Sarvarth Siddhi Yog: കർക്കിടകം, ധനു… 5 രാശിക്കാർക്ക് സമ്പത്ത്, സമൃദ്ധി, ലാഭം! സർവ്വാർത്ഥ സിദ്ധി യോഗത്തിന്റെ ശുഭസംയോജനം
Top 5 lucky zodiac signs on december 2: സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ബുദ്ധിപൂർവ്വം കാര്യങ്ങൾ ചെയ്താൽ ആഗ്രഹങ്ങൾ സഫലമാക്കാം. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും...
ഇന്ന് ഡിസംബർ 2 ചൊവ്വാഴ്ച. മാർഗ ശീർഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശിക്ക് ശേഷമുള്ള ത്രയോദശി ആണ് ഇന്ന്. ഇന്നത്തെ ദിവസത്തിന്റെ ദേവതകൾ വിഷ്ണു ഭഗവാനും ശിവനും ആണ്. ഇന്നത്തെ ദിവസം പല ശുഭകരമായ യോഗങ്ങളും രൂപപ്പെടാൻ സാധ്യത. അതിൽ പ്രധാനമാണ് സർവ്വാർത്ഥ സിദ്ധി യോഗ. ഇത് പ്രധാനമായും അഞ്ചു രാശിക്കാർക്ക് ഗുണം ചെയ്യും. ആ രാശികൾ ഏതൊക്കെ എന്നു നോക്കാം.
മേടം: മേടം രാശിക്കാർക്ക് ചൊവ്വാഴ്ച ശുഭകരമായ ദിവസമായിരിക്കും. കരിയറിൽ നേട്ടം ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് മികച്ച ദിവസം. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം. പ്രണയ ജീവിതം മികച്ചത് ആയിരിക്കും. ചൊവ്വാഴ്ച ഹനുമാൻ സ്വാമിക്ക് തുളസിമാല സമർപ്പിക്കുക.
മിഥുനം: മികച്ച ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ബുദ്ധിപൂർവ്വം കാര്യങ്ങൾ ചെയ്താൽ ആഗ്രഹങ്ങൾ സഫലമാക്കാം. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മികച്ച ദിവസം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മിഥുനം രാശിക്കാർ ഹനുമാന് ലഡു സമർപ്പിക്കുക. സിന്ദൂരതിലകം ചാർത്തുക.
ALSO READ: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, ക്ഷമയോടെ സാഹചര്യങ്ങളെ നേരിടുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
കർക്കിടകം: കർക്കകം രാശിക്കാർക്ക് ജോലിസ്ഥലത്ത് മികച്ചത് ആയിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. വിദ്യാർത്ഥികൾക്ക് മികച്ച ദിവസം. ദാമ്പത്യ ജീവിതത്തിൽ പരസ്പരം ഐക്യം ഉണ്ടാകും. ചൊവ്വാഴ്ച ശിവനെ ആരാധിക്കുക.
ധനു: ധനിരാശിക്കാർക്ക് ചൊവ്വാഴ്ച ശുഭകരമായ ദിവസമാണ്. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ദിവസം. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. തുളസിയിലയിൽ രാമനാമം എഴുതി ഹനുമാൻ സമർപ്പിക്കുക.
മീനം: മീനം രാശിക്കാർക്ക് ചൊവ്വാഴ്ച മികച്ചത് ആയിരിക്കും. ശനീശ്വരന്റെ അനുഗ്രഹവും ലഭിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നേടാൻ പരിശ്രമിക്കുക. സാമ്പത്തിക പദ്ധതികളിൽ വിജയം കാണും. കുടുംബത്തിൽ നിന്നും സന്തോഷവും സമാധാനവും ലഭിക്കും. മീനം രാശിക്കാർ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)