Tuesday Astro Remedies: നിങ്ങളുടെ വിധി മാറ്റും, സമ്പത്ത് വർദ്ധിപ്പിക്കും! ഹനുമാനെ പ്രീതിപ്പെടുത്താൻ ചൊവ്വാഴ്ച്ച ഇക്കാര്യങ്ങൾ ചെയ്യൂ
Lord Hanuman Astro Remedies: ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാൻ സഹായിക്കുമെന്നാണ് വിശ്വാസം. കടബാധ്യതയുള്ള വ്യക്തികൾ പണം സമ്പാദിക്കാനും കടത്തിൽ നിന്നും മോചനം ലഭിക്കുന്നതിനുമായി....
ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഏഴു ദിവസവും ഏതെങ്കിലും ദേവനോ ദേവയ്ക്കോ ആയി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഈ ദേവനെ ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. അത്തരത്തിൽ ചൊവ്വാഴ്ച ആരാധിക്കേണ്ടത് ഹനുമാൻ ദേവനെയാണ്.സങ്കടമോചകനായ ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തിലെ ദുരിതങ്ങൾ അകറ്റുമെന്നാണ് വിശ്വാസം.
ഈ ദിവസം ശരിയായ അനുഷ്ഠാനങ്ങളോടെ ഹനുമാനെ ആരാധിക്കുന്നത് ജീവിതത്തിൽ അനുഗ്രഹങ്ങൾക്ക് കാരണമാകും ബുദ്ധിമുട്ടുകൾ മാറും. അത്തരത്തിൽ ചൊവ്വാഴ്ച ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.എല്ലാ ചൊവ്വാഴ്ചയും ഒരു ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്. കൂടാതെ ഒരു മൺദീപത്തിൽ വിളക്ക് കത്തിച്ച് ദേവന്റെ മുന്നിൽ വയ്ക്കുന്നതും നല്ലതാണ്. ചൊവ്വാഴ്ചകളിൽ ഹനുമാൻ ചാലീസ ചൊല്ലുക.
ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാൻ സഹായിക്കുമെന്നാണ് വിശ്വാസം. കടബാധ്യതയുള്ള വ്യക്തികൾ പണം സമ്പാദിക്കാനും കടത്തിൽ നിന്നും മോചനം ലഭിക്കുന്നതിനുമായി ചൊവ്വാഴ്ച ഉപവാസം അനുഷ്ഠിക്കുകയും “ഋണമോചന സ്തോത്രം” ചൊല്ലുകയും ഹനുമാൻ ക്ഷേത്രത്തിൽ പോയി “ഓം ഹനുമതേ നമഃ” എന്ന മന്ത്രത്തിന്റെ ഒരു മാല (108 തവണ) ജപിക്കുകയും വേണം. ഈ രീതി സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ഭാരം ക്രമേണ കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ ഹനുമാന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ലഡ്ഡു. ചൊവ്വാഴ്ച, ആരാധനയ്ക്കിടെ ലഡ്ഡുക്കൾ സമർപ്പിക്കുന്നത് ഉറപ്പാക്കുക. അങ്ങനെ ചെയ്യുന്നത് ഹനുമാന്റെ അനുഗ്രഹം ലഭിക്കുക മാത്രമല്ല, മംഗള ദോഷം കുറയ്ക്കാനും സഹായിക്കും. സമ്പത്ത് വർദ്ധിപ്പിക്കുന്നതിന്, ചൊവ്വാഴ്ച രാവിലെ കുളിച്ച ശേഷം, ഒരു തേങ്ങ എടുത്ത് തലയിൽ ഏഴ് തവണ വട്ടമിട്ട് ഹനുമാൻ ക്ഷേത്രത്തിൽ കൊണ്ടുപോയി ഉടയ്ക്കുക. ഈ പ്രതിവിധി സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)