ഥികൾ ചില മത്സരങ്ങളിൽ വിജയിക്കും. വസ്തുവകകളിൽ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്ന് സുഹൃത്തുക്കളുമായി കുറച്ച് സമയം ചിലവഴിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മക്കളുടെ കാര്യത്തിൽ സന്തുഷ്ടരായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യമുണ്ടാവും. ബിസിനസിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനിടയുണ്ട്. ചില അനാവശ്യ ആശങ്കകൾ ഉണ്ടാവാം.
Also Read : Morning Drinks: രാവിലെ കാപ്പി കുടുക്കുന്ന ശീലം ഒന്ന് മാറ്റിപിടിച്ചാലോ? പകരം ശീലമാക്കൂ ഈ പാനീയങ്ങൾ
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
തൊഴിലന്വേഷകർക്ക് അവസരം ലഭിക്കും. കുടുംബ ചിലവുകൾ വർധിച്ചേക്കാം. ഇന്ന് സന്തോഷമുള്ള ദിവസമായിരിക്കും.
തുലാം (ചിത്തിര പകുതിഭാഗം, അനിഴം, തൃക്കേട്ട)
വ്യാപാര പ്രശ്നങ്ങളിൽ ഇന്ന് പരിഹാരമുണ്ടായേക്കും. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകാൻ തീരുമാനിക്കും.
വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)
ബിസിനസിനായി ലോണെടുക്കാൻ കുറച്ചുനാൾ കാത്തിരിക്കുക. ബിസിനസ് പങ്കാളിത്തത്തിനും ഇത് പറ്റിയ ദിവസമല്ല.
ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)
ഇന്ന് നല്ല ദിവസം. സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കും. സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും.
മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
ഈ രാശിക്കാർക്ക് നല്ല ദിവസമായിരിക്കും. തൊഴിലാളികൾ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കുറച്ച് കഷ്ടപ്പെടേണ്ടിവരും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)
ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യമുണ്ടാവും. ബിസിനസിൽ ചില നഷ്ടങ്ങളുണ്ടായേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.
മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)
ഇന്ന് പണം കടം നൽകുന്നത് സൂക്ഷിച്ചുവേണം. ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര മാറ്റിവെക്കേണ്ടിവരും. കുടുംബത്തിൽ ഒരു വിവാഹാലോചന വന്നേക്കാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)