AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: പങ്കാളിയുടെ പിന്തുണ ലഭിക്കും; പ്രണയ ബന്ധങ്ങളിൽ സന്തോഷം നിറയും: ഇന്നത്തെ രാശിഫലം അറിയാം

Today's Horoscope on November 15th: ജോലി സ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. അതേസമയം, ചിലർക്ക് ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതായി വരും.

Horoscope Today: പങ്കാളിയുടെ പിന്തുണ ലഭിക്കും; പ്രണയ ബന്ധങ്ങളിൽ സന്തോഷം നിറയും: ഇന്നത്തെ രാശിഫലം അറിയാം
HoroscopeImage Credit source: Gettyimages
sarika-kp
Sarika KP | Updated On: 15 Nov 2025 05:58 AM

ഇന്നത്തെ ദിവസം വിവിധ രാശിക്കാർക്ക് വ്യത്യസ്ത അനുഭവങ്ങൾ നൽകും. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും, ജോലി സ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. അതേസമയം, ചിലർക്ക് ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടതായി വരും. കുടുംബപരമായ കാര്യങ്ങളിൽ ചില പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. പങ്കാളികൾ പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകുക. തൊഴിൽപരമായ മുന്നേറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക മേഖലയിൽ നേട്ടങ്ങൾ ഉണ്ടാകും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വർദ്ധിക്കും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ഇത് കൂടാതെ സാമ്പത്തികമായി നേട്ടമുണ്ടാകുന്ന സമയമാണ്. ആരോഗ്യ കാര്യത്തിൽ അല്പം ശ്രദ്ധ നൽകുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും വിജയം നേടും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും.ജോലിയിലോ ബിസിനസ്സിലോ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ആരോഗ്യ കാര്യങ്ങളിൽ ചില ബുദ്ധിമുട്ട് ഉണ്ടാകും. അടുത്ത സുഹൃത്തുക്കളിൽ നിന്ന് ചതി സംഭവിക്കും. കുടുംബത്തിൽ ചെറിയ രീതിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്. പുതിയ വാഹനം വാങ്ങിക്കാൻ അവസരം ലഭിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുമായി സമയം ചിലവഴിക്കും. പ്രിയപ്പെട്ടവരെ കണ്ടുമുട്ടും. തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

Also Read:ശബരിമല നട 16ന് തുറക്കും; ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു

തുലാം

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ചതായിരിക്കും. മുതിർന്നവരുടെ ഉപദേശം കേൾക്കുന്നത് പ്രയോജനപ്പെടും. സന്താനങ്ങളുമായി ബന്ധപ്പെട്ട് ചെറിയ മാനസിക സമ്മർദ്ദം ഉണ്ടാകാം. വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷയിൽ വിജയം നേടും. സന്താനങ്ങളിൽ നിന്ന് സന്തോഷവാർത്ത കേൾക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച ഫലം ലഭിക്കും.ബിസിനസ്സിൽ നിന്ന് നല്ല ലാഭം നേടാൻ സാധ്യതയുണ്ട്, ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ജോലിയിൽ സ്ഥാനകയറ്റം ലഭിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് നല്ല ദിവസമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുന്നത് നല്ലതാണ്. ദീർഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇന്ന് പൂർത്തിയാകാം.

മീനം

മീനം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. അനാവശ്യ ചെലവ് ഒഴിവാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കടം കൊടുക്കുന്നതും വാങ്ങുന്നതും അൽപം ശ്രദ്ധിക്കണം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)