Sabarimala Mandala kalam 2025: ഇന്ന് വൃശ്ചികം 1; അയ്യപ്പ സ്തുതിയുടെയും ശരണ മന്ത്രങ്ങളുടേയും പുണ്യനാളുകൾ വന്നെത്തി!
Sabarimala Mandala kalam 2025 rishchikam 1: എല്ലാദിവസവും പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയുമാണ് ഭക്തർക്ക് ദർശനം...
ഇന്ന് വൃശ്ചികം 1. അയ്യപ്പ സ്തുതിയുടെയും ശരണമന്ത്രങ്ങളുടെയും പുണ്യനാളുകൾ വന്നെത്തി. വൃശ്ചികം ഒന്നിന് ആരംഭിച്ച് ധനു 11 വരെ നീണ്ടുനിൽക്കുന്ന 41 ദിവസത്തെ വ്രതാനുഷ്ഠാനമാണ് മണ്ഡലകാലം. നവംബർ 16ന് വൈകുന്നേരം തുടങ്ങി ഡിസംബർ 26നാണ് മണ്ഡലകാലം അവസാനിക്കുന്നത്. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് 5 മണിക്ക് ശബരിമല നടതുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നടതുറന്നത്.
ദീപം തെളിയിച്ച ശേഷം അയ്യപ്പനെ യോഗനിദ്രയിൽ നിന്നും ഉണർത്തി. ശേഷം വിഭൂതി ഭക്തർക്ക് പ്രസാദമായി നൽകി. മേൽശാന്തി പതിനെട്ടാം പടി ഇറങ്ങി ആഴയിലേക്ക് അഗ്നി പകർന്നു. തുടർന്ന് ശബരിമലയിലെ പുതിയ മേൽശാന്തിയായ പ്രസാദ് നമ്പൂരിയെയും മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരിയെയും മാലയിട്ട് പതിനെട്ടാം പടിയിലൂടെ ശ്രീകോവിലിനു മുന്നിലേക്ക് സ്വീകരിച്ചു. ഇന്ന് പുലർച്ചെ മണ്ഡലകാല പൂജകൾ ആരംഭിച്ചു.
ALSO READ:ശബരിമല തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ സന്നിധാനത്ത് സൗകര്യങ്ങള്‍; എങ്ങനെ ബുക്ക് ചെയ്യാം?
എല്ലാദിവസവും പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 മണി വരെയുമാണ് ഭക്തർക്ക് ദർശനം അനുവദിച്ചിരിക്കുന്നത്. ഡിസംബർ 26 തങ്ക അങ്കി ചാർത്തി ദീപാരാധനയും ഡിസംബർ 27ന് മണ്ഡലപൂജയും കഴിഞ്ഞതിനുശേഷം ആണ് ഇനി ശബരിമല നട അടയ്ക്കുക. ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് മകനെ വിളക്കിനു വേണ്ടി നട വീണ്ടും തുറക്കും. മകരവിളക്ക് ജനുവരി 14നാണ്. മണ്ഡലകാലത്തിനുശേഷം ജനുവരി 20ന് ശബരിമല നട വീണ്ടും അടയ്ക്കും.
ശബരിമല ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി വിവിധ കെട്ടിടങ്ങളിലായി 540 മുറികൾ സജ്ജമാണ്. കൂടാതെ 56 മുറികൾ ശബരി ഗസ്റ്റ് ഹൗസിലും ഉണ്ട്.